മലയാളം മിനി സ്‌ക്രീനീനിലെ വ്യത്യസ്ത സീരിയലുകളിലൂടെ ആരാധക ഹൃദയത്തിൽ ഇടം നേടിയവരാണ് നടി മൃദുല വിജയിയും നടൻ യുവകൃഷ്ണയും. കൃഷ്ണതുളസി എന്ന സീരിയലിലൂടെയായിരുന്നു മൃദുല ശ്രദ്ധിക്കപ്പെട്ടത്.
മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവെന്ന പരമ്പരയിലൂടെയായിരുന്നു യുവകൃഷ്ണ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. മനു പ്രതാപ് എന്ന നായകന്റെ വില്ലത്തരവും പ്രണയവുമെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.
പതിവ് നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുകയായിരുന്നു യുവ കൃഷ്ണ. രേഖ രതീഷ്, മാളവിക വെയ്ൽസ്, ശാലു മേനോൻ തുടങ്ങി നിരവധി പേരായിരുന്നു പരമ്പരയ്ക്കായി അണിനിരന്നത്. മാളവിക വെയ്ൽസും യുവയുമായുള്ള കെമിസ്ട്രി ഗംഭീരമാണെന്നായിരുന്നു ആരാധകർ പറഞ്ഞത്. ജീവിതത്തിലും ഇവർ ഒന്നിക്കുമോയെന്ന തരത്തിലായിരുന്നു ഇടക്കാലത്തെ ചർച്ചകൾ.
തങ്ങൾ തമ്മിൽ പ്രണയമില്ലെന്ന് വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. അടുത്തിടെ ആയിരുന്നു യുവ കൃഷ്ണ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ മൃദുല വിജയിയാണ് യുവയുടെ ജീവിത സഖിയാവുന്നത്. അഭിനയ രംഗത്ത് സജീവമാണെങ്കിലും ഇതുവരെ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല ഇരുവരും.
ഇരുവർക്കൊപ്പവും അഭിനയിച്ച രേഖ രതീഷായിരുന്നു ഈ വിവാഹത്തിന് നിമിത്തമായി മാറിയത്. നിങ്ങൾക്ക് രണ്ടാൾക്കും വിവാഹം ചെയ്തൂടേയെന്ന് രേഖ ചോദിച്ചപ്പോഴായിരുന്നു തങ്ങൾ അതേക്കുറിച്ച് ആലോചിച്ചത് എന്ന് യുവയും മൃദുലയും പറയുന്നു.
എൻഗേജ്മെന്റിന് മുൻപും ഇരുവരും രേഖ രതീഷിനെക്കുറിച്ച് സംസാരിച്ചിരുന്നു. സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു യുവയും മൃദുലയും വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചത്. ഒരിടയ്ക്ക് മൃദുല സ്റ്റാർ മാജിക്കിൽ സജീവമായിരുന്നു. അഭിനയത്തിലെ തിരക്ക് കാരണം ഇടയ്ക്ക് പരിപാടിയിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം.
അടുത്തിടെയാണ് യുവകൃഷ്ണ സ്റ്റാർ മാജിക്കിലേക്ക് എത്തിയത്. അഭിനയത്തിന് പുറമെ മികച്ച ഗായകനാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. മെന്റലിസത്തിലും മാജിക്കിലുമുള്ള കഴിവും യുവ പ്രകടിപ്പിച്ചിരുന്നു. യുവയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
സ്‌ക്രീനിൽ ഇരുവരേയും ഒരുമിച്ച് കാണണമെന്നായിരുന്നു ആരാധകർ പറഞ്ഞത്.
സ്റ്റാർ മാജിക്കിൽ രണ്ടാളും അതിഥിയായെത്തിയാൽ നന്നായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇത്തരത്തിലുള്ള കമന്റുകൾ വൈറലായി മാറിയിരുന്നു. പ്രേക്ഷകരുടെ അഭിപ്രായം പരിഗണിക്കാറുണ്ട് അണിയറ പ്രവർത്തകർ. തങ്ങൾ ഇരുവരും സ്റ്റാർ മാജിക്കിലേക്ക് എത്തുന്നുണ്ടെന്നറിയിച്ചായിരുന്നു യുവയും മൃദുലയും നേരത്തെ എത്തിയത്.
ഇരുവരും എത്തിയതിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. പാട്ടും ഡാൻസുമൊക്കെയായി തങ്ങളുടെ വരവ് ഇരുവരും ആഘോഷമാക്കുകയായിരുന്നു.
അതേ സമയം മൃദുല വിവാഹശേഷം അഭിനയിക്കുമോ എന്ന് ആരാധകർ ചോദിച്ചിരുന്നു. വിവാഹ ശേഷവും മൃദുല അഭിനയ രംഗത്ത് സജീവമായിരിക്കുമെന്ന് ആയിരുന്നു യുവ നൽകിയ മറുപടി. ഈ മറുപടിക്ക് കൈയ്യടിച്ച് ആരാധകരും എത്തിയിരുന്നു.