ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു മേനക സുരേഷ്. ഒരു തമിഴ് സിനിമയിലൂടെ ആയിരുന്നു മേനകയുടെ അഭിനയ രംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി.
116 ഓളം സിനിമകളിൽ മേനക നായികയായി അഭിനയിച്ചിരുന്നു. മലയാളം,തമിഴ് സിനിമകളെ കൂടാതെ തെലുങ്ക്,കന്നട സിനിമ കളിലും മേനക തന്റെ സാന്നിധ്യം അറിയിച്ചു. നീണ്ടകാലം മലയാള സിനിമയിൽ നിന്നും മാറി നിന്ന താരം പിന്നീട് സിനിമാ നിർമാണ രംഗത്ത് സജീവമായിരുന്നു.
സൗന്ദര്യത്തിന്റെ കാര്യത്തിലും അഭിയത്തിന്റെ കാര്യത്തിലും മേനകക്ക് ഒരുപകരക്കാരിയെ മലയാള സിനിമയിൽ കണ്ടെത്തുക എന്നത് അസാധ്യമായിട്ടുള്ളൊരു കാര്യമാണ്. പ്രേംനസീർ അടക്കമുള്ള മുൻനിര നായകന്മാരുടെ നായികയായി മേനക അഭിനയിച്ചിട്ടുണ്ടെങ്കിലും, ശങ്കറിനോടൊപ്പം അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.
ഇപ്പോഴിതാ വനിതാ ദിനത്തോടനുബന്ധിച്ച് അമ്മ സംഘടനയിലെ അഭിനേതാക്കൾ സംഘടിപ്പിച്ച ആർജ്ജവം എന്ന പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വനിതാ അഭിനേതാക്കൾ വിജയകരമായി ഒരു പരിപാടി സംഘടിപ്പിക്കുന്നതിൽ എല്ലാ പുരുഷന്മാർക്കും നന്ദി പറഞ്ഞുകൊണ്ടാണ് മേനക വേദിയിൽ സംസാരിക്കുന്നത്.
എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്. നവരത്നങ്ങൾ പതിച്ച സ്വർണം ഇടുമ്പോൾ തന്നെ നല്ല ഭംഗിയാണ്, എല്ലാ പുരുഷന്മാരും സ്വർണങ്ങളാണ്, സ്ത്രീകൾ നവരത്നങ്ങളും. ആ ഒരു ഭംഗി ഒരിക്കലും മാറില്ല. സ്ത്രീകൾ യാത്ര പോകുമ്പോൾ അതിൽ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷൻ വേണം.
അല്ലെങ്കിൽ ശരിയാവില്ല നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത്. അല്ലെങ്കിൽ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാൻ ആളുണ്ടാവുമായിരുന്നു എന്നും മേനക പറയുന്നു.