വളരെ ചുരുങ്ങിയ കാലകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടനും മോഡലും ആയി മാറിയ താരമാണ് ബഷീർ ബഷി. ബിഗ് ബോസ് മുൻ മൽസരാർത്ഥിയുമായ ബഷീർ ബഷിയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
രണ്ട് ഭാര്യമാരാണ് അദ്ദേഹത്തിന് ഉള്ളത്. തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് ബിഗ്‌ബോസിൽ ആണ് ബഷീർ ബഷി തുറന്നു പറച്ചിൽ നടത്തിയത്. ആദ്യഭാര്യ സഹാനയെ പ്രണയിച്ച് വിവാഹം കഴിച്ച പോലെ തന്നെ രണ്ടാമത്തെ ഭാര്യേയും ബഷീർ ബഷി പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പലപ്പോഴും രണ്ട് ഭാര്യമാർ ഉള്ളതിന്റെ പേരിൽ വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വരാറുണ്ട്.
രണ്ടാമത്തെ ഭാര്യ മഷുറയ്ക്ക് ആണ് എന്നും കുറ്റം കേൾക്കാറുള്ളത്. ഭാര്യയും മക്കളും ഉള്ള ഒരാളെ പ്രണയിച്ച് വിവാഹം കഴിച്ചു എന്നാണ് പലരും വിമർശിക്കാറുള്ളത്. എന്നാൽ എല്ലാവരുടെയും സമ്മതത്തോടെയാണ് ആ കുടുംബത്തിലേക്ക് എത്തിയതെന്നാണ് താരങ്ങൾ ഒരുപോലെ പറയുന്നത്. അതേ സമയം മഷുറ ഗർഭിണിയാണോ എന്ന സംശയങ്ങളുമായി ചിലർ വന്നിരുന്നു.
പല യൂട്യൂബ് ചാനലുകളും സ്ഥിരീകരിക്കാതെ വാർത്ത കൊടുക്കുകയും ചെയ്തു. അത്തരത്തിൽ വന്ന വാർത്തകൾക്ക് എല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ബഷീറും ഭാര്യമാരും. മഷുറയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുത്തൻ വീഡിയോയിലാണ് താരങ്ങൾ മനസ് തുറന്നത്.
ബിബി ഫാമിലിയെ കുറിച്ച് ഏറ്റവും കൂടുതൽ വരുന്ന ചോദ്യമാണ്. നിങ്ങളതിന് വ്യക്തമായ മറുപടി പറയണം എന്നാണ് മഷൂറ ബഷീറിനോടും സുഹാനയോടും ആവശ്യപ്പെട്ടത്. ഞാൻ ഗർഭിണിയാണോന്ന് എല്ലാവരും ചോദിക്കുന്നു. എന്താണ് നിങ്ങൾക്ക് തോന്നുന്നത് എന്നാണ് മഷുറ ചോദിച്ചത്.
ഇക്കാര്യം ഞങ്ങൾ പോലും അറിഞ്ഞിട്ടില്ലല്ലോ. ഇതിനെ കുറിച്ച് വിശദമായി സംസാരിക്കണം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു എന്നാണ് ബഷീർ പ്രതികരിച്ചത്. മഷൂറ ഗർഭിണിയാണ്, അവൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് കണ്ടന്റ് ഉണ്ടാക്കി കാശ് വാങ്ങുന്നവരുണ്ട്.
അവരൊക്കെ സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ പറഞ്ഞാൽ പോരെ. അപമാനം പറയേണ്ടതില്ലെന്ന് ബഷീർ സൂചിപ്പിച്ചു. ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് നിങ്ങളോട് പറയും. അത് മറച്ച് വെക്കേണ്ടത് ഇല്ലല്ലോ എന്നാണ് സുഹാന ചോദിക്കുന്നത്. മഷൂറ ഭയങ്കരമാണ്, അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞോളൂ. അതെനിക്ക് റീച്ച് ഉണ്ടാക്കി തരുന്നതാണ്.
പക്ഷേ ഇങ്ങനെയൊന്നും വേണ്ട. വീട്ടിലെ പൂച്ചയ്ക്ക് പേരിടുന്നത് വരെ ഞാൻ ഷൂട്ട് ചെയ്ത് കാണിച്ച് തരാറുണ്ട്. അന്നേരം പിന്നെ ഗർഭിണിയായി എന്ന കാര്യം പറയാതെ ഇരിക്കുമോ എന്ന് മഷൂറ ചോദിക്കുന്നു. ഞങ്ങളുടെ കുടുംബം വലുതാവുകയാണ്, ഞങ്ങളിലേക്ക് മറ്റൊരാൾ കൂടി വരുന്നുണ്ടെന്ന് വലിയ ആഘോഷത്തോടെയാവും പറയുക എന്ന് സുഹാന സൂചിപ്പിച്ചു.
ഇപ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമായില്ല. ഞാൻ ഗർഭിണിയൊന്നുമല്ല. ഇത് തന്നെ ചോദിച്ച് ഇനിയും വീഡിയോയുടെ താഴെ കമന്റുമായി വരണമെന്നില്ല മഷൂറ പറയുന്നു. അതേ സമയം മഷുറയും ഒരു മനുഷ്യനാണ്. ചില ഭക്ഷണങ്ങളോട് കൊതി വരാം, തടി വെക്കാം, ചിലപ്പോൾ മെലിയും, ഞാനും അങ്ങനെയാണ്.
എനിക്ക് രണ്ട് കുട്ടികൾ ഉള്ളത് കൊണ്ട് ആരുമത് ചോദിക്കുന്നില്ല. എന്നാൽ മഷുറയോട് എല്ലാവരും അങ്ങനെ ചോദിക്കുകയാണെന്നും സുഹാന പറയുന്നു. മഷൂറ ഗർഭിണിയാവുന്ന ദിവസം തീർച്ചയായും ഞങ്ങളത് നിങ്ങളെ അറിയിക്കും. അതൊരു സന്തോഷമുള്ള കാര്യമല്ലേ, എന്ന് ബഷീറും പറഞ്ഞു.
അതേ സമയം ക്യാപ്ഷൻ കണ്ടപ്പോൾ ഞങ്ങളും തെറ്റിദ്ധരിച്ചു എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ പറയുന്നത്. നിങ്ങൾ പറയാൻ പോവുന്നത് ആ സന്തോഷ വാർത്തയാണെന്ന് കരുതി വീഡിയോ കാണാൻ വന്നതാണ്. ഇത്തവണ നിരാശപ്പെട്ടെങ്കിലും ആ സന്തോഷ വാർത്ത കേൾക്കാൻ കാത്തിരിക്കുകയാണ്.
എന്തൊക്കെ മോശം പറഞ്ഞാലും നിങ്ങളുടെ കുടുംബം അടിപൊളിയാണ്. ഇനിയും അങ്ങനെ തന്നെ ആയിരിക്കണം എന്നൊക്കെയാണ് ബഷീറിന്റെ കുടുംബത്തിന് ആരാധകർ ആശംസകൾ അറിയിക്കുന്നത്.