മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയാൽ അദ്ദേഹത്തെ വെച്ച് ഞാൻ തന്നെ ഒരു സിനിമ നിർമ്മിച്ച് സംവിധാനം ചെയ്യും: കമൽ ഹാസൻ പറഞ്ഞത് കേട്ടോ

5429

മലായളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴകത്തിന്റെ ഉലകനായകൻ കമൽ ഹാസനും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച 2 നടന്മാരാണ്. പകരം വെക്കാൻ സാധിക്കാത്ത പ്രകടനങ്ങളിലൂടെ സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് വിസ്മയം തീർത്ത നടന്മാരാണ് ഇവർ രണ്ടുപേരും.

ഇന്ത്യയിലെ ലെജൻഡ്സ് എന്ന് വിശേഷിപ്പിക്കാവുന്ന മമ്മൂട്ടി കമൽ ഹാസൻ എന്നിവർ അടുത്തിടെ ഒരു വേദി പങ്കിടുകയുണ്ടായി. ഇരുവരും പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദളപതിയിൽ രജനികാന്തിന്റെ കൂടെ അഭിനയിച്ച മമ്മൂട്ടി എന്നായിരിക്കും കമൽ ഹാസന്റെ കൂടെ അഭിനയിക്കുക എന്ന അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് മമ്മൂട്ടി നൽകിയത്.

Advertisements

ഈ കാര്യത്തിൽ തനിക്ക് ഒന്നും പറയാൻ പറ്റില്ലയെന്നും കമൽ ഹാസനാണ് ഈ കാര്യത്തിൽ എന്തെങ്കിലും പറയേണ്ടതെന്ന് മമ്മൂട്ടി വ്യക്തമാക്കി. കമൽ ഹാസന്റെ കൂടെ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹത്തിന് ഒഴിവ് ഉണ്ടെങ്കിലേ നടക്കുകയുള്ളൂ എന്നാണ് മമ്മൂട്ടി ഉദ്ദേശിച്ചത്.

Also Read
നാടൻ സുന്ദരിയായി എത്തി പിന്നീട് അതീവ ഗ്ലാമർ വേഷങ്ങളിലൂടെ ഞെട്ടിച്ച നടി രംഭയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ

നല്ല കഥയില്ലാതെ മമ്മൂട്ടിയെ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയില്ല എന്നാണ് കമൽ ഹാസൻ മറുപടി നൽകിയത്. തനിക്ക് ഇനി ബാക്കിയുള്ള ഈ കുറഞ്ഞ കാലയളവിൽ മമ്മൂട്ടിയുടെ കൂടെ സിനിമ ചെയ്യുവാൻ ഏറെ ആഗ്രഹിക്കുന്നു എന്ന് കമൽ ഹാസൻ വ്യക്തമാക്കി. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയാൽ താൻ തന്നെ ഒരു സിനിമ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുമെന്ന് കമൽ ഹാസൻ കൂട്ടിച്ചേർത്തു.

മമ്മൂട്ടി കമൽ ഹാസൻ കൂട്ടുകെട്ടിൽ ഒരു സിനിമ വരുവാനാണ് കേരളത്തിലെയും തമിഴ് നാട്ടിലെയും സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ഇരുവർക്കും ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ ബിഗ് ബി യുടെ രണ്ടാം ഭാഗവും കമൽ ഹാസന്റെ ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് സിനിമ ലോകം ഇപ്പോൾ കാത്തിരിക്കുന്നത്.

അതേ സമയം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്കയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും മായിരുന്ന ടെന്നീസ് ജോസഫിന്റെ മകൻ ഡീനോ ഡെന്നീസ് ആണ് ബസൂക്ക സംവിധാനം ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Also Read
വികാരധീനയായി റിമ; താൻ നടത്തിയ പരാമർശങ്ങൾ അവരെ വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് റിമ കല്ലിങ്കൽ

Advertisement