എന്തൊരു കോലമാണിത് സുപ്രിയയെ കണ്ടു പഠിച്ചൂടെ: മല്ലികാ സുകുമാരന്റെ പുതിയ ഫാമിലി ഫോട്ടോയിൽ പൂർണിമയുടെ വേഷംകണ്ട് വിമർശനവുമായി ആരാധകർ

9953

ഒരു കാലത്ത് മലയാളത്തിൽ കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു സുകുമാരൻ. അദ്ദേഹം അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാം സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.

അച്ഛൻ സുകുമാരന്റെ വഴിയെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് ഇടം പിടിക്കുക ആയിരുന്നു. മല്ലികാ സുകുമാരൻ നേരത്തെ തന്നെ സിനിമയിലും സീരിയലുകളിലും തിളങ്ങി നിന്നിരുന്ന താരമായിരുന്നു. 1974 ൽ ജി അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് എന്ന മല്ലികാ സുകുമാരൻ അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.

Advertisements

തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ , ഇവർ വിവാഹിതരായാൽ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.

ഇപ്പോൾ മലയാള സിനിമയിലെ സമ്പൂർണ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്. അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളാണ്. സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ച് മൂത്ത മകൻ ഇന്ദ്രജിത്ത് മുന്നേറുമ്പോൾ ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും മലയാളികൾക്ക് പ്രിയങ്കരിയായ നായികയാണ്.

സിനിമയിൽ നിന്നും ചെറിയ ഇടവേളയെടുത്തിരുന്ന പൂർണിമ ഇന്ദ്രജിത്ത് ആഷിഖ് അബു ചിത്രമായ വൈറ്സിലൂടെ വീണ്ടും മലയാള സിനിമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. അതേ സമയം സൂപ്പർതാരം എന്നതിന് പുറമേ സംവിധായകന്റെയും നിർമ്മാതാവിന്റെയും കുപ്പായത്തിലും എത്തിയിരിക്കയാണ് പൃഥ്വിരാജ്. ഇപ്പോൾ ഇവരുടെ ഒരു കുടുംബ ഫോട്ടോയാണ് വൈറലായി മാറുന്നത്. മല്ലിക സുകുമാരൻ എന്ന വ്യക്തിയുടെ വ്യക്തിത്വം എടുത്ത് കാണിക്കുന്ന കുടുംബചിത്രമാണിതെന്ന് അഭിപ്രയപ്പെടുന്നവരാണ് ഏറെയും.

അതേ സമയം പൃഥ്വിരാജിന്റെ മകളായ അലംകൃത മേനോൻ എവിടെയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ചിത്രത്തിൽ അല്ലിയെ കാണാനില്ലല്ലോയെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. പട്ടുസാരിയും ചന്ദനക്കുറിയുമായല്ലാതെ കണ്ടിട്ടില്ല. ബോംബൈയിൽ ജനിച്ച് വളർന്ന സുപ്രിയ വേറെ ലെവലാണ്. അധികം എക്സ്പോസ്ഡ് ആയ ഡ്രസ്സൊന്നും ഇട്ട് കണ്ടിട്ടില്ല. ബഹുമാനം തോന്നുന്നു അവരോടെന്നാണ് ചിലരുടെ കമന്റ്.

എന്നാൽ ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിണയെ വിമർശിച്ചും ചിലർ രംഗത്തെത്തി. എന്തൊരു കോലമാണിത് സുപ്രിയയെ കണ്ടു പഠിച്ചൂടെ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ ഏറെയും. അമ്മയെപ്പോലെ തന്നെ ഡ്രസിംഗിലും അടക്കവും ഒതുക്കവുമായാണ് സുപ്രിയ എത്തിയത്. രാജുവേട്ടൻ ഭാഗ്യവാനാണ്. സുപ്രിയയെ കണ്ടാൽ മല്ലികാമ്മയുടെ മകളാണെന്നേ പറയുള്ളൂയെന്നുമായിരുന്നു ഒരാൾ പറഞ്ഞത്.

പൃഥ്വിയോട് ചേർന്ന് ചിരിച്ച മുഖത്തോടെയായിരുന്നു സുപ്രിയ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കുടുംബത്തിലേക്ക് ഇളയ മരുമകളെത്തിയപ്പോൾ തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നു. കുടുംബത്തിനൊപ്പം ചേരാനായി ഇത്തിരി സമയമെടുത്തെങ്കിലും സുപ്രിയ മകളായി മാറുകയായിരുന്നുവെന്നായിരുന്നു മല്ലിക സുകുമാരൻ പറഞ്ഞത്.

Advertisement