വളരെ പെട്ടെന്ന തനനെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി പ്രതീക്ഷ പ്രദീപ്.
നിരവധി സീരിയലുകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചട്ടുള്ള പ്രതീക്ഷ കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആണ് സീരിയൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.
വില്ലത്തി ഗെറ്റപ്പിലാണ് എത്തുന്നതെങ്കിലും പ്രതീക്ഷയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം, സീ കേരളത്തിലെ നീയും ഞാനും എന്നീ പരമ്പരകളിൽ ആണ് നിലവിൽ പ്രതീക്ഷ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് പ്രതീക്ഷ.
തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുമെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം അതിവേഗം വൈറൽ ആവാറുമുണ്ട്. ഇപ്പോഴിതാ തന്റെഅമ്മയെ കുറിച്ചുള്ള പ്രതീക്ഷയുടെ കുറിപ്പാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.
അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരത്തിന്റെ കുറിപ്പ് . അമ്മ ഓർമയായിട്ട് ഒരു വർഷം ആയിരിക്കുകയാണ്. ആ കുറവ് നികത്താൻ ആർക്കും കഴിയില്ലെന്നും താരം കുറിക്കുന്നു. നിരവധി ആരാധകരാണ് നടിയെ ആശ്വസിപ്പിച്ച് രംഗത്ത് എത്തിയിട്ടുള്ളത്.
പ്രതീക്ഷയുടെ കുറിപ്പ് ഇങ്ങനെ:
അമ്മ വിട പറഞ്ഞിട്ട് ഒരു വർഷമായി അതൊരു വലിയ നഷ്ടമാണ്. ആർക്കും അമ്മയ്ക്കു പകരമാവാനാകില്ല. അമ്മയുടെ ജീവിച്ചത് ഞങ്ങൾക്കു വേണ്ടിയായിരുന്നു. ഒരോ ദിവസവും കൂടുതൽ മെച്ചപ്പെടാൻ അമ്മ എന്ന പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്റെ ജീവിതം അമ്മയുടെ എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാക്കുന്ന രീതിയിൽ മുന്നോട്ടു നയിക്കാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സ്വർഗത്തിലിരുന്ന് അമ്മ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാമെന്നായിരുന്നു അമ്മ ഗിരിജയ്ക്കും സഹോദരൻ പ്രണവിനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് പ്രതീക്ഷ കുറിച്ചത്. അതേ സമയം നേരത്തെ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അമ്മയുടെ വിയോഗത്തിനെ കുറിച്ച് പറഞ്ഞിരുന്നു.
2021 എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ വർഷമാണ്. അമ്മയുടെ വിയോഗം മനസിനെ വല്ലാതെ തളർത്തി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അമ്മയുടെ വിയാഗം. ആ വേദനയിൽ നിന്ന് പതിയെ ജീവിതത്തിലേക്ക് തിരികെ വരികയാണ്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് കുടുംബം.
അച്ഛൻ പ്രദീപ്, അമ്മ ഗിരിജ ചേട്ടൻ പ്രണവ് എൻജിനീയറാണ്. കൊറോണകാലം എല്ലാവർക്കും ശാരീരി കവും മാനസികവുമായ ബുദ്ധിമുട്ടുകൾ നൽകി. എന്നാൽ കഴിഞ്ഞ രണ്ട് വർഷം അമ്മയുടെ രോഗത്തിന്റെ വ്യാകുലതകൾ പേറി മനസിനുള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ ചിരിക്കാനും അഭിനയിക്കാനും ശ്രമിച്ച് കൊണ്ടേ ഇരുന്നു.
ഒടുവിൽ ഈ വർഷം ആദ്യം അമ്മ ലോകത്തോട് വിട പറഞ്ഞപ്പോൾ പെട്ടെന്ന് താൻ ഒറ്റയ്ക്ക് ആയത് പോലെ തോന്നിയതായി പ്രതീക്ഷ പറഞ്ഞു. ക്യാൻസറായിരുന്നു കഴിഞ്ഞ രണ്ട് വർഷത്തിൽ ഏറെയായി ചികിത്സയും ശുശ്രൂഷയുമൊക്കെ ആയി വീട്ടിൽ തന്നെയായിരുന്നു ഞാൻ. എന്റെ കൂടെ എപ്പോഴും ഷൂട്ടിങ്ങ് സെറ്റിൽ വന്ന് കൊണ്ടിരുന്നത് അമ്മയാണ്.
ഇൻഡസ്ട്രിയിൽ അമ്മയെ അറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ കൊറോണയുടെ ആരംഭം മുതൽ വീടുകളിൽ തന്നെ സമയം ചെലഴിക്കുകയായിരുന്നു. ഷൂട്ടിങ് നിർത്തി വച്ച സമയം ആയത് കൊണ്ട് അമ്മയ്‌ക്കൊപ്പം മുഴുവൻ സമയവും ചെലവഴിക്കാനായി. പക്ഷേ ഈ വർഷം ആദ്യം അമ്മ ഞങ്ങളെ വിട്ട് പോയി.
ഒത്തിരി സ്വപ്നങ്ങൾ ഉണ്ടായിരുന്നു. അമ്മയോടൊപ്പം ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കണമെന്നും അടിച്ച് പൊളിക്കണമെന്നും ഒക്കെ ഉണ്ടായിരുന്നു. ആ സ്വപ്നം ഇന്നും ബാക്കിയാണ്. അമ്മയുടെ ആരോഗ്യം വഷളായതോടെ അമ്മയെയും കൂട്ടി എവിടേക്കും യാത്ര പോകാൻ സാധിച്ചില്ലെന്നു പ്രതീക്ഷ പറഞ്ഞിരുന്നു.