ആരോടും പറയാതെ അർദ്ധ രാത്രിയിൽ രഹസ്യകല്യാണം: നടി കയൽ ആനന്ദി വിവാഹിതയായതായി റിപ്പോർട്ടുകൾ

80

ഇപ്പോൾ തമിഴകത്തെ മുൻനിര നടിമാരിലൊരാളാണ് കായൽ ആനന്ദി. കയൽ എന്ന ചിത്രത്തിലൂടെയാണ് ആനന്ദി എന്ന നടി ശ്രദ്ധ നേടിയത്.തെലുങ്ക് സിനിമയിലൂടെയാണ് താരം സിനിമയിലെത്തുന്നത് എങ്കിലും തമിഴ് സിനിമയിലൂടെ ആണ് താരം പ്രശസ്തയാകുന്നത്.

പ്രഭു സോളമൻ സംവിധാനം ചെയ്ത കയൽ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനുശേഷമാണ് താരത്തിന് കയൽ ആനന്ദി എന്ന പേര് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയായത്. സോക്രട്ടീസ് എന്നാണ് വരന്റെ പേര്. ചെന്നൈയിലെ ഒരു സ്വകാര്യ കല്യാണ മണ്ഡപത്തിൽ വെച്ചായിരുന്നു വിവാഹം.

Advertisements

അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാ മേഖലയിൽ നിന്നുമുള്ള അധികം ആളുകൾ ഇല്ലായിരുന്നു. കൊറോണ സാഹചര്യം കണക്കിലെടുത്തു കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് താരം തന്നെ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന വ്യക്തിയാണ് സോക്രട്ടീസ്. ആനന്ദി അവസാനമായി അഭിനയിച്ച അലാവുദ്ദീനും അത്ഭുത ക്യാമറാവും എന്ന ചിത്രത്തിൽ അസിസ്റ്റൻറ് സംവിധായകനായിരുന്നു സോക്രട്ടീസ്.

ഈ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുവാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാർ ആലോചിച്ച് നടത്തുന്ന വിവാഹമാണ്. തീർത്തും സ്വകാര്യമായി നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുന്നത്. അടുത്ത സുഹൃത്തുക്കളോട് പോലും ആനന്ദി വിവാഹം പറഞ്ഞിട്ടില്ലത്രെ.

പ്രഭു സോളമൻ സംവിധാനം ചെയ്ത കയൽ എന്ന ചിത്രത്തിലൂടെയാണ് ആനന്ദി ശ്രദ്ധേയയാത്. മാരി സെൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാൾ എന്ന ചിത്രത്തിലെ ആനന്ദിയുടെ നായിക വേഷവും ഏറെ പ്രശംസകളും അംഗീകാരവും നേടിയതാണ്.

ബസ് സ്റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ ആനന്ദി തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. ചാണ്ടി വീരൻ, തൃഷ ഇലാന നയൻതാര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുൾ ഇരുക്കാൻ കുമരാ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു.

ടൈറ്റാനിക് കാതലും കവുന്ത് പോകും എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു ആനന്ദി. ഒരു തെലുങ്ക് സിനിമ ഉൾപ്പടെ ആറോളം സിനിമകളുടെ തിരക്കിലാണ് നിലവിൽ താരം. അതിനിടയിലാണ് വിവാഹ വാർത്ത പുറത്ത് വരുന്നത്. നിലവിലെ പാന്റമിക് സാഹചര്യത്തിൽ സുഹൃത്തുക്കളോട് പോലും ആനന്ദി വിവാഹക്കാര്യം പറഞ്ഞിട്ടില്ല എന്നാണ് കേൾക്കുന്നത്.

തീർത്തും സ്വകാര്യമായ വിവാഹ ചടങ്ങാണ് രാത്രി നടന്നതത്രെ. വിവാഹ ശേഷവും ആനന്ദി അഭിനയം തുടരുമോ എന്നാണ് പതിവ് പോലെ ആരാധകരുടെ ചോദ്യം. എന്ത് തന്നെയായാലും ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കേണ്ടതുണ്ട്. അതുകൊണ്ട് അഭിനയ ലോകത്തേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Advertisement