നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ നടി നമിതാ പ്രമോദിനൊപ്പം ചുവടുവെച്ച് മീനാക്ഷി, കാഴ്ചക്കാരായി ദിലീപും കാവ്യയും

260

മിമിക്രി ആർട്ടിസ്റ്റും ഗായകനും സംഗീത സംവിധായനും നടനും സംവിധായകനുമായ നാദിർഷായുടെ മകളുടെ വിവാഹ ആഘോഷ ചടങ്ങിൽ തകർപ്പൻ ഡാൻസുമായി ജനപ്രിയ ദിലീപിന്റെ മകൾ മീനാക്ഷി. ദിലീപിന്റെ ഉറ്റചെങ്ങാതിയായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാർക്കുമൊപ്പം തകർപ്പൻ ഡാൻസുമായി വേദിയിൽ നിറഞ്ഞാടിയത്.

രണ്ട് പെൺമക്കളാണ് നാദിർഷ ഷാഹിന ദമ്പതികൾക്ക് ഉള്ളത്. ഖദീജയാണ് ഇളയമകൾ, കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയം. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ആണ് പ്രതിശ്രുത വരൻ ബിലാൽ. ഫെബ്രുവരി 11നാണ് വിവാഹം ഫെബ്രുവരി 14ന് സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസ്പഷനും നടക്കും.

Advertisements

മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി കൂടിയാണ് ആയിഷ. കാവ്യ മാധവനും ചടങ്ങിൽ സജീവമായിരുന്നു. ഇവരുടെ വരവിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
ഇപ്പോളിതാ പ്രീയപ്പെട്ട കൂട്ടുകാരിക്കുവേണ്ടി നമിത പ്രമോദും മീനാക്ഷിയും ചേർന്നൊരുക്കിയ ഡാൻസിന്റെ വീഡിയോ വൈറലാവുകയാണ്.

മകളുടെ പ്രകടനം കണ്ട് മുൻനിരയിലുണ്ടായിരുന്നു ദിലീപും കാവ്യ മാധവനും. മീനാക്ഷിയുടെ ഡാൻസ് കിടുക്കിയെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. അമ്മയെപ്പോലെ തന്നെ മകളും മികച്ച നർത്തകിയായി മാറട്ടെയെന്നുള്ള കമന്റുകളുമായും ആരാധകരെത്തിയിരുന്നു.

ആഘോഷ വേളകളിലെ താരങ്ങൾ ആരെല്ലാം എന്ന് ചോദിച്ചാൽ നടൻ ദിലീപും കുടുംബവും ആണെന്ന് നിസ്സംശയം പറയാം. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി ദിലീപിന് വലിയൊരു ആരാധകകൂട്ടം തന്നെയുണ്ട്. സിനിമയിൽ ഇല്ലെങ്കിലും താരദമ്പതികളുടെ മകളെന്ന നിലയിൽ മീനാക്ഷി സോഷ്യൽ ലോകത്തെ മിന്നും താരമാണ്.

ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ മീനാക്ഷിയുടെ വാർത്തകളാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. ദിലീപും കാവ്യയും വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയെങ്കിലും ഏറെ തിളങ്ങിയത് മീനാക്ഷി ആയിരുന്നു.

ആയിഷയുടെ വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാർക്കുമൊപ്പം തകർപ്പൻ ഡാൻസുമായി വേദിയിൽ നിറഞ്ഞാടിയ മീനാക്ഷിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Advertisement