കല്യാണിയുടെ കുടുംബത്തിലുള്ളവരെ മര്യാദ പഠിപ്പിക്കാൻ വാനമ്പാടിയലെ തംബുരു, മൗനരാഗം കിടുവാണെന്ന് ആരാധകർ, വാനമ്പാടിയിലെ എല്ലാവരേയും മിസ്സ് ചെയ്യുന്നുവെന്ന് തംബുരു

306

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർ മുടങ്ങാതെ കണ്ടിരുന്ന പരമ്പരകളിൽ ഒന്നായിരുന്നു വാനമ്പാടി സീരിയൽ. കുടുംബസദസ്സുകൾ ഒന്നടങ്കം ഏറ്റെടുത്ത ഈ സീരിയൽ ശ്രീമംഗലത്തെ മോഹന്റെ കുടുംബത്തിലെ അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയായിരുന്നു മുന്നേറിയത്.

പതിവ് ശൈലിയിൽ നിന്നും വേറിട്ടായിരുന്നു വാനമ്പാടി സഞ്ചരിച്ചത്. മികച്ച പിന്തുണയും സ്വീകാര്യതയുമായിരുന്നു ഈ പരന്രയ്ക്ക് ലഭിച്ചത്. വാനമ്പാടിയിലൂടെ നിരവധി അഭിനേതാക്കളും പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു.

Advertisements

ഈ ജനപ്രിയ സീരിയിൽ അവസാനിക്കുക ആണെന്നറിഞ്ഞപ്പോൾ ആരാധകരെല്ലാം സങ്കടത്തിലായിരുന്നു. മലയാളിയല്ലെങ്കിലും പരമ്പരയിലെ നായകനായ സായ് കിരണിനേയും കേരളക്കര ഏറ്റെടുത്തിരുന്നു. വാനമ്പായിയെന്ന സീരിയലിൽ തംബുരു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു സോന ജെലീന എത്തിയത്.

മൂന്നര വർഷത്തിനൊടുവിലായാണ് വാനമ്പാടി അവസാനിച്ചത്. വാനമ്പാടി അവസാനിച്ചതിന് ശേഷം നാളുകൾക്കിപ്പുറം മറ്റൊരു പരമ്പരയിൽ മോഹനും മക്കളും ഒരുമിച്ചെത്തിയിരുന്നു. കേരളത്തിലേക്ക് വരികയാണെന്ന് സായ് കിരൺ പറഞ്ഞപ്പോൾ ആരാധകരും അക്ഷമയിലായിരുന്നു.

ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു പരമ്പരയായ മൗനരാഗത്തിന് വേണ്ടിയായിരുന്നു മോഹനും മക്കളും എത്തിയിരുന്നു. കല്യാണിയുടെ പിറന്നാൾ ദിനത്തിലായിരുന്നു മോഹനും മക്കളും എത്തിയത്. വിക്രമിന്റെ കസിനായാണ് തംബുരുവിന്റെ വരവ്. കല്യാണിയുടെ കുടുംബത്തിലുള്ളവരെ മര്യാദ പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് തംബുരു. തുംബുരുവിന്റെ ഇത്തവണത്തെ വരവിനും ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേ സമയം വാനമ്പാടിയുടെ തുടക്കത്തിൽ നെഗറ്റീവായിരുന്ന തംബുരു പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു. മമ്മിയെപ്പോലെ തന്നെയായിരുന്നു തംബുരുവും തുടക്കത്തിൽ അനുവിനോട് പെരുമാറിയത്. അനുവിനെ ദ്രോഹിക്കുന്നുവെന്ന് കാരണത്താൽ തുടക്കത്തിൽ നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

കഥാഗതി മാറിയതോടെ തംബുരുവിനേയും ആരാധകർ നെഞ്ചിലേറ്റുകയായിരുന്നു. വാനമ്പാടിയുടെ ക്ലൈമാക്സ് കാണുമ്പോൾ താൻ ശ്രീമംഗലം വീട്ടിലുണ്ടായിരുന്നുവെന്ന സന്തോഷത്തെക്കുറിച്ച് പറഞ്ഞായിരുന്നു നേരത്തെ തംബുരു എത്തിയത്. വല്യമ്മയുടെ വേഷത്തിലെത്തിയ ഉമ നായരും താരത്തിനൊപ്പമുണ്ടായിരുന്നു.

പരമ്പര അവസാനിച്ചതിൽ എല്ലാവരും സങ്കടത്തിലായിരുന്നു. ഇപ്പോഴും വാനമ്പാടി ടീമിനെ മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് തംബുരു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ഇതിനകം തന്നെ കുറിപ്പും വീഡിയോയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമായിരുന്നു തംബുരു പോസ്റ്റ് ചെയ്തത്. എല്ലാവരേയും മിസ്സ് ചെയ്യുന്നുവെന്നായിരുന്നു താരം കുറിച്ചത്.

Advertisement