ഞങ്ങൾ പാട്ടും കൂത്തും നടത്തും ഞങ്ങളുടെയും നിങ്ങളുടെയും മനസ്സുകൾക്ക് വേണ്ടി: ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും എന്ന് ചോക്കുന്നവർക്ക് മാസ്സ് മറുപടിയുമായി സിതാര കൃഷ്ണകുമാർ

241

കലോൽസവ വേദിയിൽ നിന്നുമെത്തി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാരിയ താരമാണ് സിതാര കൃഷ്ണ കുമാർ. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികളുടെ മനസിനുള്ളിൽ കയറി കൂടുകയായിരുന്നു താരം.

മനിസ്‌ക്രീൻ റിയാലിറ്റി ഷോകളിൽ വിധി കർത്താവ് ആയി എത്തി കുടുംബ പ്രേക്ഷകരുടെയും പ്രിയ താരമായി മാറാൻ സിതാര കൃഷ്ണ കുമാറിന് സാധിച്ചു. ഇപ്പോൾ സൈബർ വിമർശനം നടത്തുന്നവരോട് അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിതാര.

Advertisements

സൈബർ അറ്റാക്ക് നടത്തുന്നവരോട് അങ്ങനെ ചെയ്യരുതെന്നാണ് താരത്തിന്റെ അപേക്ഷ. മകളോടൊപ്പം നിൽക്കുന്ന ഒരു ചിത്രത്തിന് താഴെ വന്ന മോശം കമന്റുകൾ തന്നെ വളരെ വേദനിപ്പിച്ചുവെന്നും അതിനാലാണ് ഇക്കാര്യം പറയാനായി വന്നതെന്നും ഗായിക പറയുന്നു.

തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത 10 മിനിറ്റോളം ദൈർഘ്യമുള്ള തന്റെ വീഡിയോയിലൂടെയാണ് സിതാര ഇക്കാര്യം പറയുന്നത്. ഇങ്ങനെ ചെയ്യുന്ന ആൾക്കാരോട് ദേഷ്യം ഉള്ളിൽ വച്ചല്ല ഞാൻ സംസാരിക്കുന്നത്, ഇത്തരത്തിൽ പെരുമാറരുതെന്നുള്ളത് എന്റെ അപേക്ഷയായി കാണണം. കൃത്രിമമായ രീതിയിൽ നന്നായി ഒരുങ്ങി ഇരിക്കുമ്പോൾ നല്ല കമന്റുകളും സ്വന്തമായ, യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ മോശം കമന്റുകളും വരുന്നത് വല്ലാത്ത വിരോധാഭാസമാണെന്നും സിതാര കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

നേരത്തെ പാട്ടുകൾ പാടി സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നതിനും ഫേസ്ബുക്ക് ലൈവിൽ എത്തുന്നതിനും വിമർശിക്കുന്നവർക്കു താരം നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നു രണ്ടു ദിവസങ്ങളായി പാട്ടു പാടി പോസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കൾക്ക് പലർക്കും ലഭിച്ച കമന്റുകളിൽ ചിലത് ഇങ്ങനെയാണ്.

ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും, പാട്ടുപാടാതെ പോയിരുന്നു പ്രാർത്ഥിക്കൂ, ലോകം മുഴുവൻ പ്രശ്നം നടക്കുമ്പോളാണ് അവന്റെ ഒരു പാട്ട് എന്നാണ്. ഒന്നു പറയട്ടെ സുഹൃത്തേ, നിങ്ങൾക്ക് ഫേസ്ബുക്കിൽ കയറാമെങ്കിൽ, കമന്റ് ഇടാമെങ്കിൽ, ട്രോളുകൾ കണ്ടു ചിരിക്കാമെങ്കിൽ, സിനിമ കാണാമെങ്കിൽ, പുസ്തകം വായിക്കാമെങ്കിൽ ഞങ്ങൾ പാടുക തന്നെ ചെയ്യും.

ഈ പറയുന്ന വിഷയം എത്രകണ്ട് മനസ്സിലാകും എന്നറിയില്ല, കലാകാരന്മാർ മിക്കവരും മാസ ശമ്പളക്കാരല്ല, ദിവസക്കൂലിക്കാരാണ്. പലരുടെയും വരുമാനവും നീക്കിയിരിപ്പും ഏറിക്കുറഞ്ഞിരിക്കും എന്നത് വാസ്തവം തന്നെ. പക്ഷെ സ്വരുക്കൂട്ടിയ ഇത്തിരിയും കഴിഞ്ഞാൽ പിന്നെ ഒരു തരി വെളിച്ചം ഇല്ല.

ഒരു തിരിച്ചു കയറ്റത്തിന് ഏറ്റവും കൂടുതൽ കാത്തിരിക്കേണ്ട കൂട്ടർ കലാകാരന്മാർ തന്നെയാവും. എല്ലാവരും സൗഖ്യമായി എല്ലാവരും ജോലികൾ തുടങ്ങി എന്നുറപ്പായ ഉറപ്പാക്കിയ ശേഷമേ കലാകാരന് തന്റെ കഴിവ് തൊഴിലാക്കാനുള്ള സാഹചര്യം ഇനിയുള്ളൂ. ഈ സത്യവും ഈ അനിശ്ചിതാവസ്ഥയും എല്ലാം തിരിച്ചറിയുമ്പോളും, പണത്തേക്കാൾ, വരുമാനത്തേക്കാൾ പ്രധാനപ്പെട്ടതായി കലാകാരന്മാർ കരുതുന്ന ചിലതുണ്ട്.

നിൽക്കാൻ ഒരു വേദി, മുന്നിൽ ഇരിക്കുന്ന ആസ്വാദകർ, ഒരു നല്ല വാക്ക്, ഒരു കയ്യടി, നന്നായി ഇനിയും നന്നാക്കാം എന്ന വേദിക്കു പുറകുവശത്തെ പ്രോത്സാഹനം. ഈ ദുരിത സമയത്ത് ലോകാരോഗ്യസംഘടനയും, ഡോക്ടർമാരും ഇതാ ഇന്ന് സർക്കാരുകളും എല്ലാം ഓർമിപ്പിക്കുന്നു. വരാനിരിക്കുന്ന മാനസീക പിരിമുറുക്കങ്ങളെ കുറിച്ച് അവ അതിജീവിക്കേണ്ട മാർഗങ്ങളിൽ പ്രധാനം നിങ്ങളീ പറയുന്ന പാട്ടും കൂത്തും തന്നെയാണ്.

അതിനാൽ ഞങ്ങൾ പാട്ടും കൂത്തും നടത്തും ഞങ്ങളുടെയും നിങ്ങളുടെയും മനസ്സുകൾക്ക് വേണ്ടി പാട്ടും കൂത്തുമല്ലാതെ മറ്റൊന്നും വശമില്ലതാനും. പ്രാർത്ഥിക്കാൻ പറയുന്നവരോട് ഇതുതന്നെയാണ് ഞങ്ങളുടെ പ്രാണനും പ്രാർത്ഥനയും അതിനാൽ ഉടലിൽ ഉയിരുള്ളത്രയും നാൾ പാടും ആടും പറയും എന്ന് സിതാര വ്യക്തമാക്കുന്നു.

Advertisement