അന്യഭാഷയിലെ യുവ സംവിധായകനുമായി വിവാഹം കഴിഞ്ഞെന്ന പ്രചരണം: പ്രതികരണവുമായി നടി അനുപമ പരമേശ്വരൻ

87

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായ മേരിയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് അനുപമ പരമേശ്വരൻ.ഒരൊറ്റ ചിത്രത്തിലൂടെയാണ് പ്രേമത്തിലെ ചുരണ്ട മുടിക്കാരിയായ മേരിയെ മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്.

എന്നാൽ പിന്നീട് അധികം മലയാള സിനിമയിൽ അഭിനയിക്കാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളിലാണ് താരം സജീവമായത്. ഇടയ്ക്ക് ദുൽഖാർ സൽമാൻ നായകനായ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലഭിനയിച്ച അനുപമ മണിയറയിലെ അശോകൻ എന്ന സിനിമയിൽ സഹസംവിധായക യായും എത്തിയിരുന്നു.

Advertisements

എന്നാൽ ഇപ്പോൾ ഇതാ അനുപമ പരമേശ്വരനും യുവസംവിധായകനും വിവാഹിതരായി എന്നുള്ള വാർത്തകൾ പ്രചരിക്കുകയാണ്. അന്യഭാഷയിലെ യുവ സംവിധായകനുമായി വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി ഇപ്പോൾ അനുപമ രംഗത്തെത്തിയിരിക്കുകയാണ്.

വീട്ടിലേക്ക് വിളിച്ചായിരുന്നു ചിലരൊക്കെ ഇതേക്കുറിച്ച് ചോദിച്ചത്. ഞാൻ പോലും ഞെട്ടിയിരുന്നു ആ സമയത്ത്. ഇൻസ്റ്റഗ്രാമിൽ എന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കിയ ഒരുത്തൻ ഐഎംഡിബി വിവരങ്ങൾ എഡിറ്റ് ചെയ്ത് ബോയ്ഫ്രണ്ട് എന്ന് അവന്റെ പേര് ചേർക്കുകയായിരുന്നു.

സംവിധായകൻ, പ്രൊഡ്യൂസർ എന്നൊക്കെയായിരുന്നു സ്വയം വിശേഷിപ്പിച്ചത്. വ്യാജ ഐഡിയായിരുന്നു അത്. ജീവനുള്ള ഒരാളുമായി ബന്ധപ്പെടുത്തി എന്റെ പേര് പറഞ്ഞോളൂ, ഫേക്ക് ഐഡിയുമായി ബന്ധപ്പെടുത്തി പറയുന്നത് വളരെ മോശമാണെന്ന് പറഞ്ഞ് ഞാനൊരു പോസ്റ്റിട്ടിരുന്നുവെന്നും അനുപമ പറയുന്നു.

അതേ സമയം സോഷ്യൽ മീഡിയയിൽ അത്ര തന്നെ സജീവയല്ല അനുപമ. മലയാളത്തിൽ ‘മണിയറയിലെ അശോകൻ’എന്ന സിനിമയുടെ സഹസംവിധായികയായി പ്രവർത്തിക്കുകയും ചെയ്തു. ജോമോന്റെ സുവിശേഷങ്ങളിലാണ് അനുപമ ഒടുവിലായി മലയാളത്തിൽ അഭിനയിച്ച സിനിമ.

Advertisement