പെട്ടന്ന് ഒരു പെൺകുട്ടിയെ പിടിച്ച് വെച്ചങ്ങ് താലികെട്ടാൻ പറ്റില്ലല്ലോ, അവളുടെ സമ്മതം കൂടി വേണ്ടേ: വിവാഹത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ

56

12 ൽ അധികം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന യുവ താരമാണ് നടൻ ഉണ്ണി മുകുന്ദൻ. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിൽ വളരെ വേത്തിൽ തന്നെ ഉണ്ണി മുകുന്ദൻ ശ്രദ്ധേയനായി മാറി.

മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച ഉണ്ണി മുകുന്ദൻ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം തിളങ്ങിയിട്ടുണ്ട്. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ആണ് ഉണ്ണി മുകുന്ദൻ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയത്.

Advertisements

സൂപ്പർഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീടൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ സിനിമ മേഖലയിലേക്ക് കടക്കുന്നത്. 2011ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചു.

Also Read
അവിടെ പോയിട്ട് കരഞ്ഞു പ്രാര്‍ത്ഥിച്ചു; എത്ര ബക്കറ്റ് കണ്ണീര്‍ വാര്‍ത്തെന്ന് അറിയില്ല; കൃപാസനം സാക്ഷ്യം പറഞ്ഞതിന് ട്രോളുകള്‍; പിന്നാലെ വിശദീകരിച്ച് ധന്യ മേരി വര്‍ഗീസ്

തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. ചിത്രം ഗംഭീര വിജയമായതോടെ താരത്തെ തേടി കൂടുതൽ അവസരങ്ങൾ എത്തുക ആയിരുന്നു.

ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവായത്. ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകൻമാരിൽ മുൻ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.

ബോഡി ബിൽഡിങ്ങിലും ഫിറ്റ്നസിലും ഉണ്ണിയുടെ അത്രയും ശ്രദ്ധ കൊടുക്കുന്ന മറ്റൊരു യുവ താരം ഇല്ലെന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ. പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അടുത്തടെ മേപ്പടിയാൻ എന്ന സിനിമയിലൂടെ താരം നിർമ്മാണ രംഗത്തേക്കും കടന്നിരുന്നു. തകർപ്പൻ വിജയം ആയിരുന്നു ഈ ചിത്രം നേടിയെടുത്തത്.

Also Read
എനിക്ക് ഭയം അതാണ് ; തന്റെ പേടി തുറന്ന് പറഞ്ഞ് ബോളിവുഡ് താരം അജയ് ദേവ്ഗൺ

മാളികപ്പുറം എന്ന സിനിമയാണ് ഉണ്ണിയുടേതായി അവസാനമായി പുറത്തിറങ്ങിയത്. തിയ്യറ്ററുകളിൽ ഗംഭീര അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയാണ് മാളികപ്പുറം ഇപ്പോൾ. അതേ സമയം ഇപ്പോഴും അവിവാഹിതനായി തുടരുന്ന താരത്തിനെ ചുറ്റിപ്പറ്റി ധാരങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു.

സാഹചര്യം ഒത്തുവരുമ്പോൾ വിവാഹം എന്ന സമീപനമാണ് ഉണ്ണി മുകുന്ദന് ഉള്ളത്. ഇപ്പോഴിതാ തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിക്കുകയാണ് ഉണ്ണി. മസിലളിയൻ എന്ന വിളി ബുദ്ധിമുട്ടായി എനിക്ക് തോന്നിയിട്ടില്ല. ഒരു സമയത്ത് മലയാള സിനിമയുടെ ട്രന്റ് തന്നെ മാറിയപ്പോൾ ആക്ഷനൊക്കെയുള്ള സിനിമകൾ തന്നെ ഇല്ലാതായി പോയി.

ഇപ്പോഴാണ് പൃഥ്വിരാജ് കടുവ പോലുള്ള സിനിമകൾ ഒക്കെ ചെയ്യാൻ തുടങ്ങിയത്. ആക്ഷൻ സിനിമ ആ ണെന്ന് പറഞ്ഞാലും റിയലിസ്റ്റിക്ക് സ്വഭാവമുള്ളവ ആണ് മറ്റ് സിനിമകൾ. അതിന് ഞാൻ ഫിറ്റ് അല്ലെന്ന തരത്തിൽ പ്രേക്ഷകർക്കിടയിൽ മാത്രമല്ല സിനിമ ഇൻഡസ്ട്രിയിൽ ഒരു സംസാരം വരാൻ തുടങ്ങിയപ്പോൾ മനപൂർവം ഞാൻ നായകവേഷം വേണ്ടെന്ന് വെച്ച് വില്ലൻ വേഷം ചെയ്യാൻ തുടങ്ങി.

നടൻ ആയതുകൊണ്ട് നായകൻ വേഷത്തിലും വില്ലൻ വേഷത്തിലും ഞാൻ കംഫർട്ടായിരുന്നു. എന്റെ ഓഡിയൻസ് എന്നെ തള്ളികളയില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പ്ലാൻ ചെയ്ത കാര്യങ്ങളല്ല എന്റെ ജീവിതത്തിൽ നടന്നത്. സിനിമയല്ലാതെ വേറെ ജോലി എനിക്ക് അറിയില്ല. എന്റെ സിനിമ കാണാൻ ഫിലിമി ഓഡിയൻസ് വരുന്നുവെന്നത് അത്ഭുതത്തോടെയാണ് ആളുകൾ പറയുന്നത്.

എന്റെ സിനിമയിൽ രാഷ്ട്രീയമുണ്ടെന്നുള്ളത് ചിലരുടെ തോന്നലാണ്. എന്റെ വ്യക്തി ജീവിതത്തിലെ രീതികൾ വെച്ചാണ് അവർ ആ തോന്നലിലേക്ക് എത്തുന്നത്. ഞാൻ വളരെ സ്‌ട്രെയ്റ്റ് ഫോർവേഡ് ആണ്. എന്റെ രാജ്യത്തോടുള്ള ഇഷ്ടം മാത്രമെ ഞാൻ ഇതുവരെ പറഞ്ഞിട്ടുള്ളു. അതിൽ പൊളിറ്റിക്‌സ് ഇല്ല. പൊളിറ്റിക്കൽ കരിയറും എനിക്ക് പ്ലാനില്ല.

എന്റെ സിനിമ എല്ലാവരും കാണണം. അതാണ് എന്റെ ആർത്തി. എന്റെ കൺട്രോളിൽ ഇല്ലാത്തതു കൊണ്ട് വിവാഹത്തെ കുറിച്ച് കമന്റ് ചെയ്യുന്നില്ല. സാഹചര്യങ്ങളൊത്ത് വന്നാൽ എല്ലാ ശരിയാകും. എനിക്ക് ഒരു പെൺകുട്ടിയെ പിടിച്ച് വെച്ച് പെട്ടന്ന് താലികെട്ടാൻ പറ്റില്ലല്ലോ അവളുടെ സമ്മതം വേണ്ടെ.

ബാലയുമായി ഉണ്ടായ വിഷയം ലൈഫിലെ വളരെ രസകരമായ ഒരു കാര്യമാണ്. അതൊക്കെ ഒരു എക്‌സ്പീരിയൻസാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

Also Read
വിളിച്ചാൽ പോകണോ വേണ്ടയോ എന്ന് നമ്മൾ തീരുമാനിക്കണം, അല്ലാതെ അത്രയും ആളുകളുടെ മുന്നിലിട്ട് പീ ഡി പ്പിക്കാൻ നോക്കി എന്നത് നടക്കുന്ന കാര്യമാണോ: നടി യമുന

Advertisement