തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അയാൾ എന്നെ നോക്കി സ്വ യം ഭോ ഗം ചെയ്യുന്നതാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനശ്വര രാജൻ

5988

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് അനശ്വര രാജൻ. 2018 ൽ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ആണ് അനശ്വര രാജൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാൻ അനശ്വരയ്ക്ക് കഴിഞ്ഞു ആദ്യ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം 2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീർത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിച്ചത്.

Advertisements

Also Read
തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്, എങ്കിലും തങ്ങൾ നല്ല റൊമാന്റിക്കാണ്: ഗായിക സംഗീതയ്ക്ക് ഒപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് ശ്രീകാന്ത് മുരളി

പിന്നീട് ചുരുങ്ങിയ സമയത്തിന് ഉള്ളിൽ തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാള സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം അനശ്വരം നേടിയെടുത്തു. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ അനശ്വരയുടെ ചിത്രങ്ങൾക്കെല്ലാം വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായൊരു മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് അനശ്വര.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ബസിൽ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവമാണ് അനശ്വര രാജൻ തുറന്ന് പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ പ്രതികരണം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് മോശം അനുഭവം ഉണ്ടായത്.

anaswara-8

ചെറിയ ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന സമയമാണ്. ബസിൽ രണ്ടുമൂന്ന് പേർ ഉണ്ടായിരുന്ന സമയത്ത് ഒരാൾ പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി. തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അയാൾ സ്വ യം ഭോ ഗം ചെയ്യുന്നതാണ്.

Also Read
അത് ഓർത്ത് ഞാൻ ഇപ്പോഴും കരയും, ആ ഭാഗ്യം എന്റെ ജീവിതത്തിൽ കുറഞ്ഞു പോയി: നടി സോണിയ അന്ന് സങ്കടം തുറന്ന പറഞ്ഞത് ഇങ്ങനെ

ഈ സമയത്ത് എനിക്ക് അറിയുന്ന ഒരു ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി എന്നും അനശ്വര പറയുന്നു. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നത് എന്ന്. എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു എങ്കിലും, ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് അറിയില്ലാരുന്നു.

anaswara-2

അന്ന് വെറും അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത അയാൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ ആ വീട്ടിലുള്ളവരുടെ അവസ്ഥയും അയാളുടെ ചുറ്റുപാടുമുള്ള പെൺകുട്ടി കളുടെ അവസ്ഥയും എന്തായിരിക്കും.

അതെനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. അത്തരം അനുഭവങ്ങൾ പിന്നീട് ഉണ്ടായിട്ടില്ല, ഇപ്പോൾ പ്രതികരിക്കാൻ കഴിയും, ധൈര്യവും ഉണ്ടെന്നും അനശ്വര പറയുന്നു. അതേ സമയം പ്രണയ വിലാസം എന്ന സിനിമയാണ് അനശ്വരയുടേതായി അവസാനം റിലീസ് ചെയ്തത്.

ഫെബ്രുവരി 24ന് ആണ് ചിത്രം റിലീസ് ചെയ്തത്. അർജുൻ അശോകൻ ആണ് ചിത്രത്തിൽ നായകൻ ആയി എത്തിയത്. നടി മമിതയുടെ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അതേ സമയം സൂപ്പർ ശരണ്യ എന്ന സൂപ്പർഹിറ്റ് ശേഷം ഈ മൂന്ന് താരങ്ങളും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകയോട് കൂടിയാണ് പ്രണയ വിലാസം പ്രദർശനത്തിന് എത്തിയത്.

Also Read
ഇത്രയേറെ സൗന്ദര്യം ഞാൻ മറ്റാരിലും കണ്ടിട്ടില്ല, വെറുതെയല്ല ആളുകൾ അമ്പലം പണിയാൻ ഇറങ്ങിയത്: ഹണിറോസിനെ കുറിച്ച് സന്തോഷ് വർക്കി

Advertisement