നാടകരംഗത്ത് നിന്നും നായകനായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നടനാണ് സായ് കുമാർ. സിദ്ധീഖ് ലാൽ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമയീലൂടെ ആയിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്.
പിന്നീട് നാടകനായും സഹനടനായും വില്ലൻ വേഷങ്ങളിലൂടെയും, എല്ലാം തന്നെ താരം തിളങ്ങുകയും ചെയ്ത സായ്കുമാർ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമായി മാറുകയായിരുന്നു. ഇപ്പോഴിതാ സായ് കുമാറിനെക്കുറിച്ചും റാംജി റാവ് സ്പീക്കിംഗിനെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്.
സായ്കുമാർ എവിടെയോ എത്തുമെന്ന് തങ്ങൾക്ക് തോന്നിയിരുന്നുവെന്നും പക്ഷേ നിർഭാഗ്യവശാൽ എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ലെന്നും സിദ്ദിഖ് വെളിപ്പെടുത്തുന്നു. സായ്കുമാർ എന്ന നടൻ ഞങ്ങളുടെ സിനിമയിലൂടെ വന്നപ്പോൾ അദ്ദേഹത്തിന്റെ പ്രകടനം കണ്ടു വല്ലാതെ വിസ്മയിച്ചു നിന്നിട്ടുണ്ട്.
ഒരു പുതുമുഖ നടനിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന ഒരു മാക്സിമമുണ്ട്. അതിനപ്പുറമായിരുന്നു സായ് കുമാർ. സിനിമ തുടങ്ങിയപ്പോൾ കണ്ട സായ്കുമാറിനെയല്ല ഒരോ സീനും ഡെവലപ് ചെയ്തപ്പോൾ ഞങ്ങൾ കണ്ടത്. ഒരോ സീനിലെയും സായ്കുമാറിന്റെ പെർഫോമൻസ് അത്രത്തോളം ഞെട്ടിക്കുന്നതായിരുന്നു.
സായ്കുമാർ എവിടെയോ എത്തുമെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ല. സിനിമയിലെ ഒരോ ഇമോഷണൽ രംഗങ്ങളും അഭിനയിച്ചപ്പോൾ അഭിനയത്തിൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ള ഒരാളെ പോലെയായിരുന്നു സായ് കുമാറിന്റെ പ്രകടനമെന്നുെ സിദ്ധീഖ് പറയുന്നു.
കരിയർ ആരംഭിച്ചത് നായകനായിട്ടാണെങ്കിലും ഇടക്കാലത്ത് ട്രാക്ക് മാറ്റുകയായിരുന്നു സായ് കുമാർ. വെള്ളിത്തിരയെ വിറപ്പിക്കുന്ന വില്ലൻമാരിലൊരാളായി മാറുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങിയ താരങ്ങളുടെയെല്ലാം ചിത്രങ്ങളിൽ പ്രധാന വില്ലനായെത്തിയിരുന്നു അദ്ദേഹം.
പിന്നീട് വില്ലത്തരത്തിൽ നിന്നും മാറി അച്ഛൻ കഥാപാത്രങ്ങളിലേക്ക് മാറുകയായിരുന്നു പിന്നീട് അദ്ദേഹം. അഭിനയത്തിൽ ഡബ്ബിംഗിലും കഴിവ് തെളിയിച്ചിരുന്നു അദ്ദേഹം. സായ് കുമാറിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ ഇടക്കാലത്ത് വലിയ ചർച്ചയായിരുന്നു.
ആദ്യഭാര്യയിൽ നിന്നും വേർപിരിഞ്ഞതിന് ശേഷമായാണ് സായ് കുമാർ ബിന്ദു പണിക്കരിനെ വിവാഹം ചെയ്തത്. ആദ്യഭാര്യയിലെ മകൾ അടുത്തിടെ സീരിയലിൽ അഭിനയിക്കാനെത്തിയിരുന്നു. ബിന്ദു പണിക്കരുടെ മകളായ കല്യാണിയും സായ് അച്ഛനെക്കുറിച്ച് വാചാലയായി എത്താറുണ്ട്.