പുലിമുരുകൻ ഹിന്ദിയിൽ ഒരുങ്ങുന്നു, നായകനായി സൽമാൻ ഖാൻ, സംവിധാനം സഞ്ജയ് ലീലാ ബൻസാലി

18

മലയാളത്തിന്റെ താരചക്രവർത്തി മോഹൻലാൽ നായകനായി 2016ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം പുലിമുരുകൻ എക്കാലത്തെയും മികച്ച ഹിറ്റ് ചലച്ചിത്രമാണ്. മറ്റ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നെങ്കിലും പ്രാവർത്തികമായിരുന്നില്ല.

Advertisements

എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങൾ ബോളിവുഡ് സിനിമാ സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് തവണ ദേശീയ അവാർഡ് നേടിയിട്ടുള്ള സംവിധായകൻ കൂടിയാണ് സഞ്ജയ് ലീലാ ബൻസാലി. ഹൃത്വിക് റോഷനെ നായകനാക്കി പുലിമുരുകൻ നിർമ്മിക്കാനായിരുന്നു സഞ്ജയ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ഹൃത്വിക് പിന്മാറുകയായിരുന്നു.

പുലിമുരുകനായുള്ള തിരച്ചിലിലാണ് ബൽസാലി ഇപ്പോൾ.സൽമാൻ ഖാനാകും പുലിമുരുകനായെത്തുക എന്നതാണ് വിവരം. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകനും അണിയറ പ്രവർത്തകരും.

മലയാളത്തിന് ആദ്യമായി 100 കോടി 150 കോടി ക്ലബ്ബുകളിലേക്കുള്ള വാതിൽ തുറന്നുകൊടുത്ത ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്‌സ് ഓഫീസിലെ 100 കോടി ക്ലബ് എന്നത് മറുഭാഷാ ചിത്രങ്ങൾക്ക് മാത്രം കേട്ടിരുന്ന ഒരു കാര്യമാണ്. മലയാളം ഇൻഡസ്ട്രിയെ മുഴുവൻ ഞെട്ടിച്ചു കൊണ്ടാണ് പുലിമുരുകൻ റിലീസ് ആയത്.

2016 ഒക്ടോബർ 7 നായിരുന്നു പുലിമുരുകൻ എന്ന വിജയ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിയത്.ചിത്രം റിലീസായി ഒരു മാസം കൃത്യം തികഞ്ഞ നവംബർ ഏഴാം തിയതിയായിരുന്നു പുലിമുരുകൻ 100 കോടി ക്ലബിൽ ഇടം പിടിച്ചത്. ആ ചരിത്ര നേട്ടത്തിന്റെ മൂന്നാം വാർഷികമാണ് ഇന്ന്.പിന്നീട് ലാലേട്ടൻ തന്നെ വീണ്ടും 100 കോടി ക്ലബിൽ ഇടം പിടിച്ചുവെങ്കിലും ഈ നേട്ടത്തിന് മാറ്റ് കൂടുതലാണ്

Advertisement