മമ്മൂട്ടിയുടെ ആ കിടിലൻ സിനിമ കണ്ട് രജനികാന്ത് ഞെട്ടി: ഹിന്ദിയിൽ ചെയ്യാൻ ചോദിച്ചു, പിന്നെ സംഭവിച്ചത്

2461

തമിഴകത്തിന്റെ സ്‌റ്റൈൽ മന്നൻ രജനികാന്ത് മലയാളത്തിന്റെ താരരാജാക്കൻമാരുമായി എന്നും സൗഹൃദം പുലർത്തുന്ന സൂപ്പർതാരമാണ്. മമ്മൂട്ടിക്കൊപ്പം ദളപതിയിൽ അഭിനയിച്ച അദ്ദേഹം മോഹൻലാലിന്റെ ഒട്ടേറെ സിനിമകൾ തമിഴിലേക്ക് റീമേക്ക് ചെയ്ത് അതിൽ നായകനായിട്ടുണ്ട്.

അതേസമയം മമ്മൂട്ടിയുടെ സർവ്വകാല ഹിറ്റു് സിനിമകളിൽ ഒന്നായ ന്യൂഡൽഹി മെഗാഹിറ്റായി മാറിയ കാലത്ത് മദ്രാസ് സഫയർ തിയേറ്ററിൽ ന്യൂഡൽഹി 100 ദിവസത്തിലേറെയാണ് കളിച്ചത്. ആ സമയത്താണ് മദ്രാസിലെ വുഡ്‌ലാൻഡ് ഹോട്ടലിൽ താമസിച്ച് ഹിന്ദി ന്യൂഡൽഹിയുടെ എഴുത്ത് ജോലികളുമായി ഇരിക്കുമ്പോൾ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന് ഒരു ഫോൺകോൾ വന്നത്.

Advertisements

Also Read
രചന അഞ്ജലി മേനോൻ, സംവിധാനം അൻവർ റഷീദ്, പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും നസ്രിയയും പ്രധാന വേഷത്തിൽ, കിടും ഐറ്റം വരുന്നു

സാക്ഷാൽ രജനികാന്ത് ആണ് വിളിക്കുന്നത്. ഞാനൊന്ന് മുറിയിലേക്ക് വരട്ടെ എനിക്കൊരു കാര്യം സംസാരിക്കാനുണ്ട് എന്ന് രജനികാന്ത് ചോദിച്ചു. റൂമിലെത്തിയ രജനിക്ക് ചോദിക്കാനുണ്ടായിരുന്നത് ന്യൂഡൽഹിയുടെ ഹിന്ദി റീമേക്ക് റൈറ്റ് തനിക്ക് തരണം എന്നായിരുന്നു.

ചിത്രത്തിന്റെ കന്നഡ, തെലുങ്ക്, ഹിന്ദി റീമേക്കുകളുടെ റൈറ്റ് തെലുങ്ക് നിർമ്മാതാവായ കൃഷ്ണ റെഡ്ഡി വാങ്ങിയിരുന്നു. ഹിന്ദി റൈറ്റ് നേരത്തേ വിറ്റുപോയെന്ന് അറിയിച്ചെങ്കിലും അവരോട് ഒന്ന് സംസാരിച്ചു നോക്കാൻ രജനി ഡെന്നീസിനെ തന്നെ ചുമതലപ്പെടുത്തി.

ഹിന്ദിയിൽ ഒരു ബ്രേക്ക് കിട്ടാൻ ന്യൂഡൽഹി ഉപയോഗപ്പെടുത്താമെന്ന് രജനി ആഗ്രഹിച്ചിരുന്നു. എന്നാൽ ഹിന്ദി റൈറ്റ് വാങ്ങിയവർ ജിതേന്ദ്രയെ നായകനാക്കി അത് ചെയ്യാനിരിക്കുകയാണെന്നും അതിനാൽ റൈറ്റ് മറിച്ചുനൽകാൻ കഴിയില്ലെന്നും അറിയിച്ചു. രജനികാന്തിന് ആണെങ്കിൽ അതിന്റെ തമിഴ് റൈറ്റ് ആവശ്യവുമില്ല.

Also Read
പൃഥ്വിരാജും സുപ്രിയയും വിളിച്ചില്ല, പക്ഷേ അല്ലി വിളിച്ചു, അവളെ ഓർത്ത് അഭിമാനം തോന്നി; വെളിപ്പെടുത്തലുമായി മല്ലികാ സുകുമാരൻ

കാരണം തമിഴിൽ പരാജയപ്പെടുന്ന നായകനാകാൻ അദ്ദേഹത്തിന് കഴിയുകയില്ലല്ലോ. അങ്ങനെ ന്യൂഡൽഹിയുടെ ഹിന്ദി റീമേക്കിൽ നായകനാകാനുള്ള രജനികാന്തിന്റെ ആഗ്രഹം സഫലമാകാതെ പോവുകയായിരുന്നു.

Advertisement