അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല ഒരു തീരുമാനം എടുക്കണം എന്ന് മക്കൾ പറഞ്ഞു, ഒരു വർഷം കണ്ണടച്ച് തുറക്കും മുമ്പേ കടന്നുപോയി: യമുന

71

മലയാളം ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് യമുന. ടെലിവിഷൻ മെഗാ സീരിയലുകളുടെ തുടക്കം മുതൽ പല കഥാപാത്രങ്ങലായി പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ള നടിയാണ് യമുന. അഭിനയ ജീവിതത്തിൽ യമുനയ്ക്ക് കരിയർ ബ്രേക്കായത് ജ്വാലയായി എന്ന സീരിയലിലെ ലിസി എന്ന കഥാപാത്രമാണ്.

ഉസ്താദ്, പല്ലാവൂർ ദേവനാരായണൻ, വല്ല്യേട്ടൻ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, പട്ടണത്തിൽ സുന്ദരൻ തുടങ്ങി നാൽപ്പത്തഞ്ചോളം സിനിമകളിലും അമ്പതിൽ അധികം സീരിയലുകളിലും യമുന അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് വർഷം പിന്നിട്ട അഭിനയ ജീവിതത്തിനിടെ നിരവധി കഥാപാത്രങ്ങളായി യമുന മാറി. ഇന്നും സീരിയൽ രംഗത്ത് സജീവമാണ് താരം.

Advertisements

25 വർഷം മുമ്പ് മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുമ്പോൾ യമുനയ്ക്ക് വെറും 19 വയസായിരുന്നു പ്രായം. ഒരു സുഹൃത്തിന്റെ സഹോദരൻ സംവിധാനം ചെയ്ത ഒരു ഓണ ആൽബം ഗാനത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. ആൽബത്തിന്റെ എഡിറ്റിങ് പുരോഗമിക്കുന്നതിനിടയിൽ പ്രശസ്ത എഴുത്തുകാരൻ കാവാലം നാരായണപ്പണിക്കർ അത് കാണാനിടയായി. അന്ന് യമുനയുടെ പ്രകടനം കണ്ട് ആകൃഷ്ടനായ അദ്ദേഹം യമുനയെ താൻ സംവിധാനം ചെയ്ത പുനർജനി എന്ന ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിച്ചു. അങ്ങനെയായിരുന്നു തുടക്കം.

Also Read
മമ്മൂട്ടിയെ നായകനാക്കി ഞാൻ ചെയ്യേണ്ട സിനിമയായിരുന്നു ദേവാസുരം: വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ

താരത്തിന്റെ യഥാർഥ പേര് അരുണ എന്നാണ്. പുനർജനി ടൈറ്റിൽ കാർഡ് ചെയ്യുന്ന സമയത്ത് അണിയറയിലെ ഒരാൾ പേര് ചോദിക്കാൻ യമുനയെ വിളിച്ചിരുന്നു. അന്ന് അരുണ എന്ന് പറഞ്ഞപ്പോൾ അയാൾ യമുന എന്നാണ് കേട്ടത്. അങ്ങനെയാണ് തന്റെ സ്‌ക്രീൻ പേര് യമുന എന്നായി മാറിയതെന്നും യമുന പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടിയാണ് യമുന അഭിനയം നിത്യജീവിതത്തിന്റെ ഭാഗമാക്കിയത്. കഴിഞ്ഞ വർഷമാണ് യമുനയുടെ രണ്ടാം വിവാഹം നടന്നത്. ഇപ്പോഴിതാ ആദ്യ വിവാഹ വാർഷികത്തിൽ യമുന പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

സംവിധായകനായ എസ്പി മഹേഷ് ആയിരുന്നു യമുനയുടെ ആദ്യ ഭർത്താവ്. മാനസികമായി പൊരുത്തപ്പെടാനാവില്ലെന്ന് കണ്ടതോടെ ഇരുവരും വേർപിരിയുകയായിരുന്നു. 2019ൽ ആണ് ഇരുവരും നിയമപരമായി വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺകുട്ടികളാണുളളത്.

ശേഷാണ് 2020 ഡിസംബറിൽ അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനുമായുള്ള യമുനയുടെ വിവാഹം നടന്നത്. കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. തന്റെ വിവാഹം നടന്ന് കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് തന്റെ മക്കളാണ് എന്ന് യമുന പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്നെ രണ്ടാം വിവാഹം ജീവിതത്തിൽ തനിക്ക് തുണയായി നിന്നിട്ടുള്ളവർക്കും സ്‌നേഹം പ്രകടിപ്പിച്ചവർക്കുമെല്ലാമുള്ള നന്ദി അറിയിച്ചാണ് ഒന്നാം വിവാഹ വാർഷിക ദിനത്തിൽ യമുന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഒരു വർഷം കണ്ണടച്ച് തുറക്കും മുമ്പേ കടന്നുപോയി. കഴിഞ്ഞ വർഷം ഈ സമയം ദേവേട്ടൻ എന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവന്നു. ജീവിതത്തിന് ഒരു പുതിയ അർത്ഥവും മാനവും അദ്ദേഹം കൊണ്ടുവന്നു. ഇനിയുള്ള എന്റെ കൊച്ചുജീവിതം അദ്ദേഹത്തിന്റെ സ്‌നേഹത്തണലിൽ തന്നെ ജീവിച്ച് തീരണേ എന്നാണ് പ്രാർത്ഥന.

Also Read
അർച്ചന സുശീലനൊപ്പം സഹോദരനും വിവാഹിതനായി, രണ്ടു പേരുടേതും രണ്ടാം വിവാഹം, പങ്കാളിയെ പരിചയപ്പെടുത്തി രോഹിത്, മുൻ ഭർത്താവിന് ആശംസയുമായി ആര്യ

അഞ്ജിതയും മക്കളും കൊണ്ടുവന്ന കേക്ക് അവരുടെ കരുതൽ പോലെ തന്നെ മധുരതരമായി. സഹോദരൻ ഗിരീഷും ലക്ഷ്മിയും ഇന്നുമെത്തി സ്‌നേഹവായ്പായി. ഫോണിലൂടെയും നേരിട്ടും അനുമോദനങ്ങൾ അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നിസീമ നന്ദി എന്നാണ് യമുന ഫേസ്ബുക്കിൽ കുറിച്ചത്.

ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാൽ ശരിയാവില്ല എന്ന് പ്രിയപ്പെട്ടവരൊക്കെ ഉപദേശിച്ചിരുന്നുവെന്നും യമുന വിവാഹശേഷം അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഒറ്റയ്ക്ക് രണ്ട് പെൺകുട്ടികളെ വളർത്തിയെടുക്കുമ്പോൾ പലരേയും പല ആവശ്യങ്ങൾക്കും ആശ്രയിക്കേണ്ടി വരും. എല്ലാക്കാലവും അത് പറ്റില്ല. അങ്ങനെയാണ് ഒരു കൂട്ട് വേണം എന്ന് തോന്നി തുടങ്ങിയത്. മക്കളുടെ സമ്മതപ്രകാരമായിരുന്നു വിവാഹത്തിന് സമ്മതം മൂളിയത്.

ദേവനുമായുള്ള ആലോചന വന്നപ്പോൾ അമ്മ ഒറ്റയ്ക്കാവരുത് എന്നാണ് മക്കൾ രണ്ടും പറഞ്ഞത്. നേരത്തെയും പല പ്രപ്പോസൽസും വന്നപ്പോഴും അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം എന്ന് മക്കൾ പറഞ്ഞിട്ടുണ്ട്. ദേവന്റെ ആലോചന വന്നപ്പോഴും അദ്ദേഹം ആദ്യം മക്കളുമായി സംസാരിച്ചിരുന്നുഎന്നും യമുന പറഞ്ഞു.

Advertisement