ഭാര്യ ഷഫ്ന വഴിയാണ് സ്വാന്തനത്തിൽ അവസരം കിട്ടിയത്, ചിപ്പിചേച്ചി എന്നെ സ്വന്തം അനുജനെ പോലെയാണ് കാണുന്നത്: മനസ്സു തുറന്ന് സജിൻ ടിപി

286

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് സ്വാന്തനം എന്ന സീരിയൽ. മലയാളി മിനിസ്‌ക്രീൻ ആരാധകരുടെ ഒന്നടങ്കം ഹൃദയം കീഴടക്കി മുന്നേറുന്ന ഈ സീരിയൽ തിമിഴിൽ സൂപ്പർഹിറ്റായ പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന പരമ്പരുടെ റിമേക്കാണ്.

സാന്ത്വനം സീരിയൽ പോലെ തന്നെ ഇതിലെ കഥാപാത്രങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രശസ്ത നടി ചിച്ചിയുടെ ഭർത്താവ് രഞ്ജിത്താണ് ഈ പരമ്പര നിർമ്മിച്ചിരിക്കുന്നത്. ഇതിലെ നായികയായി എത്തുന്നത് ചിപ്പിയാണ്. സജിൻ ടിപിയാണ് ചിപ്പിയുടെ സഹോരനായ ശിവനായി വേഷമിടുന്നത്.

Advertisements

Also Read
വീട്ടിൽ ദാരിദ്ര്യം, അയൽവാസിയായ അധ്യാപകനുമായി പ്രണയം, കുടുംബം പട്ടിണിയാകും എന്നതുകൊണ്ട് ഞാൻ കല്യാണം കഴിച്ച് പോകുന്നത് ഇഷ്ടമില്ലാത്ത അച്ഛനും അമ്മയും: ജീവിതം പറഞ്ഞ് കാലടി ഓമന

ഇപ്പോഴിതാ സാന്ത്വനത്തിലെ ശിവനായി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സജിൻ തന്റെ വിശേഷങ്ങൾ ഓരോന്നായി പങ്കുവെക്കുകയാണ്. സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ചാണ് തുടക്കമെങ്കിലും ഇപ്പോൾ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ തിളങ്ങി നിൽക്കുകയാണ് താരം.

സീരിയൽ ലൊക്കേഷൻ ഒരു കുടുംബം പോലെയാണെന്നും അവിടെ ജൂനിയർ സീനിയർ വേർതിരിവുകൾ ഒന്നുമില്ലെന്നും പറയുകയാണ് സജിൻ ഇപ്പോൾ. അഭിനയ രംഗത്തേക്ക് വരാൻ ഇത്രയും താമസിച്ചതിനുള്ള കാരണം ഞാൻ ചാൻസ് അന്വേഷിച്ചു നടക്കുന്നത് കൊണ്ടാണ്. ഓഡിഷന് പോവുകയും സംവിധായകന്മാരെ കാണുകയുമൊക്കെ ആയിരുന്നു പ്രധാന പരിപാടി.

അല്ലാതെ മനഃപൂർവ്വം മാറി നിന്നതല്ലെന്നാണ് സജിൻ പറയുന്നത്. അവസരം കിട്ടാത്തത് കൊണ്ടാണ് ഇത്രയും വൈകിയത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് സ്വാന്തനത്തിന് വേണ്ടിയുള്ള ഓഡിഷനിൽ എത്തുന്നതും അഭിനയിച്ച് തുടങ്ങിയതെന്നും സജിൻ പറയുന്നു.

സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സജിന്റെ വെളിപ്പെടുത്തൽ. സ്വാന്തനത്തിലെ ശിവനെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. ആ സ്നേഹത്തിനും പിന്തുണയ്ക്കുമുള്ള നന്ദി അറിയിക്കുകയാണ്. ഒപ്പം അഭിനയിക്കുന്നവരായ രഞ്ജിത്തേട്ടനും ചിപ്പി ചേച്ചിക്കും.

സംവിധായകാൻ ആദിത്യൻ സാറിനും തുടങ്ങിയവരോടൊക്കെയുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ ഒതുങ്ങുകയില്ല. ഭാര്യയും നടിയുമായ ഷഫ്ന വഴിയാണ് സ്വാന്തനത്തിന്റെ ഓഡിഷൻ നടക്കുന്ന വിവരം താനറിയുന്നത്. സിനിമയിൽ അഭിനയിക്കുന്നത് നമ്മളുടെ ഓരോ സമയവും ഭാഗ്യവും ഒക്കെ ഉള്ളത് പോലെയാണ്.

സമയം ആകുമ്പോൾ എല്ലാം നടക്കുമെന്ന് വിചാരിക്കാം. അതിനു വേണ്ടി പരിശ്രമിക്കും. സിനിമയിൽ തനിക്ക് പരിഗണന കുറവുണ്ടെന്ന് ഒന്നും പറയാനാകില്ല. അവസരം കിട്ടുമ്പോൾ ആണല്ലോ നമ്മൾ തെളിയിക്കുക. ഇത് വരെ അവസരം കിട്ടിയിട്ടില്ല.

പ്രതീക്ഷിക്കുക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. സീരിയലിന്റെ തുടക്കത്തിൽ കണ്ടിട്ടുളളത് പോലെ എല്ലാവരും വളരെ സന്തോഷത്തിലാണ്ണ്. ഒരു വീട്ടിലെ ആളുകളെ പോലെയാണ് ഞങ്ങളെല്ലാവരും. ജൂനിയർ സീനിയർ വേർതിരിവുകളൊന്നും സെറ്റിൽ ഇല്ല.

Also Read
നീ എന്റെ മക്കളുടെ ഡേറ്റ് ചോദിച്ചു വരുന്ന കാലം വരും ഷാജി കൈലാസേ എന്ന് സുകുവേട്ടൻ അന്ന് പറഞ്ഞു: വെളിപ്പെടുത്തലുമായി മല്ലികാ സുകുമാരൻ

അവിടെയുള്ള എല്ലാവരും എന്നെക്കാളും സീനിയർ ആണെങ്കിലും എനിക്കൊരിക്കലും അത് ഫീൽ ചെയ്തിട്ടില്ല. എന്റെ ചെറുപ്പം മുതൽ ഞാൻ സ്‌ക്രീനിൽ കാണുന്ന നടിയാണ് ചിപ്പി ചേച്ചി. അവരൊക്കെ പൊസിഷൻ വച്ച് എന്തും ചെയ്യാൻ പറ്റുന്ന ആളുകളുമാണ്.

പക്ഷെ ഒരു ജാഡയോ, അഹങ്കാരമോ ഒന്നുമില്ല. എന്നെ സ്വന്തം അനുജനെ പോലെയാണ് കാണുന്നത്. രാജീവേട്ടനും അതെ പോലെയാണ്, പിന്നെ ഗിരീഷേട്ടൻ, അച്ചു, ഗോപിക, രക്ഷ അങ്ങനെ എല്ലാവരും ഒരു കുടുംബം തന്നെയാണ് കഴിയുന്നതെന്നും സജിൻ വ്യക്തമാക്കുന്നു.

Advertisement