ഉപ്പയെ നഷ്ടമായത് എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ, മയ്യിത്ത് പോലും കാണാനായില്ല, 13ാം വയസ്സിൽ ജീവിക്കാനായി പെയിന്റിംഗിനും കെട്ടിടം പണിക്കും പോയി: ഷാനവാസ് ഷാനുവിന്റെ ജീവിതകഥ ഇങ്ങനെ

272

ഒരുപിടി സൂപ്പർഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഷാനവാസ് ഷാനു. വില്ലനായും കർക്കശക്കാരനായും ഒക്കെ വ്യത്യസ്ത വേഷങ്ങൾ ചെയ്താണ് ഷാനവാസ് ഷാനും ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയത്.

രുദ്രനായും, ഇന്ദ്രനായും, ഹിറ്റ്‌ലറായും ഒക്കെ നിറഞ്ഞാടിയാണ് ഷാനവാസ് പ്രേക്ഷകരെ ആകർഷിച്ചത്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത കുങ്കുമപൂവിലെ രുദ്രൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് തന്നെ ആരാധകരെ സമ്പാദിച്ചു ഷാനവാസ്.

Advertisements

പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിലെ സീത എന്ന സൂപ്പർഹിറ്റ് സീരിയലിലെ വില്ലനും നായകനുമായി മാറി ഷാനവാസ് ഷാനു. സീതയിലൂടെ വലിയ ജനപ്രീതിയാണ് സീരിയൽ ഷാനവാസ് ഷാനുവിന് ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കാൻ ആയത്. ഈ സീരിയൽ അവസാനിച്ചെങ്കിലും ഇന്ദ്രന്റെ പേരിൽ നിരവധി ഫാൻസ് ഗ്രൂപ്പുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നുണ്ട്.

Also Read
​കേ​ര​ള​ത്തെ​ ​ക​ണ്ടാ​ണ് ​പ​ല​തും​ പ​ഠി​ക്കു​ന്നത്, സ്ത്രീ കളോ​ട് ​ഏറ്റ​വും​ ​ബ​ഹു​മാ​ന​ത്തോ​ടെ​ ​പെ​രു​മാ​റു​ന്ന​വ​രാ​ണ് ​മ​ല​യാ​ളി​കള്‍: നടൻ സൂ​ര്യ

സീത സീരിയൽ മെഗാ പരമ്പരയായി മാറാൻ കാരണമായതും ഷാനവാസും സിനിമാ സീരിയൽ നടി സ്വാസികയും തമ്മിലുള്ള കെമിസ്ട്രിയിൽ പിറന്ന ഇന്ദ്രൻ സീത ജോഡിയും അവരുടെ പ്രണയവും വിവാഹവും എല്ലാമായിരുന്നു. ഷാനവാസ് ഷാനു അടുത്തിടെ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൽ ആരാധകരുടെ ഇടയിൽ വൈറലായി മാറുന്നത്.

കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും കുങ്കുമപ്പൂവ് സീരിയലിലെ രുന്ദ്രൻ എന്ന കഥാപാത്രം തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നുമെല്ലാം അഭിമുഖത്തിൽ താരം തുറന്നു പറയുന്നു.
സീരിയലിൽ കളർഫുൾ കഥാപാത്രങ്ങളാണ് ഷാനവാസ് കൈകാര്യം ചെയ്യുന്നത് എങ്കിലും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ജീവിതകഥയും ഷാനവാസിന് പറയുന്നുണ്ട്.

മലപ്പുറം സ്വദേശിയായ ഷാനവാസിന്റേത് ഉപ്പയും ഉമ്മയും 2 സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു. പുല്ലുമേഞ്ഞതും മൺ ഭിതയുമുള്ള ചെറിയ വീടായിരുന്നു ഞങ്ങളുടേത്. ഉപ്പ ലോറി ഡ്രൈവറായിരുന്നു. പിന്നീട് ഉപ്പ ഗൾഫിലേക്ക് പോയി എന്നാൽ ഗൾഫിൽ വെച്ച് ഉപ്പ ഹൃദയാഘാതം മൂലം മരണപെട്ടു.

ഉപ്പയെ നാട്ടിലെത്തിക്കാൻ പോലും സാധിച്ചില്ല. അങ്ങനെ ഉമ്മയും സഹോദരിമാരുടെയും വെറും 13 വയസുള്ള തന്റെ ചുമലിലായി എന്നും ഷാനവാസ് പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ജീവിക്കാനായി പലവിധ ജോലികൾ ചെയ്തു തുടങ്ങിയിരുന്നു. കെട്ടിടം പണി, കൂലിപ്പണി, പെയിന്റിംഗ്, ഓട്ടോ ഓടിക്കൽ അങ്ങനെ നിരവധി ജോലികൾ ചെയ്തിരുന്നു.

അന്നും അഭിനയമോഹം ഉള്ളിൽ ഉണ്ടായിരുന്നു ഈ കഷ്ടപ്പടുകൾക്കിടെ ഡിഗ്രി വരെ പഠനം പൂർത്തിയാക്കി. ഇതിനിടയിലായാണ് കുങ്കുമപ്പൂവ് എന്ന സീരിയലിൽ ഗുണ്ടയുടെ വേഷം ലഭിക്കുന്നതും പിന്നീട് അത് ജീവിത ത്തിലെ വഴിത്തിരിവായി മാറുന്നതും. ഏതൊരു അഭിനയ മോഹിയുടെയും കഥ തന്നെയാണ് എന്റേതും എന്നാണ് താരം പറയുന്നത്.

ഒരുപാട് പ്രൊഡക്ഷൻ കൺട്രോളർമാരുടെയും സംവിധായകന്മാരുടെയും ഒക്കെ പുറകെ ഞാൻ ചാൻസ് തെണ്ടി നടന്നിട്ടുണ്ട്. എണ്ണിയാൽ തീരാത്തത്ര ഓഡിഷനുകളിലും ഞാൻ പങ്കെടുത്തു. അങ്ങനെ ഇരിക്കെ യാണ് കുങ്കുമപ്പൂവ് സീരിയലിൽ ഒരു നടനെ ആവശ്യമുണ്ട് എന്ന് അറിയുന്നത്. ആദ്യം അവർക്ക് എന്നെ അത്ര അങ്ങോട്ട് ഇഷ്ടമായില്ല.

പക്ഷെ പ്രൊഡ്യൂസർ ജയകുമാറിന് എന്നെ ഇഷ്ടമായിരുന്നു. അദ്ദേഹം എന്നെ മേക്കപ്പ് റൂമിലേക്ക് കൊണ്ടുപോയി ഒരു ചെറിയ മേക്ക്ഓവർ നടത്തി. അത് അവിടെ എല്ലാവർക്കും ഇഷ്ടമായി എനിക്ക് ആ കഥാപാത്രം കിട്ടുകയും ചെയ്തുവെന്ന് ഷാനവാസ് പറയുന്നു.

Also Read
പരസ്യമായി ചുണ്ടിൽ ചുംബിച്ച് മഹീനയും റാഫിയും, കുറച്ച് ഓവറായെന്ന കമന്റുമായി ആരാധകർ

വെറും 20 എപ്പിസോഡുകൾ ചെയ്യാൻ വേണ്ടി ചെന്ന താൻ പിന്നെ 950ാം എപ്പിസോഡിലാണ് സീരിയൽ പൂർത്തിയാക്കിയത് എന്നും ഷാനവാസ് സന്തോഷത്തോടെ ഓർക്കുന്നു. ജയന്തി വാടകയ്ക്കെടുത്ത ഒരു ഗുണ്ട 20 എപ്പിസോഡുകൾ മാത്രമായിരുന്നു എന്റെ കഥാപാത്രത്തിനു ആദ്യം തീരുമാനിച്ച ആയുസ്സെന്ന് ഷാനവാസ് പറയുന്നു.

എന്നാൽ ദൈവാനുഗ്രഹം 950ാം എപ്പിസോഡ് വരെ എന്റെ കഥാപാത്രവും സീരിയലിൽ ഉണ്ടായി എന്നതാണ് സത്യം. ആ ടീമിനോടും എന്റെ കഥാപാത്രത്തോടും ഉള്ള നന്ദി എത്ര പറഞ്ഞാലും ഒരിക്കലും തീരില്ല. ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു ഞാൻ ആ കഥാപാത്രം ചെയ്തിട്ട്. എന്നാൽ ഇന്നും ആളുകൾ എന്നെ രുദ്ര എന്നാണ് വിളിക്കുന്നത്.

എനിക്കൊരു ജീവിതം തന്നത് രുന്ദ്രനാണ് എന്നതിൽ സംശയമില്ല എന്നും താരം പറയുന്നു. ഈ കഥാപാത്രം ചെയ്യുമ്പോൾ ഉണ്ടായ മറക്കാനാകാത്ത ഒരു അനുഭവം കൂടി താരം ആരാധകരോട് പങ്കുവെച്ചു. തന്റെ ഉമ്മയുടെ സ്‌നേഹത്തെക്കുറിച്ചു വാചാലനായി താരം. അഭിനയമോഹം തുടങ്ങിയ കാലത്തു, ഒരു ചാൻസ് അന്വേഷിച്ചു ചെന്നൈയിലേക്ക് പോകേണ്ടി വന്നു. അന്ന് ഉമ്മ കൈയ്യിൽ കിടന്നിരുന്ന സ്വർണ വള എനിക്ക് ഊരി തന്നു.

വർഷങ്ങൾ കഴിഞ്ഞു രുദ്രന് ചാനലിന്റെ വക ഒരു അവാർഡ് കിട്ടിയപ്പോൾ ആ അവാർഡ് ഞാൻ എന്റെ ഉമ്മയുടെ കൈയ്യിലേക്കാണ് വെച്ചുകൊടുത്തതു സത്യത്തിൽ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു മുഹൂർത്തമായിരുന്നു അതെന്നും ഷാനവാസ് ഷാനു പറയുന്നു.

Advertisement