മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ പരോക്ഷമായി വിമർശിച്ച് മോഹൻലാൽ ഫാൻസ് ജനറൽ സെക്രട്ടറി വിമൽ കുമാർ. മോഹൻലാലിന്റെ പേരെടുത്ത് പറയാതെയാണ് വിമലിന്റെ പോസ്റ്റ്. മനുഷ്യ മനസുകൾ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായത് ശരിയാണോ, തെറ്റാണോ.
ശരിയാണെങ്കിൽ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങൾ ചെയ്യുകയെന്ന് വിമൽ ഫേസ്ബുക്കിൽ കുറിച്ചു.
സിനിമ ഒരുവിനോദോപാധിയാണ്, കലയാണ്, വ്യവസായമാണ്. ഇതുകൊണ്ട് ജീവിക്കുന്ന ഒരുപാട് മനുഷ്യന്മാർ ഉണ്ട്.
കഥാപാത്രങ്ങളിലൂടെ മനുഷ്യമനസുകൾ കീഴടക്കിയ പ്രതിഭാശാലികളായ നടന്മാർ പ്രേക്ഷക സമൂഹത്തിൽ ഇടം നേടിയ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായി. അവരെ ഇഷ്ടപ്പെട്ടത് ശരിയാണോ, തെറ്റാണോ. ശരിയാണെങ്കിൽ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങൾ ചെയ്യുക. തെറ്റാണെങ്കിൽ ഈ പാത പിന്തുടരുക. നിങ്ങളെ ഞങ്ങൾ പതിയെ പതിയെ വിസ്മരിക്കും എന്നായിരുന്നു വിമൽ കുറിച്ചത്.
എന്നാൽ വൈകാത തന്നെ വിമൽ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ വിമലിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിമലിന്റെ കുറിപ്പിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.
വിമലിന്റെ കുറിപ്പിനോട് വിയോജിപ്പ് രേഖപ്പെടുത്തി പലരും കുറിപ്പുകൾ പങ്കുവെയ്ക്കുന്നുണ്ട്. വിമൽ കുമാറിന്റെ കുറിപ്പ് പൂർണരൂപം ഇങ്ങനെ:
സിനിമ, ഒരു വിനോദോപാധിയാണ്, കലയാണ്, ഒരു വ്യവസായമാണ്. ഇതുകൊണ്ട് ജീവിക്കുന്ന ഒരുപാട് മനുഷ്യന്മാർ ഉണ്ട്. കഥാപാത്രങ്ങളിലൂടെ മനുഷ്യമനസ്സുകൾ കീഴടക്കിയ പ്രതിഭാശാലികളായ നടൻമാർ പ്രേക്ഷക സമൂഹത്തിൽ ഇടം നേടിയ നടൻ നടന്മാരെ ഇഷ്ടപ്പെട്ടു കൊണ്ട് അവരുടെ ആരാധകരായി.
അവരെ ഇഷ്ടപ്പെട്ടത് ശരിയാണോ തെറ്റാണോ? ശരിയാണെങ്കിൽ ഇതിൽ വീണ്ടും വീണ്ടും നല്ലകഥാപാത്രങ്ങൾ ചെയ്യുക. തെറ്റാണെങ്കിൽ ഈ പാത പിന്തുടരുക. നിങ്ങളെ ഞങ്ങൾ പതിയെ പതിയെ വിസ്മരിക്കും. നേരത്തേയും വിവാദപോസ്റ്റിലൂടെ വിമൽ കുമാർ ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ വർഷം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിന്റെ പശ്ചാത്തലത്തിൽ മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്ന് പറഞ്ഞ് വിമൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദമായത്. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാൻ പോകുന്ന വേളയിൽ, അതിന്റെ യാത്രാപഥങ്ങൾ എല്ലാവരും കൂടെ നിൽക്കേണ്ട സമയത്ത് അങ്ങേ ഇഷ്ടപ്പെടുന്ന ആൾക്കാർ എന്ന് സ്വയം ചിന്തിക്കുന്ന ആൾക്കാർ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവർത്തികളോട് മൗനം വെടിയണം.
Also Read
നിങ്ങൾ ബെഡ്റൂമിൽ ത്രീസം ആണോ ചെയ്യുന്നത് എന്ന് 17കാരി, നല്ല കിണ്ണംകാച്ചി മറുപടിയുമായി ബഷീർ ബഷി
ഞങ്ങൾക്ക് കഴിയും ചെളി വാരി എറിയാൻ. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത് എന്നായിരുന്നു വിമലിന്റെ പോസ്റ്റ്. വിവാദമായതിന് പിന്നാലെ വിമൽ ഈ പോസ്റ്റും ഡിലീറ്റ് ചെയ്തിരുന്നു.