മലയാളി കുടുംബസദസ്സുകളുടെ മുന്നിലേക്ക് സൂപ്പർഹിറ്റ് സീരിയലുകൾ എത്തിക്കുന്ന ചാനലുകളിൽ ഒന്നാണ് മഴവിൽ മനോരമ. ഈ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് ആത്മസഖി.
ഈ ഒരൊറ്റ സീരിയലിലൂടെ സത്യൻ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പെൺ മനസുകളുടെ പ്രിയങ്കരനായി മാറിയ നടനാണ് റെയ്ജൻ രാജൻ. ആത്മസഖി അവസാനിച്ചെങ്കിലും ഇപ്പോഴും പ്രേക്ഷകർ സത്യനെയും നന്ദിതയെയും മറന്നിട്ടില്ല.
ആത്മസഖിക്ക് ശേഷം പ്രിയപ്പെട്ടവൾ, തിങ്കൾകലമാൻ എന്നീ പരമ്പകളിലും റെയ്ജിൻ എത്തിയിരുന്നു. എങ്കിലും ആത്മസഖിയിലെ സത്യൻ എന്ന കഥാപാത്രമായാണ് ഇന്നും പ്രേക്ഷകർ റെയ്ജിനെ ഓർക്കുന്നത്. അതേ സമയം നടി അനുശ്രീയുമായി താരം പ്രണത്തിലാണെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
എന്നാൽ താനിപ്പോൾ പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയിരിക്കയാണ് റെയ്ജിൻ. ബിഹൈൻഡ് വുഡ്സ് ഐസ് ചാനലിന് നൽകിയ പ്രത്യേക ചാറ്റ് ഷോയിലാണ് റെയ്ജൻ തന്റെ നിലവിലെ പ്രണയത്തെ കുറിച്ചും പ്രണയ നഷ്ടത്തെ കുറിച്ചുമൊക്കെ മനസ് തുറന്നത്.
തനിക്ക് മൂന്നോളം നഷ്ട പ്രണയങ്ങളുണ്ടായിട്ടുണ്ടെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി റെയ്ജൻ പറഞ്ഞു. ഇപ്പോഴൊരു പ്രണയമുണ്ടെന്നും അത് നാലാമത്തേതാണെന്നും ഇതിലൊരു തീരുമാനം ആക്കണമെന്നും റെയ്ജൻ പറയുന്നു.
താൻ ഇപ്പോൾ പ്രണയിക്കുന്ന കക്ഷി ഇൻഡസ്ട്രിയിൽ നിന്നുള്ളതല്ലെന്നും റെയ്ജൻ വ്യക്തമാക്കി.
തന്റെ ഇൻഡസ്ട്രിയെ മനസിലാക്കുന്നതിലുപരി തന്നെയാണ് ഏറെ മനസിലാക്കേണ്ടതെന്നും ആ കുട്ടി അങ്ങനെയാണെന്നും റെയ്ജൻ പറയുന്നു.
തന്റെ എല്ലാക്കാര്യങ്ങളും അറിയുന്ന കുട്ടിയാണ് അവളെന്നും ഇനിയൊരു പ്രണയത്തകർച്ചയുണ്ടാകില്ലെന്നും നടൻ പ്രതീക്ഷ പങ്കുവെച്ചു. താൻ ഒരു ദിവസം ഏറ്റവും കൂടുതൽ വിളിക്കുന്നതും അവളെയാണെന്നും മുൻപുണ്ടായ പ്രണയങ്ങൾ എല്ലാം നല്ല തേപ്പായിരുന്നു എന്നും റെയ്ജൻ പറയുന്നു.
കോളേജ് കാല പ്രണയത്തെ കുറിച്ചും അഭിമുഖത്തിൽ റെയ്ജൻ തുറന്ന് പറയുന്നുണ്ട്.സീരിയലുകളിൽ നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ട്. സിനിമ ഒരു ആഗ്രഹമാണെന്നും കല്യാണം കഴിക്കണമെന്നതാണ് മറ്റൊരു ആഗ്രഹമെന്നും റെയ്ജൻ അവതാരയകയുടെ ചോദ്യത്തിന് മറുപടിയെന്നോണം പറഞ്ഞു.
ഇപ്പോഴത്തെ പ്രണയത്തെയും പ്രണയിനിയേയും പറ്റി കൂടുതൽ വെളിപ്പെടുത്താൻ റെയ്ജിൻ തയ്യാറായില്ല എന്നാൽ ആരാണ് അതെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ എല്ലാം.