വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി ബിഗ് ബോസ് മലയാളം നാലാം സീസൺ മാറിയിരിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തരായ മത്സരാർഥികൾ തന്നെയാണ് ഷോയുടെ പ്രധാന ആകർഷണം.
ഓരോ മത്സരാർഥിയും മറ്റുള്ളവരോട് സ്വന്തം പ്രണയ കഥയും ബിഗ് ബോസിൽ വെളിപ്പെടുത്തിയിരുന്നു. അക്കൂട്ടത്തിൽ ഫാഷൻ ഫോട്ടോഗ്രാഫറായ ഡെയ്‌സി ഡേവിഡും തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ് ഇപ്പോൾ. പഠിക്കുന്ന കാലത്ത് സംഭവിച്ച പ്രണയത്തെ കുറിച്ചും അതെങ്ങനെ തകർന്നുവെന്നതിനെ കുറിച്ചുമാണ് ഡെയ്‌സി മറ്റ് മത്സരാർഥികളോട് വെളിപ്പെടുത്തിയത്.
എന്റെ ആദ്യ പ്രണയത്തിന് മുമ്പ് ക്രഷ് പോലുള്ളതൊന്നും എനിക്ക് ജീവിതത്തിൽ സംഭവിച്ചിട്ടില്ല. ഞാൻ പഠിക്കുന്ന കാലത്തെല്ലാം ഒരു ടോം ബോയ് ലുക്കായിരുന്നു വേഷത്തിലും സ്വഭാവത്തിലും. അതിനാൽ തന്നെ പലരുടേയും പ്രണയത്തിന് ദൂത് പോയിട്ടുണ്ട്.
ചേട്ടന്മാരുടെ കത്ത് വാങ്ങി ചേച്ചിമാർക്ക് കൊണ്ടു കൊടുത്തൊക്കെയാണ് നടന്നിരുന്നത്.അങ്ങനെയിരിക്കെ പുതിയൊരു പയ്യൻ ജോയിൻ ചെയ്തു. ന്യൂജനറേഷൻ പയ്യനാണ്. യോ യോ ലുക്കാണ്. ഞാനും മറ്റ് രണ്ട് സുഹൃത്തുക്കളും അവിടെ ഇരിക്കുന്നത് കണ്ട് അവൻ അവന്റെ സുഹൃത്തിന്റെ എടുത്ത് പോയി ഞങ്ങൾ മൂന്ന് പേരിലൊരാളെ പ്രപ്പോസ് ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു.
Also Read
ഉംറ നിർവ്വഹിക്കാൻ മക്കയിലെത്തി എആർ റഹ്മാൻ, പാപമോചനവും സമാധാനവും സ്നേഹവും തേടിയുള്ള വരവെന്ന് താരം
അവൻ മലയാളിയായിരുന്നു അതുകൊണ്ട് അവൻ മലയാളിയായ എന്നോടായിരിക്കും പ്രണയം പറയുകയെന്ന് ഞാൻ ഉറപ്പിച്ചു. എന്നോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. അങ്ങനെ എല്ലാവർക്കിടയിലും ഞാനും അവനും പ്രണയ ജോഡികളായി മാറി.
കളിയാക്കലുകൾ വരാൻ തുടങ്ങി.എല്ലാവരും കളിയാക്കിയപ്പോൾ എനിക്കും ഇഷ്ടം വന്ന് തുടങ്ങി. കാണാൻ നല്ല പയ്യനാണ്. അങ്ങനെയിരിക്കെ അവൻ മറ്റൊരു പെൺകുട്ടിയേയും അവൻ പ്രപ്പോസ് ചെയ്തു. അത് ഞാൻ അറിഞ്ഞിരുന്നില്ല. അത് നടക്കാതെ വന്നപ്പോഴാണ് അവൻ കറങ്ങി തിരിഞ്ഞ് എന്റെ അടുത്ത് വന്ന് എന്നോട് പ്രണയമാണെന്ന് പറഞ്ഞത്.
അപ്പോൾ ഞാനും ഇഷ്ടമാണെന്ന് തിരിച്ച് പറഞ്ഞു. ആദ്യം അവൻ ഇഷ്ടം പറഞ്ഞ പെൺകുട്ടി ആ പ്രപ്പോ സൽ നിരസിച്ചത് കൊണ്ടാണ് എന്റെ അടുത്തേക്ക് അവൻ വന്നത്. ശരിക്കും അവൻ എന്നെയല്ല ഇഷ്ട പ്പെട്ടിരുന്നത്. ഞങ്ങൾ അങ്ങനെ പ്രണയിക്കാൻ തുടങ്ങി.
പ്ലസ് ടുവിന് ശേഷം ഞങ്ങൾ ഒരുമിച്ച് ബികോമിന് ഒരേ കോളജിൽ ചേർന്നു. കോളജിലും ഞങ്ങളുടെ പ്രണയം ചർച്ചയായിരുന്നു. എന്റെ മമ്മിയും അതേ കോളജിലാണ് പഠിപ്പിച്ചിരുന്നത്. പക്ഷെ മമ്മിക്ക് മാത്രം ഞങ്ങൾ പ്രണയത്തിൽ ണെന്ന് അറിയില്ലായിരുന്നു.
ഡാഡി പക്ഷെ കോളജിലെ ആദ്യ വർഷം തന്നെ ഞങ്ങളുടെ പ്രണയം പൊക്കിയിരുന്നു. എട്ട് വർഷത്തോളം പ്രണയിച്ചു. അതിനിടയിൽ പലവട്ടം ബ്രേക്കപ്പായി. പക്ഷെ പെട്ടന്ന് തന്നെ പാച്ചപ്പായി. അതിനടയിൽ അവന് വേറെയും പ്രണയങ്ങൾ സംഭവിച്ചു. കൂടാതെ എന്നെ പല കാര്യങ്ങളിലും പറ്റിച്ചു.
അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഒരു സമയം കഴിഞ്ഞപ്പോൾ അവൻ വളരെ പൊസസീവായി. എന്റെ കൂട്ടുകാരെ കാണാൻ പോലുമുള്ള അവസരങ്ങൾ ലഭിക്കാതെയായി. എവിടെപ്പോയാലും അവനും ഒപ്പമുണ്ടാകും. ഒരു സമയം കഴിഞ്ഞപ്പോൾ എനിക്ക് അത് ബുദ്ധിമുട്ടായി തുടങ്ങി. ശേഷം ഞാൻ അവനോട് കാര്യങ്ങളെല്ലാം പറഞ്ഞു.
അവൻ ഹിന്ദുവായിരുന്നു വീട്ടിൽ മതത്തിന്റെ പേരിൽ പ്രശ്‌നമുണ്ടെന്നും വിവാഹം നടക്കില്ലെന്നും ഞാൻ അവനോട് പറഞ്ഞു. എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല അവനോടൊപ്പമുള്ള ജീവിതം. അതിനാൽ ഞാൻ തന്നെ അവനെ വേണ്ടെന്ന് വെച്ചതാണ്.
അപ്പോൾ ഞാൻ അത് ചെയ്യാതെ മുന്നോട്ട് പോയിരുന്നെങ്കിൽ ഭാവിയിൽ ഇതിനേക്കാൾ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകും. എന്റെ മാനസീകാരോഗ്യത്തേയും അത് ബാധിക്കും. അതുകൊണ്ട് ഞാൻ ബൈ പറഞ്ഞ് പോന്നു എന്നും ഡെയ്‌സി ഡേവിഡ് പറയുന്നു.