മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമയായിരുന്നു ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പായ്ക്കപ്പ് ആയിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 നായി പ്രേക്ഷകർ കാത്തിരിക്കുന്നത്.
എന്നാൽ ദൃശ്യത്തിന്റെ ആദ്യ ഭാഗം തന്ന കിക്ക് പ്രതീക്ഷിച്ച് രണ്ടാം ഭാഗത്തിനായി കാത്തിരിക്കരുത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. അങ്ങനെയൊരു കിക്ക് പ്രതീക്ഷിച്ചു വന്നാൽ കണക്കുക്കൂട്ടലുകൾ തെറ്റും എന്നാണ് സംവിധായകൻ പറയുന്നു.
ആദ്യബാഗം ദൃശ്യത്തിൽ ഒരു അത്യാഹിതം സംഭവിക്കുന്നു, അത് ഒളിപ്പിക്കാനുള്ള ശ്രമവും. ആ കഥ കഴിഞ്ഞു ഇനി അതിന്റെ തുടർച്ചയാണ്. അതിൽ കുറ്റകൃത്യം ഒന്നുമില്ലെന്നും സംവിധായകൻ പറയുന്നു. ആദ്യഭാഗത്ത് ഉണ്ടായ സംഭവവികാസത്തിന് ശേഷം കുടുംബം അനുഭവിക്കുന്ന മാനസിക സംഘർഷമാണ് രണ്ടാം ഭാഗം പറയുക.
പൊലീസ് സ്റ്റേഷന്റെ അടിയിൽ വരുണിനെ കുഴിച്ചിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ രണ്ടാം ഭാഗത്തിലില്ല. 2015ൽ ദൃശ്യം ഇറങ്ങി, 2019ലാണ് രണ്ടാം ഭാഗത്തിന് ത്രെഡ് കിട്ടുന്നതെന്നും ജീത്തു പറഞ്ഞു. വലിയ ട്വിസ്റ്റും സസ്പെൻസും ഉണ്ടെന്ന് എഴുതി വിടുന്നവരോട് അങ്ങനെയൊന്നും പറയല്ലേന്ന് അഭ്യർത്ഥിക്കുന്നു. ഇത് അങ്ങനെയൊരു സിനിമയല്ലെന്നും ജീത്തു ജോസഫ് തുറന്നു പറയുന്നു.
കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 ന്റെ ഷൂട്ടിംഗ് പൂർത്തിയായത്. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂർത്തിയാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സെപ്റ്റംബർ 21ന് ആയിരുന്നു തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചത്.
ലോക്ഡൗണിന് ശേഷം മോഹൻലാൽ ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദൃശ്യം 2. ചെന്നൈയിൽ നിന്നും മീന ഉൾപ്പെടെയുള്ള താരങ്ങൾ നേരത്തെ തന്നെ ലൊക്കേഷനിൽ എത്തിയിരുന്നു. കർശന നിയന്ത്രണത്തോടെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
ഷൂട്ടിങ് തീരുന്നത് വരെ മോഹൻലാൽ ഉൾപ്പടെയുള്ള അഭിനേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ആരെയും പുറത്തേക്കോ അകത്തേയ്ക്കോ പോകാൻ അനവുദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മുതൽ മുടക്ക് 10 കോടിയിൽ താഴെയാണെന്നാണ് അറിയുന്നത്. പ്രധാന താരങ്ങൾ ഉൾപ്പടെ എല്ലാ അണിയറപ്രവർത്തകരും പ്രതിഫലം കുറച്ചിരുന്നു.
സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേശ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന തൊടുപുഴയിലെ അതേ വീട്ടിൽ തന്നെയാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ആലുവയിലും ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അതേ സമയം
ദൃശ്യം 2 ഷൂട്ടിങിനു പാക്കപ്പ് പറഞ്ഞ് ചിത്രത്തിലെ നായകനായ താരരാജാവ് മോഹൻലാൽ ദുബായിലേയ്ക്ക് പറന്നിരിക്കുകയാണ്.
എട്ടുമാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹൻലാലിന്റെ ദുബായ് യാത്ര. സുഹൃത്ത് സമീർ ഹംസയും അദ്ദേഹത്തിനൊപ്പമുണ്ട്. എന്നാൽ സന്ദർശന കാരണം വ്യക്തമല്ല.