നീലത്താമര എന്ന് ലാൽജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരസുന്ദരിയാണ് അർച്ചന കവി. ആദ്യ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അർച്ചന തുടർന്ന് നരവധി മലയാള സിനിമകളിൽ വേഷമിട്ടു.
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം ഒരു ബ്ലോഗറും വ്ളോഗറും കൂടിയാണ്. അതേ സമയം അബീഷ് മാത്യുവിനെ വിവാഹം ചെയ്തതിന് ശേഷം അർച്ചന അഭിനയത്തിൽ സജീവമായിരുന്നില്ല. ഏറെ നാളുകളായി ചലച്ചിത്രലോകത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്ന നടി അർച്ചന കവി ഒരു കിടിലൻ വെബ് സീരീസുമായി തിരിച്ചെത്തിയിരുന്നു.
ഇപ്പോൾ അർച്ചന കവിയും അബീഷും വേർപിരിഞ്ഞു എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. നാല് വർഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത്. പ്രമുഖ കൊമേഡിയൻ കൂടിയാണ് അബീഷ് മാത്യു.
ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അർച്ചനയുടെ യൂ ട്യൂബ് വീഡിയോകളിൽ അബീഷും സ്ഥിര സാനിധ്യം ആയിരുന്നു. എന്നാൽ അർച്ചന ഇപ്പോൾ പങ്കിടുന്ന വീഡിയോകളിലും, ചിത്രങ്ങളിലും അബീഷ് ഇല്ലാതെ ആയതോടെയാണ് വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നത്.
ഇരുവരുടെയും വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ കൂടിയാണ് ഇരുവരും തമ്മിൽ വിവാഹ മോചിതർ ആയി എന്ന് ആളുകൾ കമന്റ് ചെയ്യുന്നത്. ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല, ഷോക്കിങ് എന്ന് ചില ആരാധകർ പറയുമ്ബോൾ സത്യമാണ് ഇതെന്നും മറ്റുചിലർ കമന്റുകൾ പങ്കിടുന്നുണ്ട്.
അതേസമയം കേട്ടത് സത്യമാകല്ലേ എന്ന പ്രാർത്ഥനയും ചില ആരാധകർ പങ്ക് വയ്ക്കുന്നുണ്ട്. ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി ആൻഡ് മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ,സ്പാനിഷ് മസാല, അഭിയും ഞാനും,പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങിയവയാണ് അർച്ചന അഭിനയിച്ച പ്രധാന സിനിമകൾ.