സിനിമാ നടിമാരെ തേജോവധം ചെയ്യാനും അപമാനിയ്ക്കാനും ഒരു സംഘം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. സൈബർ നിയമങ്ങൾ ശക്തമായിട്ടു കൂടി ഈ മനോ വൈകൃതത്തിന് യാതൊരു ശമനവുമില്ല എന്നതാണ് സത്യമായ വസ്തുത
നിരവധി സിനിമാ സീരിയൽ നടിമാർക്കാണ് ഇത്തരക്കാരുടെ അസഭ്യങ്ങളും അശ്ലീല പരിഹാസങ്ങളും കേൾക്കേണ്ടി വന്നിട്ടുള്ളത്. ചിലർ ചുട്ട മറുപടി കൊടുത്ത് ഇത്തരം മനോരോഗികളുടെ വായ അടപ്പിക്കാറും ഉണ്ടെന്നതും എടുത്തു പറയണം.
അപ്പോഴും ചലച്ചിത്ര താരങ്ങളെ അപമാനിക്കുന്ന പ്രവണതയ്ക്ക് സോഷ്യൽ മീഡിയയിൽ യാതൊരു കുറവും വന്നിട്ടില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് നടി സാക്ഷി ചൗധരിക്കുണ്ടായ മോശം അനുഭവം.
എന്റെ ചിത്രങ്ങളും വിഡിയോസും കണ്ട ശേഷം ഭ്രാന്തു പിടിച്ചപോലെയാണ് ആളുകൾ. എന്റെ ഇൻബോക്സിൽ വന്ന് ഒരു രാത്രിക്ക് ഒരുകോടി രൂപ വരെ ഓഫർ ചെയ്യുകയാണ്. അവരെല്ലാം എത്ര വിഡ്ഡികളാണെന്നും സാക്ഷി പറയുന്നു.
താൻ വിൽപ്പനയ്ക്കുള്ളതല്ല എന്നും തന്നെ അപമാനിച്ചവരോട് തന്റെ പുതിയ സിനിമയായ മാഗ്നെറ്റ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണാനും സാക്ഷി ഉപദേശിക്കുന്നു. 2013 ൽ പൊട്ടുഗാഡു എന്ന ചിത്രത്തിലൂടെ ആയിരുന്നു.
തുടർന്ന് തെലുഗ് ചിത്രം തന്നെയായ സെൽഫി രാജയിൽ വേഷമിട്ടു. വിനയിയുടെ ജോടിയായി ആയിരത്തിൽ ഇരുവർ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുള്ള സാക്ഷിക്ക് ആരാധകും ഏറെയാണ്.