തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്, എങ്കിലും തങ്ങൾ നല്ല റൊമാന്റിക്കാണ്: ഗായിക സംഗീതയ്ക്ക് ഒപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് ശ്രീകാന്ത് മുരളി

450

മലയാളികൾക്ക് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വെളരെ പെട്ടെന്നാണ് ശ്രീകാന്ത് മുരളി മലയാളികൾക്ക് സുപരിചിതനായി മാറിയത്. എബി എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് താരം തന്റെസംവിധായക മികവ് തെളിയിച്ചത്.

പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഫോറൻസിക്,കക്ഷി അമ്മിണിപിള്ള പോലുള്ള നിരവധി സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി മാറി. ശ്രീകാന്ത് മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ സംഗീതയും മലയാളികൾക്ക് സുപരിചിതയാണ്.

Advertisements

സംഗീത പാടിയ മഹേഷിന്റെ പ്രതികാരത്തിലെ തെളിവെയിലഴകും എബിയിലെ പാറിപ്പറക്കൂ കിളി, തുടങ്ങിയ പാട്ടുകൾ സംഗീതപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്. അതേ സമയം അടുത്തിടെ കൗമുദിടിവിയുടെ താരപ്പകിട്ടിലൂടെ താനും ഭാര്യയും തമ്മിലുള്ള പ്രായ വ്യത്യാസത്തെ ക്കുറിച്ച് ശ്രീകാന്ത് വെളിപ്പെടുത്തിയിരുന്നു.

Also Read
മഹാരാജാസാണ് എന്നെ ഞാനാക്കിയത്, അന്ന് പോക്കറ്റില്‍ നൂറിന്റെ നോട്ടുമായി വരുന്ന ആരുമില്ലായിരുന്നു, ഒരു സിഗരറ്റ് പത്തുപേര്‍ വരെ വലിച്ചിട്ടുണ്ട്, ഓര്‍മ്മകള്‍ പങ്കുവെച്ച് മമ്മൂട്ടി

പ്രണയ വിവാഹം ആയിരുന്നു. ഞാനും സംഗീതയും തമ്മിൽ നല്ല പ്രായ വ്യത്യാസമുണ്ട്. സംഗീതയും ഏട്ടനും തമ്മിൽ പത്ത് വയസിന് വ്യത്യാസമുണ്ട്. ഞങ്ങൾ രണ്ടുപേരും കൂടിയാണ് ഒന്നിച്ച് ജീവിക്കണം എന്ന് തീരുമാനമെടുത്തത്. രക്ഷിതാക്കളോട് പറയുകയായിരുന്നു.

അവർക്ക് രണ്ടുപേരെയും നന്നായിട്ട് അറിയാവുന്നതുകൊണ്ട് അവർ വളരെ ഹാപ്പിയായിട്ട്, ഞങ്ങൾ നിങ്ങളെപ്പോഴാ പറയുന്നത് എന്ന നിലയ്ക്കായിരുന്നു. വളരെ പോസിറ്റീവ് ആയിരുന്നു. അതിനിടയ്ക്ക് ഉള്ള ഗ്യാപ്പിൽ ഫുൾ ഉപദേശം ആയിരുന്നു അദ്ദേഹം പറഞ്ഞു.

ഒരു ഷോയ്ക്കിടെയാണ് ഇരുവരും തമ്മിൽ കാണുന്നത്. സംഗീത മാതാപിതാക്കളോട് സംസാരിച്ചു. ശേഷം സംഗീതയുടെ അച്ഛൻ എന്റെ അച്ഛനോട് സംസാരിച്ചു ശ്രീകാന്ത് പറഞ്ഞു. തങ്ങൾ നല്ല റൊമാന്റികാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read
വിജയിയ്ക്കും അജിത്തിനും വിക്രത്തിനും ഒപ്പം നായികയാവാൻ എനിക്ക് അവസരം വന്നിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ: നവ്യാ നായർ അന്ന് വെളിപ്പെടുത്തിയത്

Advertisement