വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മാലാ പർവതി. 2007 ൽ പുറത്ത് വന്ന ടൈം എന്ന ചിത്രത്തിലൂടെയാണ് മാലാ പാർവ്വതി സിനിമയിൽ എത്തുന്നത്. നാടകത്തിലൂടെയാണ് താരം അഭിനയ ജീവിതം തുടങ്ങുന്നത്.
മലയാളത്തിന് പുകമേ തമിഴ്, തെലുങ്ക് സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വം ആണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന മാലാ പാർവതിയുടെ ചിത്രം. മോളി എന്ന കഥാപാത്രത്തെ ആയിരുന്നു മാലാ പാർവ്വതി ഭീഷ്മപർവ്വത്തിൽ അവതരിപ്പിച്ചത്.
അൽപം നെഗറ്റീവ് ഷെയ്ഡുള്ള രസകരമായ കഥാപാത്രമായിരുന്നു ഇത്. സുരേഷ് ഗോപിയുടെ പാപ്പാനിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിരവധി ചിത്രങ്ങളാണ് മാലാ പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. തമിഴിലും ഈ വർഷം നടി അഭിനയിച്ചിരുന്നു.
മലയാളിയായ മനു ആനന്ദ് സംവിധാനം ചെയ്ത എഫ്ഐആറിലാണ് അഭിനിച്ചത്. വിഷ്ണു വിശാലിന്റെ അമ്മയായിട്ടാണ് ചിത്രത്തിൽ എത്തിയത്. ഹിന്ദിയിലും ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് താരം. രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കിയെന്ന ചിത്രത്തിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. കാജോളാണ് ചിത്രത്തിലെ നായിക.
ഇതിനോടകം തന്നെ നൂറിൽ അധികം സിനിമകളിൽ മാലാ പാർവതി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മാലാ പാർവതി. ഒപ്പം തന്നെ തനിക്ക് പറയാനുള്ളത് മുഖം നോക്കാതെ തുറന്നു പറയാറുമുണ്ട് താരം.
ഇപ്പോഴിത തനിക്ക് നേരിടേണ്ടി വന്ന ബോ ഡി ഷെ യി മിങ്ങിനെ കുറിച്ച് പറയുകയാണ് താരം. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് കുട്ടിക്കാലത്ത് കേൾക്കേണ്ടി വന്ന ബോഡി ഷെയ്മിങ്ങനെ കുറിച്ച് നടി തുറന്നു പറഞ്ഞത്.
കുട്ടിക്കാലം മുതൽ തന്നെ ധാരാളം ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ട്. നമ്മൾ എങ്ങനെയാണ് മറ്റുള്ളവരുടെ കാഴ്ചയെ സ്വാധീനിക്കുക എന്നതോർത്ത് ഒരുപാട് വേവലാതിപ്പെട്ടിട്ടുണ്ടെന്നും സിനിമയിൽ അത് വെല്ലുവിളിയായിരുന്നുവെന്നും മാലാ പാർവ്വതി പറഞ്ഞു.
ഒപ്പം തന്നെ പുതിയ കാലത്തെ മലയാള സിനിമയിൽ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും മാലാ പാർവ്വതി പറയുന്നു. ഇതിനോടകം തന്നെ നടിയുടെ വാക്കുകൾ വൈറൽ ആയി മാറിയിട്ടുണ്ട്.
മാലാ പാർവതിയുടെ വാക്കുകൾ ഇങ്ങനെ
കുട്ടിക്കാലം മുതൽ ഒരുപാട് ബോഡി ഷെയിമിങ് നേരിടേണ്ടി വന്ന ഒരാളാണ് ഞാൻ. തടിയുള്ള കൂട്ടത്തിൽ ആയിരുന്നു. നമ്മൾ മറ്റുള്ളവരുടെ കാഴ്ചയാണല്ലോ. അപ്പോൾ നമ്മൾ മറ്റുള്ളവരുടെ കാഴ്ചയെ പ്രശ്‌നമാക്കുന്നത് തെറ്റാണെന്ന് വിശ്വസിച്ചിരുന്നു പക്ഷെ, പുറത്തു പോയി തുടങ്ങിയപ്പോൾ അത് മാറി.
അത് അങ്ങനെയല്ല, മറ്റുള്ളവർക്ക് എന്താണ് കുഴപ്പം, നമ്മുടെ ശരീരമാണല്ലോ എന്ന് തോന്നിയത്.പാർവ്വതി തിരുവോത്ത് മഞ്ജു വാര്യർ പോലുള്ള നടികളുടെ കടന്നുവരവ് ഇന്നത്തെ മലയാള സിനിമയിലെ സ്ത്രീ വേഷങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.
കാരണം, പണ്ട് ഉണ്ടായിരുന്നത് പോലെ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ താങ്ങി നിർത്താൻ സ്ത്രീകൾക്കും സാധിക്കും എന്ന് അവർ കാണിച്ചുതന്നു. അതുമാത്രമല്ല, നമ്മുടെ സമൂഹത്തിൽ നല്ല ഒരു പോസിറ്റീവായിട്ടുള്ള ഒരു മാറ്റം വരുന്നുണ്ട്. അതിൽ സോഷ്യൽ മീഡിയയുടെ പങ്ക് വളരെ വലുതാണെന്നും മാലാ പാർവതി വ്യക്തമാക്കി.