അത് കണ്ട് മയങ്ങിയതല്ല, ദേവിക നമ്പ്യാരെ കല്യാണം കഴിക്കാൻ കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന് വിജയ് മാധവ് നൽകിയ മറുപടി കേട്ടോ

415

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദേവിക നമ്പ്യർ. നിരവധി സൂപ്പർഹിറ്റ് പരമ്പരകളിൽ വേഷമിട്ടിട്ടുള്ള ദേവിക നമ്പ്യാർ മികച്ച അവതാരക കൂടിയാണ്.
ഇപ്പോൾ അവതാരകയും അഭിനേത്രിയുമായി തിളങ്ങുന്ന ദേവിക നമ്പ്യാരിനോട് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രത്യേകമായൊരു സ്‌നേഹം തന്നെയുണ്ട്.

ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ഗായകനാണ് വിജയ് മാധവ്. ഇരുവരും അടുത്തിടെ വിവാഹിതർ ആയിരുന്നു. എന്നാൽ പ്രണയവിവാഹം ആയിരുന്നില്ല ഞങ്ങളുടേത് എന്ന് ഇരുവരും പറഞ്ഞിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരുംഎല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകരോട് പങ്കുവെക്കാറുണ്ട്. ചോദ്യങ്ങൾക്ക് മറുപടിയേകിയുള്ള ക്യു&എ വീഡിയോയുമായും ഇവരെത്തിയിരുന്നു. ഇപ്പോൾ പുതിയ വീഡിയോയിൽ വിവാഹ ശേഷമുള്ള ജീവിതം എങ്ങനെ ഉണ്ടായിരുന്നു എന്നാണ് ഇവരോട് ആരാധകർ ചോദിച്ചത്.

Also Read
18 വർഷമായി കട്ട ലാൽ ഫാൻ, ഒടുവിൽ മോഹൻലാൽ അപമാനിച്ചു, മോഹൻലാലിനെ ചുറ്റി പറ്റി നിൽക്കുന്നവർ അദ്ദേഹത്തെ വഞ്ചിക്കുകയാണ്: കുറിപ്പുമായി സന്തോഷ് വർക്കി

സന്തോഷം ആണോയെന്ന് ചോദിച്ചവരോട് ഇപ്പോൾ ഹാപ്പി ആണെന്നായിരുന്നു ദേവികയും വിജയിയും പറഞ്ഞത്. എല്ലാ കാര്യങ്ങളും മാറ്റാൻ നിൽക്കുന്നതിനേക്കാളും നല്ലത് നമ്മൾ കാലത്തിന് അനുസരിച്ച് മാറുക എന്നതാണ് എന്റെ പോളിസിയെന്ന് വിജയ് മാധവ് പറഞ്ഞത്. വളരെ ക്ലീൻ പേപ്പറായി ഒരു ജീവിതത്തിലേക്ക് പ്രവേശിച്ചാൽ പ്രശ്നങ്ങളൊന്നുമുണ്ടാവില്ല.

നാളെത്തന്നെ മാറുമെന്ന് കരുതി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കരുതെന്നായിരുന്നു ദേവിക പറഞ്ഞത്.
വിവാഹശേഷം അങ്ങനെ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഇപ്പോൾ ഒരു കൂരയ്ക്ക് കീഴിൽ നമ്മളൊന്നിച്ച് താമസിക്കുന്നു എന്നൊരു മാറ്റമുണ്ട്. വ്ളോഗ് തുടങ്ങി, യൂട്യൂബിൽ ആക്റ്റീവായി അതാണ് വലിയ മാറ്റം. ഒരു വ്ളോഗറാവുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.

മാഷിന് എന്താണ് പെട്ടെന്ന് തന്നെ മാറ്റമെന്ന് ഞാനും ചിന്തിച്ചു എന്നായിരുന്നു ദേവികയും പറഞ്ഞത്. ദേവിക വന്നതിന് ശേഷം പോസിറ്റീവായിട്ടുള്ള ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഭയങ്കര എനർജറ്റിക്കാണ് ദേവികയെന്നായിരുന്നു വിജയ് പറഞ്ഞത്. ഒരു സീനിൽ നിന്നും പെട്ടെന്ന് സ്‌കിപ്പടിക്കാനുള്ള കഴിവ് പുള്ളിക്കാരിക്കുണ്ട്.

അതേ പോലെ നല്ലൊരു പാർട്നർ കൂടിയാണ് ദേവിക. പൊതുവെ നല്ലൊരു വ്യക്തിത്വമാണ്. ദേവികയുടെ മൂന്ന് ഗുണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ വിജയ് ഇങ്ങനെയായിരുന്നു പറഞ്ഞത്. എന്റെ ചർമ്മം കണ്ടാൽ പ്രായം തോന്നിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ ഇതൊക്കെ ഇത്തിരി ഓവറല്ലേയെന്നായിരുന്നു ദേവിക ചോദിച്ചത്.

താങ്കളോട് എനിക്ക് സ്നേഹവും ബഹുമാനവുമുണ്ട്. പ്രണയമൊന്നുമുണ്ടായിരുന്നില്ലെന്ന് ദേവിക പറഞ്ഞിരുന്നു. ഐഡിയ സ്റ്റാർ സിംഗറിലൂടെയായി എനിക്കും നല്ല ഫാൻ ബേസുണ്ട്, അതേക്കുറിച്ച് പുള്ളിക്കാരി ഇപ്പോഴാണ് മനസിലാക്കിയത്. ആരാധകർ ഇപ്പോഴും കൂടെയുള്ളത് കൊണ്ടാണ് വ്ളോഗ് ചെയ്യുന്നത്.

എനിക്കൊരുപാട് ഫാൻസുണ്ടെന്ന് മാഷ് പറഞ്ഞിരുന്നുവെങ്കിലും നിങ്ങളുടെ കമന്റുകൾ കണ്ടപ്പോഴാണ് അതേക്കുറിച്ച് ഞാൻ മനസിലാക്കിയതെന്നും ദേവിക പറഞ്ഞിരുന്നു. കാട്ടിക്കൂട്ടലുകളൊന്നുമില്ലാത്ത മനുഷ്യനാണ് മാഷ്. കംപാനിയനായി കൂടെക്കൂട്ടാൻ പറ്റിയ ആൾ തന്നെയാണ് മാഷ് എന്നറിഞ്ഞത് കൊണ്ടാണ് ഞാൻ മാഷിനെ കല്യാണം കഴിച്ചതെന്നും ദേവിക പറഞ്ഞിരുന്നു.

Also Read
നിങ്ങൾ ബെഡ്‌റൂമിൽ ത്രീസം ആണോ ചെയ്യുന്നത് എന്ന് 17കാരി, നല്ല കിണ്ണംകാച്ചി മറുപടിയുമായി ബഷീർ ബഷി

അവതാരകയും അഭിനേത്രിയുമായിട്ടുള്ള ദേവികയെ ഞാൻ കണ്ടിട്ടില്ല. പരിചയപ്പെടുന്ന സമയത്തും പുള്ളിക്കാരിയുടെ സീരിയൽ കണ്ടിട്ടില്ല. എന്നാപ്പിന്നെ കല്യാണം കഴിച്ചാലോ എന്ന ചിന്ത വന്നപ്പോൾ ദേവികയുടെ മുഖമാണ് മനസിലേക്ക് വന്നത്. തോന്നിച്ചെയ്യുന്നതേ എനിക്ക് നന്നായി വരാറുള്ളൂ.

സൗന്ദര്യമോ സ്വഭാവമോ പദവിയോ ഒന്നും നോക്കിയല്ല ദേവികയെ കല്യാണം കഴിച്ചതെന്നായിരുന്നു വിജയ് പറഞ്ഞത്. പണ്ട് എന്ത് കേട്ടാലും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു നേരത്തെ. മുത്തശ്ശിമാരൊക്കെ പറയുന്ന കാര്യം അതേ പോലെ അനുഷ്ഠിക്കണമെന്നൊക്കെ കരുതുമായിരുന്നു. പിന്നീടാണ് അവർ പറയുന്നതിന്റെ ഉള്ളിലൊരു കഴമ്പുണ്ടെന്ന് മനസിലായത്.

ഉള്ളിലത്തെ കാരണം ശരിയാണെങ്കിൽ മാത്രമേ അത് ഫോളോ ചെയ്യാറുള്ളൂ. അങ്ങനെ നല്ലത് എന്ന് തോന്നിയ കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളൂ. മുത്തശ്ശിമാർ പറയുന്ന കാര്യം വിശ്വസിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ദേവിക നൽകിയ മറുപടി ഇതായിരുന്നു. പുരുഷനേക്കാളും മുകളിലാണ് സ്ത്രീകളുടെ സ്ഥാനമെന്ന് കരുതുന്നയാളാണ് ഞാൻ.

പല കാര്യങ്ങളിലും സ്ത്രീകൾ ഒരു ചുവട് മുന്നിലാണെന്ന് വിജയ് പറഞ്ഞപ്പോൾള് ആദ്യമൊക്കെ ഈ മനുഷ്യൻ എന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്നൊക്കെ ചിന്തിക്കാറുണ്ടായിരുന്നു. പുള്ളി പറയുന്ന പല കാര്യങ്ങളിലും കഴമ്പുണ്ടെന്ന് പിന്നീടാണ് മനസിലാക്കിയത്. സീരിയസായിട്ടേ ഞങ്ങൾ സംസാരിക്കാറുള്ളൂ എന്റെ ടോൺ നോക്കരുതെന്നായിരുന്നു വിജയ് പറഞ്ഞത്.

Advertisement