മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോഴുളള ഒരു പ്രയാസം അതാണ്: വെളിപ്പെടുത്തലുമായി സിദ്ധീഖ്

1183

ചെറിയ വേഷങ്ങളിലൂടെയെത്തി സഹനടനായും നാകനായും വില്ലനായും ഹാസ്യതാരമായും സ്വഭാവ നടനായും ഒക്കെതിളങ്ങിയ നടനാണ് സിദ്ധീഖ്. താരരാജാവ് മോഹൻലാലിന് ഒപ്പും നിരവധി മലയാളസിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് സിദ്ധിഖ്.

മോഹൻലാൽ നായകനായി തിളങ്ങിമ്പോൾ അതേ സിനിമയിൽ സിദ്ധിഖ് സഹനടനായും വില്ലൻ വേഷങ്ങളിലും തിളങ്ങി. ഇരുവരും ഒന്നിച്ചുള്ള കോമ്പിനേഷൻ സീനുകൾ പലപ്പോഴും ശ്രദ്ധേയമാകാറുമുണ്ട്. ദൃശ്യം പോലുള്ള ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ ഏറെ മികച്ചതായിരുന്നു.

Advertisements

ഇപ്പോൾ ഇതാ ഒരു പരിപാടിയിൽ മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച അനുഭവവും തുറന്ന് പറഞ്ഞിരിക്കുകയാണ് സിദ്ധിഖ്. മോഹൻലാലിനെ പോലുളള പ്രഗൽഭരായ നടന്മാർക്കൊപ്പം അഭിനയിക്കാൻ സാധിച്ചതാണ് എന്നെ പോലുളള നടന്മാർക്കെല്ലാം എന്തെങ്കിലും വളർച്ചയുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണമെന്നാണ് സിദ്ധീഖ് പറയുന്നത്.

പിന്നെ ലാലിന്റെ കൂടെ അഭിനയിക്കുമ്പോഴുളള ഒരു പ്രയാസം എന്ന് പറയുന്നത് ഒരു സീൻ ചീത്തയായി പോയാൽ അതൊരിക്കലും മോഹൻലാലിന്റെ കുറ്റമായി വരില്ല. ഞാൻ കാരണമായിരിക്കും അത് ചീത്തയായി വരിക. അപ്പോ ആ സീൻ എറ്റവും കൂടുതൽ നന്നാക്കേണ്ട ഒരു ബാധ്യത മോഹൻലാലിനേക്കാൾ കൂടുതൽ എനിക്കായിരിക്കും.

അപ്പോൾ എന്തെങ്കിലും ഒകെ പഠിച്ച് സംഭാഷണങ്ങൾ ഒകെ ഒന്ന് നന്നാക്കാൻ നോക്കി കഥാപാത്രത്തെ ഒകെ ഉൾക്കൊണ്ട് അഭിനയിക്കാമെന്ന് ഒകെ വെച്ചാൽ ഇദ്ദേഹം അത് സമ്മതിക്കില്ല. ഇദ്ദേഹം അപ്പോ തമാശകളൊക്കെ പറഞ്ഞുകൊണ്ടിരിക്കും.

ഇദ്ദേഹത്തിന് ആ സെക്കന്റില് അഭിനയിക്കാൻ അറിയാം. നമുക്കൊന്നും അത് പറ്റില്ല. എവിടുന്നെങ്കിലും ബലൂൺ വീർപ്പിക്കുന്നത് പോലെ വീർപ്പിച്ച് വേണം പ്രസന്റ് ചെയ്യാൻ. അപ്പോ സംഭാഷണങ്ങളൊന്നും ഓർക്കാൻ പോലും അദ്ദേഹം സമ്മതിക്കില്ല.

അതിനെപറ്റി ചോദിക്കുമ്പോ പറയും.ഇപ്പോഴാണോ അതൊക്കെ പറയേണ്ടത്. നമുക്ക് വേറെന്തെങ്കിലുമൊക്കെ പറയാമെന്ന്. ഈ സീനിന്റെ കാര്യമോ സംഭാഷണങ്ങളോ ഒന്നും അപ്പോ അദ്ദേഹം മൈൻഡ് ചെയ്യാറേ ഇല്ല.
ആക്ഷൻ എന്ന് പറയുന്ന സെക്കൻഡിൽ ലാൽ വളരെ ഈസിയായി അഭിനയിച്ചിരിക്കും.

നമ്മൾ ഈ പഠിച്ചതൊക്കെ മറന്നുപോവുകയും ചെയ്യും. അപ്പോ എപ്പോഴും ഇങ്ങനെ തമാശകൾ പറഞ്ഞുകൊണ്ടേ നിൽക്കുന്ന ആളാണ് മോഹൻലാൽ ന്നെും സിദ്ധിഖ് പറഞ്ഞു.

Advertisement