മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറി പിന്നീട് തെന്നിന്ത്യയിലെ ശ്രദ്ധേയയായ നായികയായി മാറിയ നടിയാണ് മുക്ത. മലയാളത്തിന് പുറമേ തമിഴിലും നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള മുത്രയ്ക്ക് ആരാധകരും ഏറെയാണ്. മലയാളത്തിന്റെ പ്രിയ ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരനാണ് മുക്തയെ വിവാഹം കഴിച്ചത്.
സിനിമയിൽ തിളങ്ങി നിന്ന കാലത്താണ് താരം വിവാഹിതയായത്. പിന്നീട് മറ്റു നടിമാരെ പോലെ തന്നെ താരം അഭിനയ ജീവിതത്തിന് ഇടവേളയെടുത്തു. താരത്തിന് മകൾ പിറന്ന ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരവ് നടത്തി.
വിവാഹ ശേഷം മറ്റു അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുകയായിരുന്ന മുക്ത ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ സീരിയലായ കൂടത്തായിയിൽ കൂടി അഭിനയരംഗത്തേക്ക് തിരിച്ചു വന്നിരുന്നു. കൂടത്തായി പരമ്പര ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. ഡോളി എന്ന കഥാപാത്രത്തെയാണ് മുക്ത പരമ്പരയിൽ അവതരിപ്പിച്ചത്.
കൂടത്തായിലെ കഥാപാത്രം തനിക്ക് ഭയങ്കര ചലഞ്ചിങ് ആണെന്ന് മുക്ത പറഞ്ഞിരുന്നു. സീരിയൽ അവസാനിച്ചപ്പോൾ പ്രേക്ഷകരോട് നന്ദി പറയാനും താരം എത്തയിരുന്നു. പരമ്പരയിലേക്ക് തിരികെയെത്തിയപ്പോൾ നടി സോഷ്യൽമീഡിയയിലും വളരെ ആക്ടീവ് ആണ്. മകളുടെ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങൾ, ഭർത്താവിന്റെ വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ തമിഴിൽ നിന്നും വലിയ അവസരങ്ങളാണ് മുക്തയക്ക് വരുന്നത്. അതേ സമയം മുക്തയുടെ നാത്തൂനും ഗായികയുമായ റിമിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഈ ലോക്ക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിലും യുട്യൂബിലും റിമി ടോമി വളരെ സജീവമായിരുന്നു.
ഏറ്റവും പുതിയ റിമിയുടെ വീഡിയോ ആണ് ഇപ്പോൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റുന്നത്. സഹോദരന്റെ ഭാര്യയായ മുക്തയുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും ആണ് റിമി പങ്കുവച്ചിരിക്കുന്നത്. റിമിയ്ക്ക് ചാനൽ ആരംഭിച്ചത് മുതൽ ഏറ്റവും അധികം വന്ന കമന്റ് ഹോം ടൂർ ആയിരുന്നു.
തന്റെ സഹോദരന്റെ വീട്ടിലെ ഹോം ടൂർ തന്നെ പ്രേക്ഷകർക്ക് കാണിക്കാമെന്ന് പറഞ്ഞാണ് റിമി എത്തിയത്.
അങ്ങനെ എറണാകുളത്ത് മുക്തയുടെ വീട്ടിൽ വരികയും വീട്ടുവിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയുമാണ് ചെയ്യുന്നത്. മുക്തയും ഭർത്താവ് റിങ്കുവും മകൾ കൺമണി എന്നിവരാണ് ഫ്‌ളാറ്റിൽ താമസിക്കുന്നത്.
റിമിയുടെ ഫ്‌ളാറ്റായിരുന്നു ഇത്, പിന്നീട് സഹോദരന് സമ്മാനമായി നൽകുകയായിരുന്നു. വീടിന് പിന്നീട് വലിയ മേക്ക് ഓവർ ആയിരുന്നു മുക്തയും ഭർത്താവും നൽകിയത്. വൈറ്റ് കളർ ആണ് തീം. ഏറ്റവും ആകർഷണം ചെടികളാണ്. നിരവധി ചെടികളാണ് മുക്ത വീട്ടിൽ നിറച്ചിരിക്കുന്നത്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ വീടിനെക്കുറിച്ച് മുക്ത ഇതിന് മുൻപും സംസാരിച്ചിരുന്നു.
വീട്ടിൽ വേലക്കാർ നിരവധി ഉണ്ടാകും, വീട്ടിൽ അവരാണ് ഇതൊക്കെ ചെയ്യുന്നത് എന്ന തരത്തിലാണ് വീഡിയോ പുറത്ത് വന്നപ്പോൾ പല കമന്റുകളും വന്നത് എന്നാൽ എല്ലാ ജോലിയും താൻ തന്നെയാണ് ചെയ്യുന്നതെന്ന് മുക്ത റിമിയുടെ വീഡിയോയിൽ പറയുന്നുണ്ട്.