സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് നടി അനിഖ സുരേന്ദ്രൻ. നിരവധി സിനിമകളിൽ ബാലതാരമായി എത്തി കൈയ്യടി നേടി അനിഘ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
നേരത്തെ പുറത്തിറക്കിയ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ന്യൂജനറേഷൻ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ലിപ്ലോക്ക് രംഗങ്ങളുടെ അതിപ്രസരം തന്നെ ഉണ്ടെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ന്യൂജനറേഷൻ പ്രണയ കഥ പറയുന്ന ചിത്രത്തിൽ അനിഖയുടെ വ്യത്യസ്തമായ പ്രകടനം ട്രെയ്ലർ ഉറപ്പു നൽകുന്നു ണ്ട്. നേരത്തെ പുറത്തിറക്കിയ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആൽഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കൊറിയൻ ആരാധികയായ പെൺകുട്ടിയുടെയും അവളുടെ പ്രണയത്തിന്റെയും കഥ പറയുന്ന ഒരു ന്യൂജന റേഷൻ ചിത്രമാണിത്. ഇതിനോടകം ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. അനുഗ്രഹീതൻ ആന്റണി, ജോ ആന്റ് ജോ എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധയനായ മെൽവി ജി ബാബുവാണ് നായകൻ.
ആൽഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ. ആഷ് ട്രീ വെഞ്ച്വേഴ്സി ന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമ്മാണം.
ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലിജോ പോൾ എഡിറ്റിംഗും എം ബാവ ആർട്ടും നിർവഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടർ. അൻസാർ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീത പകരുന്നത് ഷാൻ റഹ്മാനാണ്.