സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ടാണ് ആ ബന്ധം വേണ്ടെന്നുവെച്ചത്: പ്രണയത്തെ കുറിച്ച് ഗ്രേസ് ആന്റണി

578

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തേക്കെത്തിയ താരമാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങിലെ ടീന എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഗ്രേസ് ആന്റണി.

പിന്നീട് കുമ്പളങ്ങി നൈറ്റ്‌സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ സിമി മോൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി ഗ്രേസ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഷമ്മി എന്ന സൈക്കോ വില്ലന്റെ ഭാര്യയായ സിമി എന്ന കഥാപാത്രത്തെയും പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു.

Advertisements

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ ഗ്രേസ് തന്റെ ഫോട്ടോഷൂട്ടും മറ്റും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്
കുമ്പളങ്ങി നൈറ്റ്സിലെ സിമി മോൾ എന്ന കഥാപാത്രം, ഗ്രേസിന്റെ കരിയറിൽ വലിയ ബ്രേക്കാണ് സമ്മാനിച്ചത്. ഒരു നാടൻ യുവതിയായാണ് ഗ്രേസ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിൽ സിമി മോൾ എന്ന കഥാപാത്രത്തിന്റെ ചില ഡയലോഗുകളും, മാനറിസങ്ങളുമൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ മീമായും ട്രോളായുമൊക്കെ നിറയാറുണ്ട്. നടിയെന്നതിന് പുറമെ മോഡലും സംവിധായികയും ഡാൻസറുമായെല്ലാം കഴിവ് തെളിയിച്ച നടി കൂടിയാണ് ഗ്രേസ് ആന്റണി. ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ചിട്ടുള്ള ഗ്രേസ് സ്‌കൂൾ തലത്തിലെ കലാമേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

Also Read
അങ്ങനെ അത് നീണ്ടുപോയതാണ്, ഒന്നും മനഃപൂർവം മറച്ചു വെച്ചതല്ല, വെളിപ്പെടുത്തലുമായി മിയ ജോർജ്

റിയലിസ്റ്റിക്ക് അഭിനയവും സംഭാഷണ ശൈലിയുമാണ് ഗ്രേസിനെ മറ്റ് നടിമാരിൽ നിന്നും വ്യത്യസ്ഥയാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ആദ്യ ചിത്രം ഹാപ്പി വെഡ്ഡിങിലെ ഗ്രേസ് ഷറഫുദ്ദീന് പാട്ടുപാടി നൽകുന്ന രംഗം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടതും ആഘോഷിക്കപ്പെട്ടതും. കുമ്പബളങ്ങി നൈറ്റ്‌സ് ആണ് ഗ്രേസിന് കരിയർ ബ്രേക്ക് ആയത്. തമാശ, ഒരു ഹലാൽ ലവ് സ്റ്റോറി, സാജൻ ബേക്കറി എന്നീ ചിത്രങ്ങളിലും കുമ്ബളങി നൈറ്റ്‌സിന് ശേഷം ഗ്രസ് അഭിനയിച്ചിരുന്നു.

ഗ്രേസിന്റെ ഏറ്റവും പുതിയ സിനിമ നിവിൻ പോളി നായകനാകുന്ന എന്റർടൈനറായ കനകം കാമിനി കലഹമാണ്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 2.0 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമയുടെ സംവിധാനം. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് എല്ലാവർക്കും വലിയ പ്രതീക്ഷയാണുള്ളത്.

നവംബർ 12ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം പ്രദർശനത്തിനെത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റുതാരങ്ങൾ. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്‌ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമയിൽ സീരിയൽ നടിയുടെ വേഷമാണ് ഗ്രേസിന്. ഹാപ്പി വെഡ്ഡിങിൽ വിദ്യാർഥിയായി ചിരിപ്പിച്ചവെങ്കിൽ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്ഥമായി തനി നാട്ടിൻ പുറത്തുകാരിയായ വീട്ടമ്മയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിലെ ഗ്രേസ് അവതരിപ്പിച്ച സിമി.

ഇപ്പോഴിതാ താൻ അഭിനയരംഗത്ത് എത്തിയതിനെ കുറിച്ചും തന്റെ വിശേഷങ്ങൾ പങ്കുവെച്ചും രംഗത്ത് എത്തിയിരിക്കുകയാണ് ഗ്രേസ് ആന്റണി. ചെറുപ്പം മുതൽ അഭിനയ മോഹം കൊണ്ടുനടന്നിരുന്നതിനാൽ സിനിമ എന്നും മനസിൽ ഉണ്ടായിരുന്നുവെന്നാണ് ഗ്രേസ് ആന്റണി പറയുന്നത്. ഇന്ത്യാഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

Also Read
ഇന്നു രാത്രി അവൾക്ക് എന്താണ് വേണ്ടത് എന്ന് ആ കുലുക്കം കണ്ടാലറിയാം എന്ന് ചൊറി കമന്റിട്ട ഞരമ്പന് കിടിലൻ മറുപടി കൊടുത്ത് അമല പോൾ

ആദ്യത്തെ ഓഡീഷനിലൂടെയാണ് ഗ്രേസ് ഹാപ്പി വെഡ്ഡിങിലേക്ക് എത്തിയത്. കുമ്പളങി നൈറ്റ്‌സിലെ സിമിയാകാൻ തെരഞ്ഞെടുക്കും മുമ്പ് നിരവധി ഓഡീഷനുകളും വർക്ക് ഷോപ്പുകളും ഗ്രേസിന് ലഭിച്ചിരുന്നു. അഭിനയം അത്ര എളുപ്പം സാധിക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിഞ്ഞത് കുമ്പളങ്ങിയിൽ എത്തിയശേഷമാണെന്നും ഗ്രേസ് പറയുന്നു. അടുത്തിടെ കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഒരു ചെറു ഹ്രസ്വ ചിത്രം ഗ്രേസ് സംവിധാനം ചെയ്തിരുന്നു.

നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഗ്രേസ് പറയുന്നു. പ്രണയത്തെ കുറിച്ചും ഗ്രേസ് മനസ് തുറന്നു. പ്രണയമുണ്ടായിരുന്നുവെന്നും സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ട് വേണ്ടെന്നുവെച്ചുവെന്നുമാണ് ഗ്രേസ് പറയുന്നത്. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ഗ്രേസ് ഫാഷനിലും അഭിനയിത്തിലും എന്നപോലെ ഭക്ഷണത്തിൽ ഏറെ ശ്രദ്ധ പുലർത്തുകയും ഭക്ഷണത്തെ ഏറെ സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ്.

Advertisement