മലയാള സിനമയിലേക്ക് ബാലതാരമായി എത്തി ഇപ്പോൾ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കയാണ് നസ്രിയ നസീം. മലയാളത്തിലും തമിഴിലും നിരവധി ആരാധകരാണ് താരത്തിന് ഉളളത്. യുവനടൻ ഫഹദ് ഫാസിലുമായുളള പ്രണയ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള യെടുത്ത താരം പിന്നീട് ശ്രദ്ധേയമായ കഥാപാത്രമായി തിരിച്ചെത്തുകയായിരുന്നു.
2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു.
ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ തെന്നിന്ത്യയിൽ നാനിയുടെ നായികയായി അരങ്ങേറാനുളള തയ്യാറെടുപ്പിലാണ് താരം. ലേക്ഡൗൺ കാലത്ത് സിനിമാ സീരിയൽ ഷൂട്ടിങ്ങുകളൊക്കെ പ്രതിസന്ധിയിലായതോടെ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ച് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
നസ്രിയയും തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങൾ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവം അല്ലെങ്കിലും ഫഹദി നൊപ്പമുളള ചിത്രങ്ങളെല്ലാം പങ്കുവച്ച് നസ്രിയ എത്താറുണ്ട്.
ഇക്കുറി സാരിയിലുള്ള ഒരു ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. വല്ലപ്പോഴും താൻ സാരിയുടുക്കാറുണ്ടെന്ന്ാണ താരം പറയുന്നത്. മൂക്കുത്തി ദിവസങ്ങളെ കുറിച്ചുള്ള ഓർമ്മ കൂടിയാണ് നസ്രിയയ്ക്ക് ആ ചിത്രം.ഫഹദിന്റെയും നസ്രിയയുടെയും ചിത്രങ്ങൾ മാത്രമല്ല തങ്ങളുടെ പ്രിയപ്പെട്ട നായ ഓറിയോയുടെ ചിത്രങ്ങളും നസ്രിയ പങ്കുവച്ചിട്ടുണ്ട്.
സിനിമാക്കാർക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. കൂടെയുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോൾ ഓറിയോയോയും നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്‌കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത.
നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു.നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്‌സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്