ശീതളിന് ഒപ്പം പ്രതീഷിന്റെ കിടിലൻ ഫോട്ടോഷൂട്ട്, ഞെട്ടി ആരാധകർ, പുതിയ ട്വിസ്റ്റുണ്ടോയെന്ന് ആകാംഷ

173

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. മിനിസ്‌ക്രീൻ ആരാധകരായ മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിൽ ഒന്ന് കൂടയാണ് കുടുംബവിളക്ക്. മികച്ച പ്രേക്ഷക സ്വീകാര്യത നേടികൊണ്ടാണ് ഈ സീരിയൽ മുന്നേറുന്നത്.

റേറ്റിംഗിൽ മറ്റു സീരിയലുകളെയെല്ലാം പിന്നിലാക്കിയാണ് കുടുംവിളക്കിന്റെ കുതിപ്പ്. മലയാള സിനിമയിലെ താരരാജാവ് മോഹൻല്ലാന്റെ സൂപ്പർ ക്ലാസ്സിക് ചിത്രങ്ങളിൽ ഒന്നായ തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി എത്തിയ നടി മീരാ വാസുദേവാണ് കുടുംബ വിളക്കിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സുമിത്ര എന്ന കഥാപാത്രമായി മീര എത്തുന്നത്.

Advertisements

ഈ പരമ്പരയിൽ മറ്റു താരങ്ങളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. വലിയൊരു കുടുംബത്തിന്റെ കെടാവിളക്കായ സുമിത്രയെ ചുറ്റിപ്പറ്റിയാണ് കുടുംബവിളക്കിന്റെ കഥ പറയുന്നത്. അതേസമയം കുടുംബവിളക്കിൽ സുമിത്രയുടെ മകനായ പ്രതീഷ് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നൂബിൻ ജോണിയും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്.

ഇടുക്കി സ്വദേശിയായ നൂബിൻ മോഡലിംഗിലൂടെയാണ് കരിയർ തുടങ്ങിയത്. പിന്നീട് സൂര്യാ ടിവിയിൽ സംപ്രേക്ഷണം ചെയ്ത സംഗമം എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്കും എത്തി. കുടുംബവിളക്കിന് പുറമെ സീ കേരളത്തിലെ സ്വാതി നക്ഷത്രം ചോതി എന്ന പരമ്പരയിലും നൂബിൻ അഭിനയിച്ചിരുന്നു.

അതേസമയം കുടുംബവിളക്കിലെ സഹതാരം അമൃത നായർക്കൊപ്പമുളള നൂബിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കുടുംബവിളക്കിൽ സുമിത്രയുടെ മകൾ ശീതളായി എത്തുന്ന താരമാണ് അമൃത. കുടുംബവിളക്കിന് മുൻപ് സ്റ്റാർ മാജിക്ക്, ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും ശ്രദ്ധിക്കപ്പെട്ടിരുന്ന താരമാണ് നടി.

കുടുംബവിളക്കിൽ അമൃത നായർ എത്തുന്നത് നെഗറ്റീവ് റോളിലാണ്. അമൃതയ്ക്കൊപ്പമുളള നൂബിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഫോട്ടോഷൂട്ട് കണ്ട് എന്തെങ്കിലും പുതിയ ട്വിസ്റ്റുണ്ടോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

നൂബിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അമൃതാ നായർക്കൊപ്പമുളള മൂന്ന് ചിത്രങ്ങളാണ് നൂബിൻ ജോണി പങ്കുവെച്ചിരിക്കുന്നത്.

Advertisement