2003ൽ പുറത്തിറങ്ങിയ സ്വപ്നംകൊണ്ടു തുലാഭാരം എന്ന സിനിമയിൽ ഒരു ഗ്രൂപ്പ് ഡാൻസിൽ പങ്കെടുത്തുകൊണ്ടാണ് ധന്യ മോരി വർഗിസ് സിനിമാ രംഗത്തേക്ക്് എത്തുന്നത്. പിന്നീട് 2006 ൽ തിരുടി എന്ന തമിഴ് ചിത്രത്തിൽ ധന്യ നായികയായ ധന്യ 2007ൽ നന്മ എന്ന സിനിമയിലാണ് മലയാളത്തിൽ ഒരു നായികാ വേഷം ചെയ്യുന്നത്.
തുടർന്ന് തലപ്പാവ് എന്ന സിനിമയിൽ ധന്യമേരി വർഗ്ഗീസ് അവതരിപ്പിച്ച നായികാവേഷം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി. ഇരുപതിലധികം ചിത്രങ്ങളിൽ ധന്യ അഭിനയിച്ചിട്ടുണ്ട്. നിരവധി സ്ഥാപനങ്ങലുടെ മോഡലായി ധന്യമേരി വർഗ്ഗീസ് വർക്ക് ചെയ്തിട്ടുണ്ട്. വിവാഹത്തിനുശേഷം സിനിമാഭിനയത്തിൽ നിന്നും പിൻവാങ്ങിയ ധന്യ പിന്നീട് ടെലിവിഷൻ സീരിയലുകളിൽ സജീവമാവുകയായിരുന്നു.
അതേ സമയം ധന്യ മേരി വർഗീസും ഭർത്താവ് ജോൺ ജേക്കബും മലയാളികൾക്ക് ഏറെ സുപരിചിതരായ ടെലിവിഷൻ താരദമ്പതിമാരാണ് ഇപ്പോൾ. സൂപ്പർ ഹിറ്റായി സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന പല സീരിയലുകളിലും ഇരുവരും അഭിനയിക്കുന്നുണ്ട്.
ലോക്ഡൗൺ കാലത്ത് പ്രത്യേകമായി തങ്ങളുടെ വിശേഷങ്ങൾ ഒരോന്നായി സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെക്കുന്നതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ നടി കാവ്യ മാധവനൊപ്പം വർഷങ്ങൾക്ക് മുൻപെടുത്ത ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് ജോൺ. ആറ് വർഷങ്ങൾ പഴക്കമുള്ള ചിത്രത്തിൽ കാവ്യ ജോൺ ധന്യ ദമ്പതിമാരുടെ മകനെ എടുത്ത് നിൽക്കുന്നതും മറ്റുമാണുള്ളത്.
തിരുവനന്തപുരത്ത് വച്ച് കണ്ടപ്പോൾ എന്ന ക്യാപ്ഷനിൽ കൊടുത്ത ചിത്രം ഈ ദിവസം വന്നപ്പോൾ വീണ്ടും ഫേസ്ബുക്ക് മെമ്മറിയായി വരികയായിരുന്നു. ചിത്രത്തിൽ കാവ്യ വളരെ മെലിഞ്ഞും ധന്യ മേരി വർഗീസ് തടിവെച്ചുമാണ് ഇരിക്കുന്നത്.
വർഷങ്ങൾക്കിപ്പുറം ധന്യ മെലിഞ്ഞ് സുന്ദരിയായിട്ടാണ് സീരിയലുകളിൽ അഭിനയിക്കുന്നത്. അഭിനയത്തിന് പുറമേ മോഡലിംഗ്, നൃത്തം എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാനും ഈ കാലയളവിനുള്ളിൽ ധന്യയ്ക്ക് സാധിച്ചിരുന്നു. 2012 ലായിരുന്നു ധന്യ മേരി വർഗീസും ജോൺ ജേക്കബ്ബും തമ്മിലുള്ള വിവാഹം നടക്കുന്നത്.
ഈ ജനുവരിയിൽ ഇരുവരും വിവാഹ വാർഷികം ആഘോഷിക്കാൻ പോവുകയാണ്. വിവാഹശേഷം സിനിമയിൽ നിന്നും മാറി കുടുംബിനിയായി കഴിഞ്ഞ നടി അധികം വൈകാതെ തിരിച്ച് വരവ് നടത്തി. എന്നാൽ ടെലിവിഷൻ മേഖലയിലേക്കായിരുന്നു. പിന്നാലെ ഭർത്താവും അഭിനയിച്ച് തുടങ്ങിയതോടെ ടെലിവിഷൻ താരദമ്ബതിമാരായി ഇരുവരും മാറി.