പുതിയ വീട്ടിൽ അതിഥിയായി ആര്യയുടെ മുൻ ഭർത്താവ്, രണ്ടും പേരും വീണ്ടും ഒന്നിച്ചോയെന്ന സംശയങ്ങളുമായി ആരാധകർ

216

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ സിനിമാ സീരിയൽ നടിയും അവതാരകയുമാണ് ആര്യ ബാബു . ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജനപ്രീതി നേടിയ താരം ബഡായി ആര്യ എന്നാണ് അറിയപ്പെടുന്നത്.

ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസ് മലയാളം പതിപ്പിലും ആര്യ പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആര്യ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കാറുള്ള വ്യക്തി കൂടിയാണ്. താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് സ്വന്തമായൊരു വീട് വേണം എന്നതാണെന്ന് പല അഭിമുഖങ്ങളിലും നടി സൂചിപ്പിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ ഇത്തവണത്തെ ദീപാവലി ആഘോഷത്തിന് ഒപ്പം ആ സന്തോഷം ആരാധകരുമായി പങ്കുവെക്കു കയാണ് ആര്യ. തന്റെ പുത്തൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താൻ ഏറെ കാത്തിരുന്ന നിമിഷമാണ് ഇതെന്ന് ആര്യ പറയുകയാണ്. ഇത്തവണത്തെ ദീപാവലി പുതിയൊരു സ്ഥലത്താണ്. വളരെ മനോഹരവും എന്റെ ഹൃദയം നിറഞ്ഞ നിമിഷവുമാണിത്.

Also Read
എന്റെ മോശം സമയത്തും പ്രതിസന്ധികളിലും കൂടെ നിന്നത് എന്റെ അമ്മ, ഞാൻ ആ ബന്ധത്തിന്റെ മൂല്യം തിരിച്ചറിഞ്ഞത് അപ്പോളാണ്; തുറന്നു പറഞ്ഞ് മംമ്ത മോഹൻദാസ്

എന്റെ പുതിയ വീട്ടിൽ മനോഹരമായി ആഘോഷിച്ച ആദ്യത്തെ ഉത്സവം. നിങ്ങൾക്കെല്ലാവർക്കും സന്തോഷകരവും സുരക്ഷിതവുമായൊരു ദീപാവലി ഉണ്ടായിരിക്കട്ടേ എന്ന് ആശംസിക്കുകയാണ് എന്നും പറഞ്ഞ് പുതിയ വീട്ടിൽ നിന്നുള്ള ചിത്രങ്ങളടക്കം ആര്യ പങ്കുവെച്ചത്. താരം പങ്കുവെച്ച പുതിയ വീടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വീട്ടിലേയ്ക്ക് എത്തിയ പുതിയ അതിഥിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ആര്യയുടെ മുൻ ഭർത്താവ് രോഹിത് സുശീലനാണ് അതിഥിയായി എത്തിയത്. ഇതോടെ രണ്ടു പേരും വീണ്ടും ഒന്നിച്ചോ എന്ന സംശയങ്ങളുമായി ആരാധകരും എത്തിയിട്ടുണ്ട്.

സീരിയൽ നടി അർച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലനുമായി വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം മകളുമായി തനിച്ചായിരുന്നു ആര്യയുടെ താമസം. സ്‌കൂളിൽ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരാവുകയായിരുന്നു.

Also Read
ഒരു സിനിമ നടനെ വിവാഹം കഴിക്കണമെന്ന് ഒരിക്കലും കരുതിയില്ല; സെന്തിലിന്റെ ഭാര്യ അഖില പറയുന്നത് കേട്ടോ

സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ജനിക്കുന്ന കുഞ്ഞിന് ആര്യ രോഹിത് എന്നീ പേരുകൾ ചേർത്ത് റോയ എന്ന പേരിടാൻ ആഗ്രഹിച്ചിരുന്നെന്ന് താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണം ഇരുവരും വിവാഹബന്ധം വേർപെടുത്തുകയായിരുന്നു.

അതേ സമയം സോഷ്യൽ മീഡിയകളിലും സജീവമായ ആര്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ തുറന്ന് പറയാറുണ്ട്. എന്നാൽ സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം എപ്പോഴും ആര്യയുടെ മനസിലുണ്ടായിരുന്നു. ചില അഭിമുഖങ്ങളിൽ താരം ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

Advertisement