കാമുകൻ ഉണ്ണിയെ സ്വന്തമാക്കി ദയാ അശ്വതി, താരം രണ്ടാമതും വിവാഹിതയായി; ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി താരം, ആശംസകളുമായി ആരാധകർ

383

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 2വിലെ മത്സരാർത്ഥിയായിരുന്നു ദയ അശ്വതി. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദയ അശ്വതി ബിഗ് ബോസിലെത്തിയത്. ദയയുടെ രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം. മറ്റൊരു വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ദയ തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ വിവാഹം കഴിഞ്ഞതായി റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. ബിഗ് ബോസ് മലയാളം സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി എന്നും ദയ അച്ചു എന്നും ഒറിയപ്പെടുന്ന ദീപ. എന്നാൽ ബിഗ്‌ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ സംഘർഷങ്ങളിൽ ചെന്ന് എത്തിയിരുന്നു.

Advertisements

എന്നാൽ ബിഗ്ബോസ് ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്. തന്റെ കുടുംബ ജീവിതത്തെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിട്ടുണ്ട്.

അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.ആദ്യ വിവാഹബന്ധം വേർപെടുത്തി കഴിയുകയാണ് താരം. എന്നാൽ താരത്തിന്റെ രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം. രണ്ടാമതും വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് ദയാ അശ്വതി നേരത്തെ തുറന്നുപറഞ്ഞിരുന്നു.

ഇപ്പോൾ ദയ അശ്വതിയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തുവന്നത്. ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രവും താരം പുറത്തുവിട്ടിട്ടുണ്ട്. ഇതോടെയാണ് ദയയുടെ വിവാഹ കാര്യം പലരും അറിയുന്നത്, പിന്നാലെ ആശംസ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.

ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നത് മുതലാണ് താൻ മറ്റൊരു പ്രണയത്തിലാണ്. വിവാഹം കഴിക്കും എന്ന തരത്തിൽ ദയ പറഞ്ഞത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ ഫോട്ടോസും പങ്കുവെക്കാറുണ്ട്. ഉണ്ണി എന്നാണ് അദ്ദേഹത്തിന്റെ പേരെന്നും നടി തന്നെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വിവാഹശേഷമുള്ളത് പോലെ സിന്ദൂരം തൊട്ട് ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വരുന്നത്. താൻ വിവാഹിതയായെന്ന് സൂചിപ്പിച്ച് സ്റ്റാറ്റസും മാറ്റിയിരുന്നു. അതേ സമയം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ദയ വ്യക്തമാക്കിയിട്ടില്ല.

ഉണ്ണിയെ കെട്ടിപ്പിടിച്ചും ടാറ്റു എടുത്തതുമൊക്കെയുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പേജിൽ നിറഞ്ഞ് കിടക്കുകയാണ്. ഇതോടെ ആശംസകൾ അറിയിച്ച് പ്രിയപ്പെട്ടവരും ആരാധകരുമെല്ലാം എത്തി. ഇത് സത്യമാണോ, എല്ലാ തവണത്തെയും പോലെ പറ്റിക്കുന്നതാണോ തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ദയയുടെ രണ്ടാം വിവാഹത്തെ കുറിച്ച് വരുന്നത്.

ദയ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇപ്പോൾ പുറത്തുവന്ന വിവാഹ വാർത്തയും വിശ്വസിക്കാൻ പറ്റുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതേ സമയം എന്റെ വീട് മുണ്ടൂരാണെന്നും വിവാഹം കഴിഞ്ഞത് പതിനാറാം വയസിലായിരുന്നുവെനന്നും താരം പറഞ്ഞിരുന്നു.

ചാലക്കുടിക്കാണ് വിവാഹം കഴിപ്പിച്ചു വിട്ടതെന്നും ഭർത്താവിന്റെ പേര് ബാബു എന്നാണെന്നും രണ്ട് ആൺകുട്ടികളാണുള്ളതെന്നുമായിരുന്നു താരം വെളിപ്പെടുത്തിയത്. പലരും എന്നോട് ചോദിച്ചു എന്തിനാണ് ഭർത്താവുമായി പിരിഞ്ഞത് എന്ന്. അദ്ദേഹത്തിന് നല്ല ഗുണങ്ങളും ഉണ്ട് ചീത്ത ഗുണങ്ങളും ഉണ്ട്. എങ്കിലും ഭയങ്കര സംശയം ആയിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു.

സംശയത്തിന്റെ പേരിൽ അങ്ങോടും ഇങ്ങോടും ഒക്കെ ആയി. ആദ്യം തമാശ രീതിയിൽ പിരിഞ്ഞതാണ്. പക്ഷെ എന്നെ അറിയിക്കാതെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. വേണമെങ്കിൽ എനിക്ക് നിയമപരമായി മുന്നോട്ട് പോകാം.

പക്ഷേ നമ്മൾക്ക് അർഹിക്കാത്ത സ്നേഹം നമ്മൾ പ്രതീക്ഷിക്കരുത് എന്ന് അമ്മൂമ്മ പറഞ്ഞു തന്ന അറിവാണ്. അതുകൊണ്ട് ഞാൻ ഇങ്ങനെ തന്നെ മുൻപോട്ട് പോകുന്നെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Advertisement