എന്റെ മോശം സമയത്തും പ്രതിസന്ധികളിലും കൂടെ നിന്നത് എന്റെ അമ്മ, ഞാൻ ആ ബന്ധത്തിന്റെ മൂല്യം തിരിച്ചറിഞ്ഞത് അപ്പോളാണ്; തുറന്നു പറഞ്ഞ് മംമ്ത മോഹൻദാസ്

83

ഹരിഹരൻ സവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാല സിനിമയിലേക്ക് അരങ്ങേറിയ താരമാണ് മംമ്ത മോഹൻദാസ്. പിന്നീട് നിരവധി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ മംമ്ത മോഹൻദാസ് അഭിനയത്തിൽ മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്.

ബിഗ് സ്‌ക്രീനിലെ മിന്നും പ്രകടനങ്ങൾ കൊണ്ട് കയ്യടി നേടുന്ന മംമ്ത തന്റെ ജീവിത പോരാട്ടം കൊണ്ട് പലർക്കും പ്രചോദനമായി മാറിയ താരമാണ്. ക്യാൻസറിനെ നേരിട്ട് അതിജീവിച്ചാണ് മംമ്ത പലർക്കും പ്രചോദനമായി മാറിയത്. അതേ സമയം ക്യാൻസറിനോടുള്ള തന്റെ പോരാട്ടത്തിൽ കരുത്തായി കൂടെ നിന്നത് അമ്മയാണെന്നാണ് മംമ്ത പറയുന്നത്.

Advertisements

കഴിഞ്ഞ ദിവസം സരിഗമപ ലിറ്റിൽ ചാമ്പ്‌സിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മംമ്ത മനസ് തുറന്നത്. പരിപാടിയിലെ മത്സരാർത്ഥിയായ അവനിയും മംമ്തയെ പോലെ ക്യാൻസറിനെതിരെ പോരാടിയ കുട്ടിയാണ്. അവനിയുടെ പാട്ട് കേട്ടതിന് പിന്നാലെ സംസാരിക്കുകയായിരുന്നു മംമ്ത.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ എല്ലാ പോരാട്ടത്തിലും മോശം സമയത്തും പ്രതിസന്ധികളിലും ഒക്കെ കൂടെ നിന്നത് എന്റെ അമ്മയാണ്. അതേസമയം തന്നെ അസുഖത്തിന് മുൻപ് തങ്ങളുടെ ബന്ധത്തിന് താൻ അത്രമേൽ മൂല്യം കൊടുത്തിരുന്നില്ല എന്ന് തോന്നുന്നു. എന്നാൽ രോഗത്തോടുള്ള പോരാട്ടത്തിനിടെയാണ് ആ ബന്ധത്തിന്റെ യഥാർത്ഥ മൂല്യം താൻ തിരിച്ചറിയുന്നത്.

Also Read
ഒരു സിനിമ നടനെ വിവാഹം കഴിക്കണമെന്ന് ഒരിക്കലും കരുതിയില്ല; സെന്തിലിന്റെ ഭാര്യ അഖില പറയുന്നത് കേട്ടോ

അവനിയെപ്പോലെ തന്നെ അവനിയുടെ കുടുംബത്തിനും ഒരു പ്രശംസ കൊടുക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട്. ഈ സമയത്തു നമ്മളെ കെയർ ചെയ്യുന്നവരും ഒട്ടേറെ സങ്കടങ്ങളിൽ കൂടെ കടന്നു പോകും. ചിലപ്പോൾ അമ്മയെ സമാധാനിപ്പിക്കാനായി നമ്മൾ അങ്ങോട്ട് ധൈര്യം കൊടുത്തിരിക്കും. അവനിയെക്കാൾ തന്റെ കൈയ്യടി താൻ മോളുടെ അമ്മക്കാണ് കൊടുക്കുന്നത്.

നന്ദി ഇങ്ങനെ ഒരു കുട്ടിയെ ഞങ്ങൾക്ക് തന്നതിനെന്ന് മംമ്ത അവനിയുടെ അമ്മയോടായി പറയുന്നു. കാഴ്ചക്കാരെ വികാരഭരിതരാക്കുന്നതായിരുന്നു മംമ്തയുടെ വാക്കുകൾ. മിഴിയിൽ നിന്നും മിഴിയിലേക്ക് എന്ന ഗാനമാണ് അവനി പാടിയത്. പാട്ട് കേട്ട മംമ്ത പറഞ്ഞത് അവനി തന്നെ വേറൊരു ലോകത്തേക്ക് കൊണ്ട് പോയി എന്നായിരുന്നു.

എന്തൊരു മനോഹരമായ ശബ്ദമാണ്. എന്നോട് ആരോ പറഞ്ഞു, മോളുടെ ഏറ്റവും വലിയ പേടി ശബ്ദം നഷ്ടമാകുമോ എന്നായിരുന്നു എന്ന്. അതുപോലെ പോയ ശബ്ദം തിരിച്ചു വന്നു എന്നൊക്കെ.എന്തായാലും തിരിച്ചു കിട്ടിയ ശബ്ദം മനോഹരമായിട്ടുണ്ടെന്നും ഗായികയെ അഭിനന്ദിച്ചു കൊണ്ട് മംമ്ത പറഞ്ഞു.

അവനിയുടെ ജീവിതം പ്രശംസ അർഹിക്കുന്നത് തന്നെയാമെന്നും സ്വന്തം പോരാട്ടത്തിനിടയിലും ഇവിടെ വരെ എത്തിയ അവനി തനിക്കും ഒരു പ്രചോദനമാണെന്നാണ് മംമ്ത പറഞ്ഞു. ഇതിന് അവനി നൽകിയ മറപടി, തന്റെ പ്രചോദനം മംമ്ത ആണെന്നായിരുന്നു.

അവനി എല്ലാവരേക്കാളും പക്വതുള്ള കുട്ടിയാണെന്ന് താൻ കേട്ടുവെന്നും ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ആണ് അവനിയെ അങ്ങനെ ആക്കിയതെന്നും പറഞ്ഞ മംമ്ത ഈ യാത്ര തന്നെയാണ് അവനിയ്ക്കുള്ള ഏറ്റവും വലിയ അനുഭവമെന്നും പറയുന്നു.

Also Read
റെക്കോർഡ് തുകയ്ക്ക് മരക്കാർ സ്വന്തമാക്കി ആമസോൺ പ്രൈം; സിനിമ ഒടിടിക്ക് വിറ്റത് 93 കോടിക്കെന്ന് സൂചന

Advertisement