എനിക്കു വേണ്ട മോഹൻലാലോ സുരേഷ് ഗോപിയോ ചെയ്യട്ടെയെന്ന് മമ്മൂട്ടി: പിന്നെ സംഭവിച്ചതെല്ലാം അമ്പരപ്പിക്കുന്ന ട്വിസ്റ്റുകൾ

324

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിക്കാത്ത കഥാപാത്രമുണ്ടോ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. എല്ലാ രീതിയിലുമുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. വർഷം എത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്ന നിരവധി സിനിമകളുണ്ട്.

അതേ പോലെ ഒരുപാട് സിനിമകൾ മമ്മൂട്ടി വേണ്ടെന്ന് വെച്ചിട്ടുമുണ്ട്. അവയിൽ പലതും ബോക്സോഫീസിൽ വമ്പൻ വിജയം കൈവരിച്ചിട്ടുമുണ്ട്. അവയിൽ ചില പ്രൊജക്ടുകൾ കേട്ടാൽ നമ്മൾ അമ്പരക്കും.

Advertisements

Also Read
അതിമനോഹരമായ മനുഷ്യന്‍, ഒരു ലെജന്റിന്റെ മകനാണെന്ന ഒരു അഹങ്കാരവുമില്ല, ദുല്‍ഖറിനെ കുറിച്ച് നടി ഋതു വര്‍മ്മ പറയുന്നു

എന്തുകൊണ്ടാണ് മമ്മൂട്ടി ഇത്രയും കിടിലൻ സ്‌ക്രിപ്റ്റ് ഒഴിവാക്കിയതെന്ന് ആലോചിച്ച് അതിശയവും തോന്നിയേക്കാം. മമ്മൂട്ടി വേണ്ടെന്ന് വെച്ച സിനിമകളിലൂടെ ഉയർന്ന് വന്ന താരങ്ങളുമുണ്ടെന്ന് ഓർക്കുമ്പോൾ അതിലും അമ്പരപ്പേറും.

ഷാജി കൈലാസ് ഏകലവ്യൻ എന്ന സിനിമയിലെ രോക്ഷാകുലനായ മാധവൻ ഐപിഎസ് എന്ന കഥാപാത്രത്തിനായി ആദ്യം മനസിൽ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ മമ്മൂട്ടി ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ തയ്യാറായില്ല.

സുരേഷ്ഗോപി പിന്നീട് ആ കഥാപാത്രത്തെ അനശ്വരമാക്കുകയും ചിത്രം മെഗാഹിറ്റ് ആയി മാറുക യും ചെയ്തു. സുരേഷ് ഗോപി എന്ന സൂപ്പർസ്റ്റാർ പിറന്നത് ആ ചിത്രത്തിലൂടെ ആണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ നഷ്ടം മണിരത്നം ചിത്രം ഇരുവർ ആണ്.

Also Read
നയന്‍സും വിക്കിയും മികച്ച മാതാപിതാക്കള്‍, ഈ വൈറല്‍ വീഡിയോ കണ്ട് ആരാധകര്‍ ഒന്നടങ്കം പറയുന്നു

മണിരത്നം ആവശ്യപ്പെട്ടിട്ടും അവസാനം മമ്മൂട്ടി ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ് സെൽവൻ എന്ന കഥാപാത്രത്തെ ആയിരുന്നു മമ്മൂട്ടി അവതരിപ്പിക്കേണ്ടി ഇരുന്നത്.

മമ്മൂട്ടിയെ വച്ച് ഫോട്ടോഷൂട്ടുവരെ നടന്നതാണ്. എന്നാൽ പിന്നീട് മമ്മൂട്ടി ആ കഥാപാത്രം വേണ്ടെന്നു വെച്ചു. പ്രകാശ് രാജ് ആ വേഷത്തിലൂടെ ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു. പൃഥ്വിരാജിന്റെ മികച്ച സിനിമകളിൽ ഒന്നാണ് മെമ്മറീസ്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. സാം അലക്സിന്റെ കഥ മുഴുവൻ കേട്ടശേഷം ചെയ്യാമെന്ന് ഏറ്റെങ്കിലും പിന്നീട് മമ്മൂട്ടി പിന്മാറുകയായിരുന്നു. പൃഥ്വിരാജ് സാം അലക്സായി മാറുകയും മെമ്മറീസ് മെഗാഹിറ്റാകുകയും ചെയ്തത് ചരിത്രം.

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രവും മമ്മൂട്ടി വേണ്ടെന്ന് വെച്ചിരുന്നു. ഈ തീരുമാനം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ദൃശ്യത്തിലെ ജോർജ്ജുകുട്ടിയെ മോഹൻലാൽ അനശ്വരമാക്കി.

മോഹൻലാൽ എന്ന സൂപ്പർതാരം ഉണ്ടാകാൻ കാരണവും മമ്മൂട്ടി തന്നെയാണെന്ന് വേണമെങ്കിൽ പറയാം. കാരണം, മോഹൻലാൽ എന്ന താരം ഉയർന്നുവന്ന ചിത്രമാണ് രാജാവിന്റെ മകൻ. വിൻസന്റ് ഗോമസ് എന്ന അധോലോക നായകനായി സംവിധായകൻ തമ്ബി കണ്ണന്താനം മനസിൽ കണ്ടത് മമ്മൂട്ടിയെയായിരുന്നു.

എന്നാൽ മമ്മൂട്ടി പിൻമാറി മോഹൻലാൽ ആ കഥാപാത്രത്തിലൂടെ സൂപ്പർതാരമായി മാറുകയും ചെയ്തു.

Also Read
മകളെ കണ്ടതോടെ കെട്ടിപ്പിടിച്ച് ഉമ്മകള്‍ നല്‍കി, ബാലയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു, ഐസിയുവില്‍ നിന്നും പുറത്തേക്കിറങ്ങിയ ഉണ്ണിയും കരയുന്നുണ്ടായിരുന്നു, ബാദുഷ പറയുന്നു

Advertisement