കാവ്യാ മാധവനെ കുടുക്കിയത് ഓഡിയോ ക്ലിപ്പ് തെളിവുകൾ; നടിയെ ചോദ്യം ചെയ്യുക ബാലചന്ദ്രകുമാറിന് ഒപ്പം ഇരുത്തി

77

മലയാളിയായ തെന്നിന്ത്യൻ യുവനടിയെ കൊച്ചിയിൽ ആ ക്ര മി ച്ച കേസിൽ പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ആയിരിക്കും കാവ്യയെ ചോദ്യംചെയ്യുന്നത്.

കാവ്യാ മാധവനെ ചോദ്യം ചെയ്യുന്ന ദിവസമായ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നിർദ്ദേശം നൽകി. കാവ്യയ്‌ക്കെതിരായ തെളിവുകളിൽ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്.

Advertisements

Also Read
ശ്രീരാമ കീർത്തനം കേട്ട് ബീഫ് കഴിക്കുന്ന ഹിന്ദു പെൺകുട്ടി; ഹൃദയം സിനിമയ്ക്ക് എതിരെ ഉഗ്രൻ വിദ്വേഷ പ്രചരണവുമായി ഒരുകൂട്ടർ

ഇത് കേസിൽ വളരെ നിർണായകം ആണെന്നാണ് വിലയിരുത്തൽ. നടിയെ ആ ക്ര മി ച്ച കേസിൽ തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് കാവ്യ മാധവനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ. കേസിലെ ഗൂഡാലോചനയിൽ കാവ്യാ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു.

Also Read
പഠിക്കാൻ വന്നതാണ്, നിന്നെ പഠിപ്പിക്കാൻ ഞാൻ എന്താ സാറോ, ഞെട്ടിപ്പോയി: മമ്മൂട്ടിയുടെ അടുത്ത് ഡബ്ബിങ് പഠിക്കാൻ പോയ അനുഭവം വെളിപ്പെടുത്തി ആസിഫ് അലി

അതേ സമയം ഈ കേസിൽ തുടരന്വേഷണത്തിന് ഇള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്ക് ്‌രപ്പമാണ് ഈ ശബ്ദരേഖ ഉൾപ്പടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്. ഇതിന് പിന്നാലെയാണ് കാവ്യാ മാധവന് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.

Advertisement