മഞ്ജു വാര്യർക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്, അപകടം ചതുർമുഖത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ

30

നടി മഞ്ജു വാര്യർക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. മഞ്ജുവും സണ്ണിവെയ്നും പ്രധാന താരങ്ങളാവുന്ന ചതുർമുഖം എന്ന ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

ചിത്രീകരണത്തിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. വീഴ്ചയിൽ കാൽ ഉളക്കിയതിനെ തുടർന്ന് താരത്തിന് വിശ്രമം നൽകിയിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നും മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ലെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞത്.

Advertisements

രഞ്ജിത്ത് കമല ശങ്കർ,സലീൽ വി എന്നിവർ ചേർന്നാണ് ചതുർമുഖം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേർന്നായിരുന്നു.
ജിസ്‌ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിർവഹിക്കുന്നത് ഡോൺ വിൻസെന്റാണ്. അലൻസിയർ, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisement