പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥയാണിത്: മമ്മൂക്കയുടെ ‘മാമാങ്ക’ ത്തിന് വേണ്ടി ലാലേട്ടൻ

15

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ എം പത്മകുമാർ ചിത്രം ‘മാമാങ്ക’ ത്തിന് ആശംസകളുമായി താരരാജാവ് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ആശംസ അറിയിച്ചത്.

‘ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്.. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..’ മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Advertisements

മലയാളത്തിൽ ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും ചെലവേറിയ ചിത്രമാണ് മാമാങ്കം.മമ്മൂട്ടി നായകനായെത്തുന്ന ചരിത്ര സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Advertisement