മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ചാനലിലെ സൂപ്പർഹിറ്റ് ഗെയിം ഷോയായ സ്റ്റാർ മാജിക്കിന്റെ അവതാരകയായി തിളങ്ങിയതോടെയാണ് മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ലക്ഷ്മി നക്ഷത്ര സുപരിചിതയായി മാറിയത്.
റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി നക്ഷത്ര പിന്നീട് ടെലിവിഷൻ രംഗത്തേക്ക് ചുവടു മാറ്റുക യായിരുന്നു. ഒരു മികച്ച ഗായിക കൂടിയായ ലക്ഷ്മി നക്ഷത്രയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറാൻ കഴിഞ്ഞിരുന്നു.
ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്മി ടെലിവിഷനിൽ ശ്രദ്ധേയായത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധകർക്കായി ലക്ഷ്മി നക്ഷത്ര പങ്കുവെയ്ക്കാ റുമുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇവയൊക്കെ വൈറലായി മാറാറുമുണ്ട്.
Also Read
നാലു വർഷങ്ങൾക്ക് ശേഷം ഒരു പക്ഷേ ഇങ്ങനെ സംഭവിച്ചേക്കാം: 2017 ലെ ബിനുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
അതേ സമയം ലക്ഷ്മി നക്ഷത്ര എപ്പോഴാണ് വിവാഹിതയാവുക പ്രണയമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ മിക്കപ്പോഴും ആരാധകർ താരത്തോട് ചോദിക്കാറുണ്ട്. ഇപ്പോഴിതാ കല്യാണം ആയോ എന്ന ചോദ്യത്തിന് ഉത്തരം എന്ന ക്യാപ്ഷനോടെ താരം പോസ്റ്റ് ചെയ്ത വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്.
കല്യാണം ആയോ എന്ന ചോദ്യത്തിന് തൃശൂർകാർക്ക് ഒറ്റമറുപടിയേ ഉണ്ടാവുള്ളൂ. ജിജെ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എന്നായിരുന്നു നടി പറഞ്ഞത്. ഈ ജ്വല്ലറി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡർ ആവാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു. കവർ ഗേളാവണം, മുഖചിത്രം വരണം, പരസ്യത്തിൽ അഭിനയിക്കണം അങ്ങനെ കുറേ ആഗ്രഹങ്ങളുണ്ടായിരുന്നു.
ജിജെ ഗോൾഡിന്റെ ബ്രാൻഡ് അംബാസിഡറായി. നല്ല മാലയാണല്ലോ എന്ന് ഞാനിട്ട മാല കണ്ട് പറയുന്നവരോട് ഞാൻ ഈ ജ്വല്ലറിയെ ക്കുറിച്ച് പറയാറുണ്ടെന്നും ലക്ഷ്മി പറഞ്ഞിരുന്നു. കല്യാണ സീസണൊക്കെയായി. ലേറ്റസ്റ്റായിട്ടുള്ള ട്രെൻഡി ആഭരണ കലക്ഷനുകളും ലക്ഷ്മി കാണിച്ചിരുന്നു.
സ്വർണം വാങ്ങാൻ വന്നവരുമായും ലക്ഷ്മി സംസാരിച്ചിരുന്നു. ഡിംപിൾ റോസിനേയും കുടുംബത്തേയും ലക്ഷ്മി വീഡിയോയിൽ കാണിച്ചിരുന്നു. കുഞ്ഞിന് സ്വർണ്ണം മേടിക്കാനായി വന്നതാണ്, ആദ്യമായാണ് ഇവിടേക്ക് വന്നതെന്നായിരുന്നു ഡിംപിൾ പറഞ്ഞത്. ഭയങ്കര ഹാപ്പിയായാണ് പോവുന്നതെന്ന് ഡിംപിൾ ലക്ഷ്മിയോട് പറഞ്ഞത്.
നിരവധി പേരാണ് ലക്ഷ്മിയുടെ വീഡിയോയ്ക്ക് താഴെയായി കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആരാധകരുടെ സ്‌നേഹാന്വേഷണങ്ങൾക്കും പിന്തുണയ്ക്കുമെല്ലാം ലക്ഷ്മി മറുപടി നൽകിയിരുന്നു. മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരം വീണ്ടും നേടിയതിൽ നിരവധി പേരാണ് ലക്ഷ്മിയെ അഭിനന്ദിച്ചിട്ടുള്ളത്.