തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണി കനിഹ. നിരവധി. മലയാള സിനിമകളിലും വേഷമിട്ടിട്ടുള്ള കനിഹയെ മലയാളികൾക്കും ഏറെ ഇഷ്ടമാണ്. മമ്മൂട്ടി മോഹൻലാൽ അടക്കമുള്ള മലയാളത്തിലെ മുതിർന്ന സൂപ്പർതാരങ്ങൾക്ക് ഒപ്പമെല്ലാം കനിഹ അഭിനയിച്ചിട്ടുണ്ട്.
ഭാഗ്യദേവത, സ്പിരിറ്റ്, പഴശ്ശിരാജ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ കനിഹക്ക് സാധിച്ചിട്ടുണ്ട്. ദിവ്യ വെങ്കിടസുബ്രഹ്‌മണ്യം എന്നാണ് കനിഹയുടെ യഥാർഥ പേര്. സിനിമയിലേക്ക് എത്തിയപ്പോഴാണ് കനിഹയിലേക്ക് മാറിയത്.
ഇപ്പോഴിതാ തന്റെ വസ്ത്രധാരണ രീതിയെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി. പുത്തൻ വസ്ത്രങ്ങൾ മാത്രമെ ധരിക്കൂവെന്ന് നിർബന്ധമില്ലെന്നും ബ്രാന്റഡ് വസ്ത്രങ്ങൾ നിറഞ്ഞ അലമാരയും എനിക്കില്ലെന്നുമാണ് മലയാളികളുടെ പ്രിയ നടികൂടിയായ കനിഹ പറയുന്നത്.
താരത്തിന്റെ വസ്ത്രധാരണ രീതിയെ കുറിച്ചുള്ള കമന്റുകൾക്ക് മറുപടിയായിട്ടാണ് താരം എത്തിയത്. വലിയ ബ്രാൻഡഡ് സാധനങ്ങൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ആളല്ല കനിഹ. മുന്തിയ ഡിസൈനർ മാരുടെ വസ്ത്രങ്ങൾ ധരിച്ച് കനിഹയെ കാണുന്നതും അപൂർവമാണ്. സാധാരണ വസ്ത്ര രീതിയാണ് താരത്തിന് ഇഷ്ടം.
എന്തുകൊണ്ടാണ് മറ്റ് നടിമാരെ പോലെ താൻ വസ്ത്രങ്ങൾ ധരിക്കാത്തതെന്ന ചോദ്യങ്ങൾ നിറഞ്ഞോതോടെയാണ് നടി മറുപടി നൽകുന്നത്. കനിഹയുടെ മറുപടി ഇങ്ങനെ;
ധരിച്ച വസ്ത്രങ്ങൾ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാൻ. പുത്തൻ വസ്ത്രങ്ങൾ മാത്രമെ ധരിക്കൂവെന്ന് എനിക്ക് നിർബന്ധമില്ല. ബ്രാന്റഡ് വസ്ത്രങ്ങൾ നിറഞ്ഞ അലമാരയും എനിക്കില്ല. അങ്ങനൊന്ന് വേണമെന്ന് തോന്നിയിട്ടുമില്ല.
നടിമാർ വസ്ത്രം ധരിക്കേണ്ട രീതി ഇങ്ങനെയാണ് എന്നൊന്നുമില്ലല്ലോ. അവനവന് കംഫർട്ടബിൾ ആയ വസ്ത്രം ധരിക്കണം എന്ന പോളിസിയാണ് എനിക്കുള്ളതെന്നും കനിഹ പറയുന്നു.
Also Read
‘അജഗജാന്തര’ത്തിലെ ‘ഒള്ളുള്ളേരു’വിന് ചുവടുവെച്ച് സോന നായരും കൂട്ടരും ; ശ്രദ്ധ നേടി ഡാൻസ് വീഡിയോ