രഹ്ന ഫാത്തിമയും ഗായത്രി അരുണും സാജൻ സൂര്യയും അടക്കം 9 പേർ; ബിഗ് ബോസ് 3ലെ മത്സരാർഥികളുടെ പേരുമായി വിക്കിപീഡിയ ലിസ്റ്റ്

509

ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 3 ഫെബ്രുവരി പതിനാല് വാലന്റൈൻസ് ദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ബിഗ്‌ബോസ് 3 നിങ്ങളുടെ മുന്നിലേക്ക് എത്താൻ ഇനി കേവലം അഞ്ച് ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു എന്ന് അവതാരകനായ മോഹൻലാൽ വ്യക്തമാക്കിയിരിക്കുകയാണ്.

ബിഗ്‌ബോസ് 3ന്റെ പുതിയ പ്രൊമോ വീഡിയോയിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ഗെയിം ഷോ ആയ ബിഗ് ബോസിന്റെ വരവിനെ കുറിച്ച് താരം സൂചിപ്പിച്ചത്. ഇത് മാത്രമല്ല ഇത്തവണ ആരൊക്കെ മത്സരിക്കും എന്ന ചോദ്യത്തിന് ഏകദേശമൊരു ഉത്തരം ലഭിച്ചിരിക്കുകയാണ്.

Advertisements

ബിഗ് ബോസ് മലയാളത്തിന്റെ പേരിൽ ആരംഭിച്ച പുതിയ വിക്കിപീഡിയ സൈറ്റിലാണ് ഒൻപതോളം മത്സരാർഥികളുടെ പേര് വിവരങ്ങൾ നൽകിയിരിക്കുന്നത്. ഇത്തവണയും ചെന്നൈയിൽ വെച്ച് തന്നെയായിരിക്കും ഷോ നടക്കുകയെന്നാണ് അറിയുന്നത്.

ഇപ്പോൾ വിക്കിപീഡിയയിൽ ഏകദേശമൊരു ലിസ്റ്റ് വന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 3 എന്ന പേരിൽ വിക്കിപീഡിയയിലുള്ള വിവരങ്ങളിൽ ഒൻപതോളം മത്സരാർഥികളുടെ പേര് വിവരങ്ങളാണ് കൊടുത്തിരിക്കുന്നത്.

ആദ്യം മുതൽ പറഞ്ഞ് കേൾക്കുന്ന നോബി മർക്കോസാണ് ലിസ്റ്റിൽ ഒന്നാമതുള്ളത്. നോബി ബിഗ് ബോസിലേക്ക് എത്തുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്ന് സോഷ്യൽ മീഡിയ സൂചിപ്പിച്ചിരുന്നു. ഗായത്രി അരുൺ, റംസാൻ മുഹമ്മദ്, രഹ്ന ഫാത്തിമ, ഭാഗ്യലക്ഷ്മി, രശ്മി സതീഷ്, ആർജെ കിടിലം ഫിറോസ്, ധന്യ നാഥ്, സാജൻ സൂര്യ എന്നിങ്ങനെയുള്ള താരങ്ങളാണ് ബിഗ് ബോസിലേക്ക് എത്തുന്നായി വിക്കിപീഡിയ സൈറ്റിൽ വന്നിരിക്കുന്ന താരങ്ങൾ.

ഇതിൽ പലരുടെയും പേരുകൾ കഴിഞ്ഞ ആഴ്ചകളിൽ സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞ് നിന്നതായിരുന്നു. കൂടുതൽ വിവരങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ പുറത്ത് വരുമെന്ന് തന്നെയാണ് പ്രേക്ഷകർ കരുതുന്നത്.

Advertisement