മമ്മൂട്ടിയാണോ മോഹൻലാലാണോ മികച്ച നടൻ: കിടിലൻ മറുപടിയുമായി മഞ്ജു വാര്യർ

1776

മലയാള സിനിമയുടെ ലേഡി സൂപ്പർതാരമാണ് നടി മഞ്ജു വാര്യർ. തെന്നിന്ത്യയിലാകമാനം ആരാധകരുള്ള ഈ നടി നിരവധി മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. യുവതാരങ്ങൾക്കും സൂപ്പർതാരങ്ങൾക്കുമെല്ലാം പലതവണ നായികയായിട്ടുള്ള താരംകൂടിയാണ് മഞ്ജുവാര്യർ.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം തുടർച്ചയായി അഭിനയിക്കുന്ന നടി മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി താരം മമ്മൂട്ടിയുടെ നായികയായി എത്തുകയാണ്. ദി പ്രീസ്റ്റ്
എന്ന സിനിമയിലാണ് മഞ്ജു മമ്മൂട്ടിക്ക് നായികയാകുന്നത്.

Advertisements

അതേ സമയം മമ്മൂട്ടിയാണോ മോഹൻലാലാണോ മികച്ച നടൻ എന്ന ചോദ്യത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുയാണ് മഞ്ജു വാര്യർ ഇപ്പോൾ. ആരാണ് മികച്ചതെന്ന ചോദ്യം പോലും തെറ്റാണെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഇരുവർക്കുമൊപ്പം ഇനിയും അഭിനയിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും മഞ്ജു പറഞ്ഞു.

ദി പ്രീസ്റ്റ് സിനിമയുമായ ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലായിരുന്നു മഞ്ജു ഇക്കാര്യങ്ങൾ സംസാരിച്ചത്.
അങ്ങനെ ഒരു ചോദ്യം പോലും തെറ്റാണ്. ലാലേട്ടനും മമ്മൂക്കയും രണ്ടുപേർക്കും തങ്ങളുടേതായ വ്യക്തിത്വം ഉള്ളവരാണ്. അത് എല്ലാവർക്കും അറിയാം. അതിനെകുറിച്ച് പറയാൻ പോലും ഞാൻ അർഹയല്ല. മലയാള സിനിമയുടെ വലിയ രണ്ട് തൂണുകളാണല്ലോ മമ്മൂക്കയും ലാലേട്ടനും.

മമ്മൂക്കയുടെ കൂടെ ഒരു സിനിമയിലെ അഭിനയിക്കാൻ സാധിച്ചുള്ളൂ. ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ സാധിക്കണം. ലാലേട്ടനൊപ്പവും ഇനിയും അഭിനയിക്കാൻ പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു.
അഭിനയം തുടങ്ങിയ കാലം മുതലെ എന്താണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തതെന്ന് മാധ്യമങ്ങൾ എന്നോട് ചോദിക്കാറുണ്ടായിരുന്നു. ആ ഭാഗ്യത്തിനായി കാത്തിരിക്കുകയാണെന്നാണ് താൻ മറുപടി പറയാറ്.

ബി ഉണ്ണികൃഷ്ണൻ സിനിമയെ കുറിച്ച് പറഞ്ഞ ശേഷം ജൊഫിനെ കാണുകയും കഥ കേൾക്കുകയും ചെയ്തു. മമ്മൂക്കയോട് ഒപ്പം അഭിനയിക്കാൻ സാധിച്ചതിന് ഒപ്പം വളരെ പ്രതീക്ഷയുള്ള ഒരു സിനിമ കൂടി ലഭിച്ചതിനാൽ ഭാഗ്യത്തിന്റെ സന്തോഷം ഇരട്ടിയായെന്നും മഞ്ജു വ്യക്തമാക്കി. പ്രസ് മീറ്റിൽ മഞ്ജു വാര്യർക്കൊപ്പം മമ്മൂട്ടി, സംവിധായകൻ ജൊഫിൻ ടി ചാക്കോ, നിർമ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളും, സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും പ്രസ് മീറ്റിൽ സംസാരിച്ചു. അതേസമയം സെക്കന്റ് ഷോ തുടങ്ങിയതിന്റെ ഭാഗമായി ദി പ്രീസ്റ്റ് മാർച്ച് 11ന് തിയറ്ററിലെത്തും. പ്രീസ്റ്റ് ഒരു സംവിധായകന്റെ സിനിമയാണെന്നും പുതിയ ചില കാര്യങ്ങൾ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് .

ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീൻ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. രാഹുൽ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ ഒരു ഡിക്ക്റ്റക്റ്റീവായാണ് മമ്മൂട്ടി എത്തുന്നത്. ഡിക്കറ്ററ്റീവിനൊപ്പം വൈദികൻ കൂടിയായ മമ്മൂട്ടി അന്വേഷിക്കുന്ന ആത്മഹത്യ കേസുകളും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കഥയാണ് ചിത്രം പറയുന്നത്. ഫാദർ ബെനഡിക്ക്റ്റ് എന്നാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കുറ്റാന്വേഷണ സിനിമകൾ ഇതിന് മുമ്ബും മമ്മൂട്ടി ചെയ്തിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രമാണ് ദി പ്രീസ്റ്റിലേത്.

നിലവിൽ പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. മഞ്ജുവും ജയസൂര്യയും ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തിരുവനന്തപുരം, മുംബൈ, കശ്മീർ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

Advertisement