പ്രശസ്ത ബംഗാളി ബ്ലോഗറും നടിയും മോഡലുമാണ് സായന്തനി ഘോഷ്. ഹിന്ദി സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. 2002 മുതൽ ടിവി സീരിയൽ രംഗത്ത് സജീവമായി താരം 2005 ൽ രാജുഅങ്കിൾ എന്ന ബംഗാളി സിനിമയിലൂടെയാണ് ചലച്ചിത്ര മേഘലയിലേക്ക് എത്തുന്നത്.
ഹിമ്മത്ത് വാല എന്ന ബോളിവുഡ് സിനിമയിലും വേഷമിട്ട താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇപ്പോഴിതാ തന്റെ അടിവസ്ത്രത്തിന്റെ സൈസ് ചോദിച്ചയാൾക്ക് ചുട്ട മറുപടി നൽകി എത്തിയിരിക്കുകയാണ് നടി സായന്തനി ഘോഷ്.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് അശ്ലീല ചോദ്യം എത്തിയത്. ഇതിന് ഉടനെ തന്നെ താരം ചുട്ടമറുപടിയും നൽകി. മറുപടിക്ക് പിന്നാലെ ബോഡി പോസിറ്റീവ് പോസ്റ്റും നടി പങ്കുവെച്ചു.
ഏതു രീതിയിലുള്ള ബോഡി ഷെയ്മിങ്ങും മോശമാണ് എന്ന് താരം കുറിക്കുന്നു. സായന്തനിയുടെ കുറിപ്പ് ഇങ്ങനെ:
സ്ത്രീകളുടെ സ്തനങ്ങളെക്കുറിച്ച് ഇത്ര ഭ്രമം എന്തിനാണ്. സൈസ് എന്താണ് എന്ന ചോദ്യം മുതൽ പലതും. ആൺകുട്ടികൾക്ക് മാത്രമല്ല ഞങ്ങൾ പെണ്ണുങ്ങൾക്കും ചില ചിന്തകളുണ്ട്. സാധാരണ മനുഷ്യ ശരീരമാണെന്ന് എന്താണ് മനസിലാക്കാത്തത്. സ്തനങ്ങൾക്ക് ഇത്ര അധികം പ്രാധാന്യം നൽകുന്നത് ഭൂരിഭാഗം സ്ത്രീകൾക്കും ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് മനസിലാക്കാത്തത് എന്താണ്.
പരന്നതും ചെറുതുമായി മാറിടം മതി എന്നു ചിലർക്ക് തോന്നലുണ്ടാകും മറ്റു ചിലർക്ക് മാറ്റിവെക്കാൻ തോന്നും. മാറിടം ചെറുതായി/ വലുതായി തോന്നിപ്പിക്കുമെന്ന് പറഞ്ഞ് വസ്ത്രം വാങ്ങാതെ പോന്ന ആ നാളുകൾ ഓർമ്മയില്ലേ. നമ്മൾ ഒരിക്കലും കാണാൻ നല്ലതല്ല എന്നാണ് തോന്നിയിരുന്നത്.
അതേക്കുറിച്ച് സംസാരിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. സ്ത്രീകളെ ഇങ്ങനെ നോക്കാനും അവരോടു ഇത്തരത്തിൽ സംസാരിക്കാനും ആരാണ് പുരുഷന് അവകാശം നൽകിയത്. ചിലപ്പോൾ ഞങ്ങളായിരിക്കും, അതേ പെൺകുട്ടികളെ, നമ്മളാണ് സംസാരിക്കാതെയിരുന്ന് ഇതെല്ലാം സഹിച്ചത്. നാണക്കേടുകൊണ്ട് പ്രശ്നമുണ്ടാക്കേണ്ട എന്നു കരുതിയോ, എല്ലാം ഈ ആണുങ്ങളെ നോക്കാതെ മാറിനിന്നതുകൊണ്ടാണ്.
എന്റെ മാറിടത്തിൽ നോക്കിനിൽക്കുന്ന പുരുഷനെ കണ്ട് വല്ലായ്മ തോന്നിയിട്ടും പല സമയങ്ങളിലും ഞാനും മിണ്ടാതെയിരുന്നിട്ടുണ്ട്. ഇനി മതി, നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്യേണ്ട സമയമാണിത്. നിങ്ങളെ ഇകഴ്ത്താൻ ശ്രമിക്കുന്ന ഓരോരുത്തർക്കും മറുപടി കൊടുക്കൂ.
ഞങ്ങൾ തിരിച്ചു നിങ്ങളുടെ ശരീരത്തെ ജഡ്ജ് ചെയ്യാൻ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ ശരീരത്തെ പരിഹസിക്കുകയും നിങ്ങളുടെ ലൈംഗികാവയവത്തിന്റെ സൈസ് ചോദിക്കുകയും ചെയ്താൽ എങ്ങനെയുണ്ടാകും. നിങ്ങളുടെ അക്ഷിതാവസ്ഥയെ മറക്കുന്നതാണല്ലേ ഇത്തരം സൈസ് പ്രതിഭാസം. ഒരുപാട് പുരുഷ ഈഗോകളെ വേദനിപ്പിച്ചെന്ന് തോന്നുന്നുവെന്നും സായന്തനി വ്യക്തമാക്കുന്നു.