ഒൻപതാം ക്ലാസ്സിൽ വെച്ച് തന്നെ ഞാനും രോഹിതും മകൾക്ക് പേരിട്ടിരുന്നു; പ്രണയകാലത്തെ കുറിച്ച് ആര്യ പറഞ്ഞത്

429

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അവതാരകയും നടിയുമാണ് ആര്യാ ബാബു എന്ന ബഡായി ആര്യ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് കോമഡി പരമ്പരയായിരുന്ന ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടി ഓർക്കുമ്പോൾ തന്നെ മലയാളികലുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന മുഖം ആര്യയുടേത് ആണ്.

നിഷ്‌കളങ്കവും തമാശ നിറഞ്ഞതുമായ അവതരണ ശൈലിയാണ് ആര്യയുടേത്. അതു കൊണ്ട് തന്നെയാണ് ആര്യ മറ്റുള്ള അവതാരകരിൽ നിന്നും വ്യത്യസ്തയായതും. ബഡായ് ബംഗ്ലാവിലെത്തിയ ശേഷം ബഡായ് ആര്യ എന്ന് പ്രേക്ഷകർ താരത്തെ വിശേഷിപ്പിച്ചിരുന്നു.

Advertisements

അവതാരക എന്ന നിലയിൽ സുപരിചിതയായതോടെ ഏതാനും ചിത്രങ്ങളിലും താരം അഭിനയിച്ചു. ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, കുഞ്ഞിരാമായണം, പ്രേതം, തോപ്പിൽ ജോപ്പൻ, അലമാര, ഹണീബീ 2 തുടങ്ങിയ ചിത്രങ്ങളിൽ ആര്യ വേഷമിട്ടിട്ടുണ്ട്.

Also Read
നല്ല കഥകളുമായി സമീപിക്കുന്നവരോടു പോലും എനിക്ക് നോ പറയേണ്ടി വരുന്നു: കാരണം വെളിപ്പെടുത്തി നടി ശോഭന

തന്റെ ലളിതവും സരസവുമായ അവതരണ ശൈലി കൊണ്ടാണ് ആര്യ ജനഹൃദയങ്ങൾ കീഴടക്കിത്. ബഡായ് ബംഗ്ലാവിലൂടെ കിട്ടിയ പ്രശസ്തി പിന്നീട് സിനിമയിലേക്കും ഇന്ത്യൻ മിനി സ്‌ക്രീനീലെ തന്നെ ഏറ്റവും വലിയ റിയാലിറ്റിഷോ ആ ബിഗ് ബോസ്സിലേക്കും ആര്യയെ എത്തിയച്ചതാണ്.

അതേ സമയം ബിഗ്‌ബോസിൽ എത്തിയതോടെയാണ് ആര്യയെ മലയാളികൽ കൂടുതൽ അടുത്തറിഞ്ഞത്.
എന്നാൽ എല്ലാവരെയും ചിരിപ്പിച്ചു മുന്നേറുന്ന ആര്യയ്ക്ക് ബിഗ് ബോസ്സിൽ എത്തിയപ്പോൾ നെഗറ്റീവ് കമന്റുകളാണ് ഏറെയും ലഭിച്ചത്.

നിരവധി വിമർശനങ്ങൾ ബിഗ് ബോസിലൂടെ ആര്യ നേരിട്ടു. വിവാഹ മോചിതയായി ആര്യ തന്റെ പുതിയ കാമുകൻ ആയി ജാനിനെ കുറിച്ച് വെളിപ്പെടുത്തിയതും ബിഗ്‌ബോസിൽ വെച്ചായിരുന്നു. ആര്യയെ അറിയാവുന്ന എല്ലാവർക്കും മകൾ റോയയെയും പരിചയമാണ്.

നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത് സുശീലൻ ആയിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. ഇവർ പ്രണയിച്ച് വിവാഹം കഴിച്ചവർ ആയിരുന്നു. സ്‌കൂൾ പഠന കാലം മുതലേ ഇവർ പ്രണയത്തിൽ ആയിരുന്നു. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ താരം ബിഗ്ബോസിൽ പങ്കുവെച്ചിരുന്നു.

Also Read
ഫുക്രുവിനെ ചുംബിക്കുന്നതിന്റെയും മടിയില്‍ കിടക്കുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചു, എന്നാല്‍ ഇതേപ്പറ്റി ഭര്‍ത്താവ് ഒരു കാര്യവും എന്നോട് ചോദിച്ചിട്ടില്ല, മഞ്ജു പത്രോസ് പറയുന്നു

ഇതിനിടെ മകളായ റോയയുടെ പിറന്നാൾ ബിഗ്ബോസ് വേദിയിൽ ആഘോഷം ആക്കിയിരുന്നു. മുൻപ് ഒരിക്കൽ തന്റെ മകളുടെ പേരിനെക്കുറിച്ച് ഒരഭിമുഖത്തിൽ ആര്യ പറഞ്ഞിരുന്നു. ഒൻപതാം ക്ലാസിലെ പൈങ്കിളി പ്രേമത്തിന് ഇടയിൽ തന്നെ മക്കൾക്ക് പേരിട്ടവരാണ് താനും ഭർത്താവായ രോഹിതുമെന്നു താരം പറയുന്നു.

മകളുടെ പേര് ഒരു ഗ്രീക്ക് വേർഡ് ആണ്. സ്വപ്ന സാഫല്യമെന്നാണ് ആ വാക്കിന്റെ അർത്ഥം. ഒൻപതാം ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്താണ് താനും രോഹിതുമായി പ്രണയത്തിലായത്. അന്നേ ഞങ്ങൾ ജനിക്കുന്ന കുഞ്ഞിന്റെ പേരൊക്കെ തീരുമാനിച്ചിരുന്നു.

എന്റെ ക്ലാസ്സിലെ ഒരു ഫ്രണ്ട് ആണ് പേര് തിരഞ്ഞെടുത്തത്. രോഹിത് ആര്യ എന്നീ പേരുകൾ ചേർന്നതാണ് റോയ എന്ന പേര്. ആണ്കുട്ടിയാണെങ്കിൽ അഹിത് എന്ന് പേരിടാനായിരുന്നു തീരുമാനം. അന്ന് പേരിന്റെ അർത്ഥമൊന്നും അറിയില്ലായിരുന്നു. പിന്നീട്ട് തപ്പി നോക്കിയപ്പോഴാണ് അർത്ഥമൊക്കെ മനസിലായത് എന്നാണ് ആര്യ പറയുന്നത്.

Advertisement