ഏറ്റവും ആകർഷണം ഓൺസ്‌ക്രീനിലെ ഭർത്താവ് റിച്ചാർഡുമായിട്ടുള്ള കെമിസ്ട്രിയാണ്; തുറന്നു പറഞ്ഞ് നടി സോനു സതീഷ്

160

മിനിസ്‌ക്രീനിലെ വ്യത്യസ്ത സീരിയലുകളിലെ മികച്ച പ്രകടനത്തിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് സോനു സതീഷ്. ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചാണ് സോനു അഭിനയരംഗത്ത് എത്തിയത്.

സീ കേരളയിലെ സുമംഗലി ഭഃവ എന്ന സീരിയലിലെ നായികയായി തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ സോനു സതീഷ്. സുമംഗലിഭഃവ യിൽ ദേവു എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സീരിയലിലെ തന്റെ ഭർത്താവിനെ കുറിച്ചും തന്റെ ശ്രദ്ധേയമായ വേണി എന്ന കഥാപാത്രത്തെ പറ്റിയും തുറന്ന് സംസാരിക്കുകയാണ് സോനു.

Advertisements

ഈ ടൈംസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. മലയാള സീരിയലുകളിൽ നിന്നും എനിക്ക് അവസരങ്ങൾ നഷ്ടമായി തുടങ്ങിയപ്പോഴാണ് ഈ കഥാപാത്രം എന്നിലേക്ക് എത്തുന്നത്. ഈ സീരിയലിന്റെ ഇതിവൃത്തം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ചെയ്യാൻ തീരുമാനിച്ചതെന്ന് താരം പറയുന്നു.

ഇതിൽ ജോയിൻ ചെയ്ത തുടക്കകാലത്ത് എനിക്ക് ഇത് ചെയ്യാൻ ലേശം ബുദ്ധിമുട്ടായിരുന്നു. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിക്കാൻ തുടങ്ങിയതിന് നന്ദി പറയുകയാണ്. സീരിയലിന്റെ ഏറ്റവും ആകർഷിക്കുന്ന കാര്യങ്ങളിലൊന്ന് എനിക്കൊപ്പം ഓൺസ്‌ക്രീനിൽ ഭർത്താവായി അഭിനയിക്കുന്ന റിച്ചാർഡുമായിട്ടുള്ള കെമിസ്ട്രിയാണ്.

തന്നിലൂടെ ഒരു റൊമാന്റിക് ജോഡി ശ്രദ്ധിക്കപ്പെടുന്നതിൽ വലിയ സന്തോഷമാണ്. ടെലിവിഷനിൽ കൂടുതലായും ഞാൻ നെഗറ്റീവ് വേഷങ്ങളാണ് ചെയ്തിരുന്നത്. ഭർത്താവിനൊപ്പം പ്രണയാതുരമായി അഭിനയിക്കാനുള്ള അവസരം ഇതുവരെ കിട്ടിയിട്ടില്ല. അവസാനം ഇതിലൂടെ ആ ഭാഗ്യം ലഭിച്ചു.

പ്രേക്ഷകരും അത് ആസ്വദിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമാണ്. സ്‌ക്രീനിന് പുറത്തും റിച്ചാർഡുമായി നല്ല സൗഹൃദമുണ്ട്. അതാണ് ദേവുവും സൂര്യനും നന്നായി അവതരിപ്പിക്കാൻ സാധിക്കുന്നതിന് പിന്നിലെന്നും സോനു പറയുന്നു.

Advertisement