എന്റെ മകന്റെ കല്യാണത്തിന് വരരുത് എന്ന് ഞാൻ അന്ന് ജയറാമിനോട് പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: ബാലചന്ദ്ര മേനോൻ

6280

മലയാള സിനിമയിലെ സർവ്വകലാ വല്ലഭൻ എന്ന പേരിന് ഒരുകാലത്ത് അർഹനായിരുന്ന നടൻ ആണ് ബാലചന്ദ്രമേനോൻ. രചനയു സംവിധാനവും നിർമ്മാണവും അഭനയവും അടക്കം എല്ലാ മേഖലയിലും വർഷങ്ങൾക്കേ മുമ്പേ കൈവെച്ച നായക നടൻ ആയിരുന്നു ബാലചന്ദമേനോൻ.

അതേ പോലെ തന്നെ മലയാളത്തിന് നിരവധി ഹിറ്റ് നായികമാരെയും സംഭാവന ചെയ്ത് അതുല്യ പ്രതിഭകൂടി ായിരുന്നു ബാലചന്ദ്രമേനോൻ. നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം തന്റെ തന്നെ രചനയിലും സംവിധന ത്തിലും അഭിനയത്തിലും മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു.

Advertisements

ഇപ്പോഴും സെലക്ടീവായി അദ്ദേഹം സിനിമ മേഖലയിൽ സജീവാണ്. അതേ സമയം ഇതിന് മുമ്പ് ഒരു ടെലിവിഷൻ ചാനലിലെ അഭിമുഖ പരിപാടിയിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

Also Read
ഒളിച്ചോടി വിവാഹം കഴിച്ചത് എന്തിനായിരുന്നു എന്ന് ഒടുവിൽ ഞങ്ങൾ തന്നെ ചിന്തിച്ചു പോയി; ഷാജുവും ചാന്ദ്‌നിയും പറയുന്നത് കേട്ടോ

വർഷങ്ങൾക്ക് പല മുൻനിര നായികമാരേയും ബാലചന്ദ്രമേനോൻ ആണ് സിനിമയിൽ കൊണ്ടു വന്നത്. ശോഭന, ലിസ്സി, പാർവതി, ആനി, നന്ദിനി, തുടങ്ങി നിരവധി നായിക നടിമാരെയും മണിയൻ പിള്ള രാജു, ബൈജു തുടങ്ങിയ നടന്മാരെയും മലയാളത്തിനു സമ്മാനിച്ചത് ബാലചന്ദ്രമേനോൻ ആയിരുന്നു.

പക്ഷെ അവരോടൊന്നും താനിതുവരെ ഒരു സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചിട്ടില്ല എന്നാണ് ബാലചന്ദ്ര മേനോൻ പറഞ്ഞത്. താൻ പരിചയപെടുത്തിയ ഒരു നടിയെയും വിളിച്ചിട്ട് കട ഉത്ഘാടനം ചെയ്യാൻ പോകണം അവിടെ പോകണാം ഇവിടെ പോകണം അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും മറ്റുള്ളവരുടെ കണക്ക് താൻ ആവിശ്യപെട്ടില്ലന്നും അത് ഇന്നും അങ്ങനെതന്നെ തുടരുന്നു എന്നും അദ്ദേഹം പറയുന്നു

ജീവിതത്തിൽ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്ത ആളാണ് ഞാൻ. ഇത് ഞാൻ പ്രശസ്തിക്ക് വേണ്ടി പറയുന്നത് അല്ല. ഞാൻ ആകാര്യത്തിൽ ഭഗവത് ഗീതയിൽ വിശ്വസിക്കുന്ന ഒരാളാണെന്നും അദ്ദേഹം പറയുന്നു.

ഞാൻ പരിചയ പെടുത്തിയ ഒരു നടിയുടെ വീട്ടിൽ പോലും എന്റെ പേരിൽ ഒരു ഫോൺ കോൾ പോലും പോയിട്ടില്ല, അവരെ മറ്റൊരു കാര്യത്തിനും താൻ ബുദ്മുട്ടിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. എന്റെ മകന്റെ കല്യാണത്തിനു തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ വരണ്ട എന്നാണു ഞാൻ ജയറാമിനോട് പറഞ്ഞത്.

Also Read
ഫുക്രുവിനെ ചുംബിക്കുന്നതിന്റെയും മടിയില്‍ കിടക്കുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചു, എന്നാല്‍ ഇതേപ്പറ്റി ഭര്‍ത്താവ് ഒരു കാര്യവും എന്നോട് ചോദിച്ചിട്ടില്ല, മഞ്ജു പത്രോസ് പറയുന്നു

അവിടെ വരണ്ട അത് വളരെ എക്‌സിക്ല്യൂസിവായ സംഭവമാകും എന്ന് പറഞ്ഞു. അപ്പോൾ ജയറാം പറഞ്ഞത് ഇല്ല സാർ എനിക്ക് അവിടെ വരണം ഞാൻ സാറിന്റെ ഒരു ബന്ധു എന്ന നിലയിലാണ് വരുന്നതെന്ന്. പറഞ്ഞപ്പോൾ ഉള്ളിൽ ഒരു ചെറിയ സന്തോഷം തോന്നി. പറഞ്ഞതു പോലെതന്നെ അവൻ അവിടെ പാർവതിയെയും കൊണ്ട് വന്നത് കണ്ടപ്പോൾ എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നിയിരുന്നു എന്നും ബാലചന്ദ്ര മേനോൻ പറയുന്നു.

Advertisement